For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഒടുവില്‍ കിവികള്‍ ജയിച്ചു!! ഇന്ത്യക്കു വന്‍ തോല്‍വി, ആശ്വാസം ദുബെ മാത്രം

വിശാഖപട്ടണം: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര 5-0നു തൂത്തുവാരുകയെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. നാലാമങ്കത്തില്‍ ഇന്ത്യയെ 50 റണ്‍സിന് തകര്‍ത്ത് കിവികള്‍ നാണക്കേട് ഒഴിവാക്കിയിരിക്കുകയാണ്. മുന്‍ മല്‍സരങ്ങളിലേതു പോലെ ബാറ്റിങ് നിര ക്ലിക്കാവാതെ പോയതാണ് ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിട്ടത്.

216 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു കിവികള്‍ നല്‍കിയത്. ശിവം ദുബെ (23 ബോളില്‍ 65) വെടിക്കെട്ട് ഫിഫറ്റിയോടെ പൊരുതിയെങ്കിലും മറ്റാരും വേണ്ടത്ര പിന്തുണ നല്‍കിയില്ല. ഇതോടെ 18.4 ഓവറില്‍ 165 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയും ചെയ്തു.

TIM SEIFERT

23 ബോളില്‍ ഏഴു സിക്‌സറും മൂന്നു ഫോറുമടക്കമാണ് ദുബെ 65 റണ്‍സ് വാരിക്കൂട്ടിയത്. റിങ്കു സിങ് (39), സഞ്ജു സാംസണ്‍ (24) എന്നിവരാണ് ഭേദപ്പട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. മൂന്നു വിക്കറ്റെടുത്ത മിച്ചെല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. ജേക്കബ് ഡഫിയും ഇഷ് സോധിയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയിലെ അവസാന മല്‍സരം ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നടക്കും.

സെയ്‌ഫേര്‍ട്ടിലേറി കിവികള്‍

ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടിന്റെ (62) അഗ്രസീവ് ഫിഫ്റ്റിയും ഡാരില്‍ മിച്ചെലിന്റെ (18 ബോളില്‍ 39*) മികച്ച ഫിനിഷിങുമാണ് ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിന് 215 റണ്‍സെന്ന്‌ന മികച്ച ടോട്ടലില്‍ എത്തിച്ചത്. ഗ്ലെന്‍ ഫിലിപ്‌സാണ് (24) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. 36 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമടക്കമാണ് സെയ്‌ഫേര്‍ട്ട് കിവികളുടെ അമരക്കാരനായത്. കോണ്‍വേ 24 ഫോറില്‍ നാലു സിക്‌സറും മൂന്നു ഫോറുമടിച്ചു.

സ്‌ഫോടനാത്മക തുടക്കമാണ് സെയ്‌ഫേര്‍ട്ട്- ഡെവന്‍ കോണ്‍വേ ജോടി ന്യൂസിലാന്‍ഡിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 100 റണ്‍സ് വാരിക്കൂട്ടി. വെറും 8.2 ഓവറുകളിലാണിത്. മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോകവെയാണ് അടുത്തടുത്ത ഓവറുകളില്‍ കോണ്‍വെയെയും പുതുതായി ക്രീസിലെത്തിയ രചിന്‍ രവീന്ദ്രയെയും ഇന്ത്യ മടക്കിയത്.

കോണ്‍വേയെ കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ രചിനെ ജസ്പ്രീത് ബുംറ സ്വന്തം ബൗളിങിലും മടക്കി. അതിനു ശേഷം അടുത്ത ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകളെടുത്തു കൊണ്ടിരുന്നു. വലിയ കൂട്ടുകളൊന്നും പിന്നീട് പിറന്നില്ല.

ഇതോടെ അവരെ 200ല്‍ താഴെ സ്‌കോറിനു ഇന്ത്യ പിടിച്ചുകെട്ടുമെന്നു തോന്നിച്ചെങ്കിലും അതുണ്ടായില്ല. എട്ടാം വിക്കറ്റില്‍ മിച്ചെല്‍-മാറ്റ് ഹെന്‍ട്രി ജോടി വെറും 12 ബോളില്‍ വാരിക്കൂട്ടിയ 33 റണ്‍സ് അവരെ 215ലേക്കുയര്‍ത്തി.

ഇന്ത്യക്കു വേണ്ടി അഞ്ചു പേര്‍ മാത്രമേ ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്തുള്ളൂ. ഇവരില്‍ അര്‍ഷ്ദീപ് സിങും കുല്‍ദീപ് യാദവും രണ്ടു വീതം വിക്കറ്റുകളെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്‌നോയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിക്കുകയും ചെയ്തു.

ഒരിക്കല്‍ക്കൂടി ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്.

പേശീവലിവ് കാരണം ഇഷാന്‍ കിഷന് വിശ്രമം നല്‍കി. പകരം അര്‍ഷ്ദീപ് സിങാണ് ടീമിലേക്കു വന്നത്. മറുഭാഗത്ത് ന്യൂസിലാന്‍ഡും ഒരു മാറ്റമാണ് ടീമില്‍ വരുത്തിയത്. പേസര്‍ കൈല്‍ ജാമിസണിനു പകരം സക്കാറി ഫോക്‌സിനെ കിവികള്‍ കൡപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ ആധിപത്യം

നേരത്തേ ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പര കൈവിട്ട് നാണംകെട്ട ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണ് ടി20യില്‍ കാണുന്നത്. ആദ്യ മൂന്നു കളിയിലും കിവികളെ നിലം തൊടീക്കാതെയാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. റണ്‍മഴ കണ്ട നാഗ്പൂരിലെ ആദ്യ ടി20യില്‍ 48 റണ്‍സിന്റെ ജയമാണ് സൂര്യയും സംഘവും ആഘോഷിച്ചത്.

രണ്ടാം ടി20യില്‍ കിവികളെ നിഷ്പ്രഭരാക്കിയാണ് റണ്‍ചേസില്‍ ഇന്ത്യ റെക്കോര്‍ഡ് വിജയം കൊയ്ത്. 209 റണ്‍സ് വിജയലക്ഷ്യം വെറും 16 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ മറികടക്കുകയായിരുന്നു. സമാനമായ മറ്റൊരു ഗംഭീര ജയമാണ് മൂന്നാമങ്കത്തിലും ടീം നേടിയത്. 154 റണ്‍സിന്റെ ലക്ഷ്യം വെറും 10 ഓവറില്‍ രണ്ടു വിക്കറ്റിന് ഇന്ത്യ മറികടക്കുകയായിരുന്നു.

ഇന്നത്തെ കളിയിലെ 11

ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടിം സെയ്‌ഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍),സക്കാറി ഫോക്‌സ്, മാറ്റ് ഹെന്‍ട്രി, ഇഷ് സോധി, ജേക്കബ് ഡഫി.

Story first published: Wednesday, January 28, 2026, 11:59 [IST]
Other articles published on Jan 28, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+