Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 4-1ന് ആ ടീം നേടും!! ഇന്ത്യയോ, കിവീസോ? ടി20 പരമ്പര ജേതാക്കളെ പ്രവചിച്ച് എഐ

ടി20 ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ റിഹേഴ്‌സലാണ് ന്യൂസിലാന്‍ഡുമായി അടുത്തം മാസം നടക്കാനിരിക്കുന്ന ടി20 പരമ്പര. അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ജനുവരി 21നാണ് ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു തുടക്കമാവുക.

ഈ പരമ്പരയില്‍ മികച്ച വിജയം കൊയ്ത് ആത്മവിശ്വാസത്തോടെ ലോകകപ്പില്‍ ഇറങ്ങുകയാവും ഇരുടീമുകളുടെയും ലക്ഷ്യം. സൂര്യകുമാര്‍ യാദവിനു കീഴില്‍ ടി20 ലോകകപ്പിലെ അതേ ടീമിനെ തന്നെയാണ് ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യ അണിനിരത്തുന്നത്.

തുടര്‍ച്ചയായ എട്ടു ടി20 പരമ്പരകള്‍ ജയിച്ച ഇന്ത്യ ഇനി കിവികള്‍ക്കെതിരേയും ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് എഐ. ഇതേക്കുറിച്ച് അറിയാം.

INDIAN TEAM

ടീമുകളുടെ അവലോകനം

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷമാണ് സൂര്യകുമാര്‍ യാദവ് ടീം ഇന്ത്യയുടെ അമരത്തേക്കു വരുന്നത്. അതിനു ശേഷം ഈ ഫോര്‍മാറ്റിലെ രാജാക്കന്‍മാരായി വിലസുകയാണ് ടീം. നാട്ടിലോ, പുറത്തോ ഒരു ടീമിനും ഇന്ത്യക്കു മൂക്കുകയറിടാനും സാധിച്ചിട്ടില്ല.

ലോകകപ്പ് നേട്ടത്തിനു ശേഷം കളിച്ച ടി20 പരമ്പരകളെല്ലാം ഇന്ത്യക്കു സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവും അവസാനമായി കരുത്തരായ സൗത്താഫ്രിക്കയെയാണ് നാട്ടില്‍ ഇന്ത്യ തകര്‍ത്തുവിട്ടത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-1നു ഇന്ത്യ കൈക്കലാക്കുകയായിരുന്നു.

നായകന്‍ സൂര്യ ഫോമൗട്ടാണെങ്കിലും അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ തുടങ്ങി മാച്ച് വിന്നര്‍മാരുടെ വലിയൊരി നിര ഇന്ത്യക്കുണ്ട്.

അതേസമയം, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്‍്‌നറാണ് ന്യൂസിലാന്‍ഡിനെ നയിക്കുന്നത്, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചെല്‍, മാറ്റ് ഹെന്‍ട്രി എന്നിവരാണ് ന്യൂസിലാന്‍ഡ് ടീമിലെ നിര്‍ണായക കാരങ്ങള്‍.

നേര്‍ക്കുനേര്‍ റെക്കോര്‍ഡ്

അന്താരാഷ്ട്ര ടി20യിലെ നേര്‍ക്കുനേര്‍ റെക്കോര്‍ഡ് നോക്കിയാല്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതിനകം 25 ടി20കളിലാണ് ഇരുടീമുകളം ഏറ്റുമുട്ടിയത്. ഇതില്‍ 13ലും വിജയം ഇന്ത്യക്കായിരുന്നു.

12 മല്‍സരങ്ങളിലാണ് കിവിള്‍ക്കു ജയിക്കാനായത്. ശേഷിച്ച ഒരു കളി ടൈയില്‍ കലാശിക്കുകയും ചെയ്തു. ഇനി നാട്ടില്‍ ഇതുവരെ കളിച്ച ടി20കളെടുത്താല്‍ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇവിടെ നടന്ന 13 ടി20കളില്‍ ഒമ്പതിലും കിവികളുടെ ചിറകരിയാന്‍ ഇന്ത്യക്കായിരുന്നു.

SURYAKUMAR YADAV

പ്രവചനമിങ്ങനെ

ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി2കളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം ക്ലിയര്‍ ഫേവറിറ്റുകളാണെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ പ്രവചനം. നാട്ടിലെ മുന്‍തൂക്കം, സമീപാകാലത്തെ തകര്‍പ്പന്‍ ഫോം, ബാറ്റിങിലെയും ബൗളിങിലെയും ആഴം തുടങ്ങിയവയെല്ലാം ഇന്ത്യക്കു പ്ലസ് പോയിന്റാവുന്ന കാര്യങ്ങളാണ്. ഒരു വര്‍ഷത്തിലേറെയായി ഒരു ടി20 പരമ്പരയില്‍ പോലും ഇന്ത്യ തോല്‍ക്കുകയും ചെയ്തിട്ടില്ല.

ടി20 പരമ്പര 4-1ന് അല്ലെങ്കില്‍ 3-2നു ഇന്ത്യ തന്നെ സ്വന്തമാക്കും. അഗ്രസീവ് ബാറ്റിങ് ശൈലിയിലൂടെയും മൂര്‍ച്ചയേറിയ പേസാക്രമണത്തിലെയും ഒന്നോ, കണ്ടോ ടി20കളില്‍ കിവികള്‍ ജയിച്ചേക്കാം. പക്ഷെ ഇന്ത്യയെ വീഴ്ത്തി പരമ്പര സ്വന്തമാക്കാനുള്ള ശേഷി അവര്‍ക്കില്ല.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിദ് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).

Story first published: Sunday, December 28, 2025, 11:57 [IST]
Other articles published on Dec 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+