For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 20 പന്തില്‍ 21 റണ്‍സ്, ആര്‍ക്കുവേണ്ടി? ക്യാപ്റ്റന്‍ ഹര്‍ദിക് എയറില്‍- വിമര്‍ശനം

ആദ്യ മത്സരത്തില്‍ 21 റണ്‍സിനാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്

1

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തില്‍ ടി20 പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് പിഴച്ചു. ആദ്യ മത്സരത്തില്‍ 21 റണ്‍സിനാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്.

ഇന്ത്യയുടെ ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിങ് മറന്ന ടോപ് ഓഡറിന്റെ പ്രകടനമാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ദുര്‍ബലമായിത്തീര്‍ത്തുവെന്ന് പറയാം.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാത്തത് മുതല്‍ ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍വരെ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് തെറ്റുപറ്റി. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹര്‍ദിക് നിരാശപ്പെടുത്തി. ഇപ്പോഴിതാ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയപ്പോഴും മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് ഹര്‍ദിക് പാണ്ഡ്യ.

ഉത്തരവാദിത്തമില്ലാതെ കളിച്ചു

ഉത്തരവാദിത്തമില്ലാതെ കളിച്ചു

നായകനെന്ന നിലയില്‍ ഉത്തരവാദിത്തമില്ലാത്ത പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ കാഴ്ചവെച്ചതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ചാമനായി ക്രീസിലെത്തിയ ഹര്‍ദിക് 20 പന്തില്‍ ഓരോ ഫോറും സിക്‌സും ഉള്‍പ്പെടെ 21 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവുമായി മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു.

എന്നാല്‍ സൂര്യകുമാര്‍ മടങ്ങിയതിന് പിന്നാലെ മോശം ഷോട്ട് കളിച്ച് ഹര്‍ദിക് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇന്ത്യ തകരുന്ന സമയത്ത് മികച്ചൊരു പ്രകടനം നടത്താന്‍ താരത്തിന് സാധിക്കാതെ പോയി. മോശം ഷോട്ട് കളിച്ചാണ് പുറത്തായതെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഹര്‍ദിക്കിന്റെ മനോഭാവം സൂപ്പര്‍ ഹീറോയെപ്പോലെയാണെങ്കിലും പ്രകടനം ആ നിലവാരത്തിലേക്കുയരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: IND vs NZ: ഇഷാനും ഗില്ലും ഫ്‌ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട

ബൗളിങ്ങിലും നിരാശപ്പെടുത്തി

ബൗളിങ്ങിലും നിരാശപ്പെടുത്തി

ഹര്‍ദിക് പാണ്ഡ്യ ബൗളിങ്ങിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. 11 ഇക്കോണമിയിലായിരുന്നു ഹര്‍ദിക്കിന്റെ ബൗളിങ് പ്രകടനം.

ആദ്യ ഓവറില്‍ത്തന്നെ 13 റണ്‍സാണ് ഹര്‍ദിക് വഴങ്ങിയത്. ഈ തുടക്കം തന്നെ പിഴച്ചു. മധ്യ ഓവറുകളിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ റാഞ്ചിയില്‍ ഹര്‍ദിക്കിനായില്ല. ഇന്ത്യ ഏഴ് ബൗളര്‍മാരെ ഉപയോഗിച്ചിട്ടും വലിയൊരു നേട്ടമുണ്ടാക്കാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ഹര്‍ദിക്കിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു

ഹര്‍ദിക്കിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു

പിച്ചിന്റെ സ്വഭാവം വിലയിരുത്തുന്നതിലും ഹര്‍ദിക്കിന് തെറ്റുപറ്റി. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പ്രയാസമാവുമെന്നും ആദ്യം പന്തെറിയുന്നവര്‍ക്ക് നല്ല സ്വിങ്ങും ലഭിക്കുമെന്ന് വിലയിരുത്തിയാണ് ഹര്‍ദിക് രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ഹര്‍ദിക് ചിന്തിച്ചതിന് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത്.

ആദ്യം പന്തെറിഞ്ഞപ്പോള്‍ പിച്ചില്‍ യാതൊരു ആനുകൂല്യവും പേസര്‍മാര്‍ക്ക് ലഭിച്ചില്ല. ഇന്ത്യയുടെ പേസര്‍മാരെല്ലാം നന്നായി തല്ലുകൊണ്ടു. എന്നാല്‍ രണ്ടാമത് പന്തെറിഞ്ഞ ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ക്ക് പവര്‍പ്ലേയില്‍ നല്ല സ്വിങ് കണ്ടെത്താനായി. സ്പിന്നര്‍മാര്‍ക്ക് നല്ല ടേണും ലഭിച്ചു.

Also Read: IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

ഹര്‍ദിക് ഷോ മാത്രം

ഹര്‍ദിക് ഷോ മാത്രം

ചെറിയ രണ്ട് ടീമുകള്‍ക്കെതിരേ ടി20 പരമ്പര നേടിയതോടെ രോഹിത് ശര്‍മയെക്കാള്‍ കേമനാണെന്ന ചിന്തയാണ് ഹര്‍ദിക്കിനെന്നാണ് ആരാധക വിമര്‍ശനം. ഷോ കാട്ടാനല്ലാതെ മികച്ചൊരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കാനാവില്ലെന്ന് ആരാധകര്‍ പറയുന്നു. ഓവര്‍റേറ്റഡ് താരമാണ് ഹര്‍ദിക്കെന്നാണ് ആരാധക വിമര്‍ശനം.

സൂപ്പര്‍ താരമെന്ന് പറയുമ്പോഴും താരത്തിന്റെ ബാറ്റിങ് കണക്കുകള്‍ അത്ര മികച്ചതല്ലെന്നതാണ് വാസ്തവം. 25.2 ശരാശരിയില്‍ 1226 റണ്‍സാണ് ഹര്‍ദിക് ടി20 കരിയറില്‍ നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുണ്ടെങ്കിലും വലിയ സ്‌കോറിലേക്കെത്താന്‍ ഹര്‍ദിക്കിനാവുന്നില്ല.

Story first published: Saturday, January 28, 2023, 6:41 [IST]
Other articles published on Jan 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+