For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: നാഗ്പൂരില്‍ റണ്ണ'ഭിഷേകം'!! കിവികളെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

നാഗ്പൂര്‍: അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ട് കണ്ട ആദ്യ ടി20 പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു 48 റണ്‍സ് വിജയം. 239 റണ്‍സിന്റെ അപ്രാപ്യമായ വിജയലക്ഷ്യം കിവികള്‍ക്കു മുന്നില്‍ വച്ചപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് (78) തീപ്പൊരി ഇന്നിങ്‌സുമായി പൊരുതിയെങ്കിലും ലക്ഷ്യം ഏറെ ദൂരെയായിരുന്നു. ഏഴു വിക്കറ്റിനു 190 റണ്‍സെടുക്കാനെ ന്യൂസിലാന്‍ഡിനായുള്ളൂ.

40 ബോളില്‍ ആറു കൂറ്റന്‍ സിക്‌സറും നാലു ഫോറുമുള്‍പ്പെട്ടതാണ് ഫിലിപ്‌സിന്റെ ഇന്നിങ്‌സ്. മാര്‍ക് ചാപ്മാനാണ് (39) കിവി നിരയില്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം. 24 ബോളില്‍ അദ്ദേഹം നാലു ഫോറും രണ്ടു സിക്സറുമടിച്ചു.

ഏഴു ബൗളര്‍മാരെയാണ് കളിയില്‍ ഇന്ത്യ കളിയില്‍ പരീക്ഷിച്ചത്. ഇവരില്‍ വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ടു വീതം വിക്കറ്റുകളെടുത്തു. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. അടുത്ത കളി വെള്ളിയാഴ്ച രാത്രി റായ്പൂരില്‍ നടക്കും.

INDIAN TEAM

റണ്‍മഴ പെയ്യിച്ച് ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 238 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു ചുക്കാന്‍ പിടിച്ചത് അഭിഷേക് ശര്‍മയുമായിരുന്നു. കേവലം 35 ബോളില്‍ 84 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. എട്ടു ഫോറും അഞ്ചു സിക്‌സറുമടക്കമായിരുന്നു ഇത്.

റിങ്കു സിങ് (44*), നായകന്‍ സൂര്യകുമാര്‍ യാദവ് (32), ഹാര്‍ദിക് പാണ്ഡ്യ (25) എന്നിവരും ടീം ടോട്ടലിലേക്കു നിര്‍ണായക സംഭാവന നല്‍കിയത്. ടീമിനെ 240നു അരികെ വരെയെത്തിച്ചതിന്റെ ക്രെഡിറ്റ് റിങ്കുവിനാണ്. 20 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കമാണ് അദ്ദേഹം 44 റണ്‍സ് അടിച്ചെടുത്തത്.

ABHISHEK SHARMA

ആദ്യ രണ്ടു വിക്കറ്റുകള്‍ ഇന്ത്യക്കു പെട്ടെന്നു നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ അഭിഷേക്- സൂര്യ സഖ്യം ചേര്‍ന്നെടുത്ത 99 റണ്‍സ് ടീമിനു ശക്തമായ അടിത്തറയിട്ടു. വെറും 47 ബോളിലാണിത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏക ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടും ഇതാണ്. പിന്നീട് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു കൊണ്ടിരുന്നെങ്കിലും ഇന്ത്യയുടെ റണ്‍റേറ്റ് ഒ രിക്കലും താഴേക്കു പോയില്ല.

ടോസിനു ശേഷം കിവി നായകന്‍ മിച്ചെല്‍ സാന്റ്‌നര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവരെ ഒഴിവാക്കിയുള്ള ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ് തുടങ്ങിയവരും ബെഞ്ചിലാണ്.

പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

ന്യൂസിലാന്‍ഡ്- ടിം റോബിന്‍സണ്‍, ഡെവണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ഇഷ് സോധി, ജേക്കബ് ഡഫി.

Story first published: Wednesday, January 21, 2026, 12:12 [IST]
Other articles published on Jan 21, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+