For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജുവിന് വച്ചത് ഇഷാന് കൊണ്ടു!! കാര്യവട്ടത്ത് ബാറ്റിങ് വിരുന്ന്; ഇന്ത്യ നേടി

തിരുവനന്തപുരം: ഇഷാന്‍ കിഷന്റെ ബാറ്റിങ് വിസ്‌ഫോടനം കണ്ട അഞ്ചാം ടി20യില്‍ ന്യൂസിലാന്‍ഡിനെ 46 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. നാട്ടുകാരനായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് കാണാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിയവര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കിയത് ഇഷാന്റെ മിന്നല്‍ സെഞ്ച്വറി. 272 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമാണ് കിവികള്‍ക്കു മുന്നില്‍ ഇന്ത്യ വച്ചത്. വെറും അഞ്ചു വിക്കറ്റിനാണ് ഇന്ത്യ ഈ ടോട്ടലിലെത്തിയത്.

പരമ്പരയില്‍ ആദ്യ മല്‍സരം കളിച്ച ഓപ്പണര്‍ ഫിന്‍ അലെന്റെ (80) ഇന്നിങ്‌സിലേറി കിവികള്‍ പൊരുതിയെങ്കിലും ലക്ഷ്യത്തിന് അടുത്തു പോലുമെത്തിയില്ല. 19.4 ഓവറില്‍ 225 റണ്‍സിനു കിവികളുടെ റണ്‍ചേസ് അവസാനിച്ചു. വെറും 38 ബോളില്‍ എട്ടു ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് അലെന്റെ ഇന്നിങ്‌സ്.

INDIA WIN-I ND vs NZ

രചിന്‍ രവീന്ദ്ര (30), ഇഷ് സോധി (33), ഡാരില്‍ മിച്ചെല്‍ (26) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. അഞ്ചു വിക്കറ്റുകളെടുത്ത അര്‍ഷ്ദീപ് സിങാണ് കിവികളെ എറിഞ്ഞിട്ടത്. മൂന്നു വിക്കറ്റുകളുമായി അക്ഷര്‍ പട്ടേലിന്റെ മികച്ച പിന്തുണയും നല്‍കി. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കുകയും ചെയ്തു.

ഇഷാന്‍ ഷോ

പരിക്കു കാരണം നാലാം ടി20യില്‍ വിശ്രമം അനുവദിക്കപ്പെട്ട ശേഷമുള്ള തിരിച്ചുവരവ് അവിസ്മരണീയ സെഞ്ച്വറിയോടെയാണ് ഇഷാന്‍ കിഷന്‍ ആഘോഷിച്ചത്. കന്നി സെഞ്ച്വറിയിലെത്താന്‍ അദ്ദേഹത്തിനു വെറും 42 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. 43 ബോളില്‍ 10 കൂറ്റന്‍ സിക്‌സറും ആറു ഫോറുമുള്‍പ്പെട്ടതാണ് ഇഷാന്റെ ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (63), ഹാര്‍ദിക് പാണ്ഡ്യ (42), അഭിഷേക് ശര്‍മ (30) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ദുരന്തമായി തീര്‍ന്നു. ആറു ബോളില്‍ ഒരു ലക്കി ഫോറടക്കം നേടിയത് ആറു റണ്‍സ് മാത്രം.

അഞ്ചോവറിനിടെ തന്നെ സഞ്ജുവിനെയും അഭിഷേകിനെയും നഷ്ടമായപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 48 റണ്‍സെന്ന നിലയില്‍ പതറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഇഷാന്‍- സൂര്യ ജോടി വെറും 57 ബോളില്‍ വാരിക്കൂട്ടിയ 137 റണ്‍സ് ടീമിനു ശക്തമായ അടിത്തറയിട്ടു. 30 ബോളില്‍ ആറു സിക്‌സറും നാലു ഫോറുമടക്കം 63 റണ്‍സെടുത്ത സൂര്യ മടങ്ങുമ്പോഴേക്കും ഇന്ത്യ 15ാം ഓവറില്‍ 185 റണ്‍സിലെത്തിയിരുന്നു.

ISHAN KISHAN

ഒരിക്കല്‍ക്കൂടി ടോസ് ജയിച്ചപ്പോള്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. പരിക്കു കാരണം കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട ഇഷാന്‍ കിഷന്‍ ഈ കളിയിലൂടെ ടീമിലേക്ക് മടങ്ങിയെത്തി.

കൂടാതെ ആദ്യ മല്‍സരത്തിനിടെ പരിക്കേറ്റതു കാരണം തുടര്‍ച്ചയായി മൂന്നു കളിയില്‍ പുറത്തിരിക്കേണ്ടി വന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും ഈ മല്‍സരത്തില്‍ മടങ്ങിയെത്തി. കുല്‍ദീപ് യാദവിനു പകരം വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തി.

ന്യൂസിലാന്‍ഡ് ടീമില്‍ നാലു മാറ്റങ്ങളുണ്ടായിരുന്നു. ഡെവന്‍ കോണ്‍വേയ്ക്കു പകരം ഫിന്‍ അലെനും മാര്‍ക്ക് ചാപ്മാന് പകരം ജെയിംസ് നീഷാമും സക്കാറി ഫോക്‌സിനു പകരം കൈല്‍ ജാമിസണും മാറ്റ് ഹെന്‍ട്രിക്കു പകരം ലോക്കി ഫെര്‍ഗൂസനും കളിക്കുകയായിരുന്നു.

അതേസമയം, വളരെ മികച്ച രീതിയിലായിരുന്നു ഈ പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം. നാഗ്പൂരിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ 48 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. റായ്പൂരിലെ രണ്ടാമങ്കത്തിലും ഇന്ത്യ ആധിപത്യം തുടര്‍ന്നു. 209 റണ്‍സിന്റെ വിജയലക്ഷ്യം വെറും 16 ഓവറില്‍ മൂന്നു വിക്കറ്റിനു മറികടന്നാണ് ടീം കരുത്തുകാട്ടിയത്.

ഗുവാഹത്തിയിലെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ മറ്റൊരു അതിവേഗ റണ്‍ചേസ് കൂടി കണ്ടു. 154 റണ്‍സിന്റെ ലക്ഷ്യം വെറും 10 ഓവറില്‍ രണ്ടു വിക്കറ്റിനു അനായാസം ഇന്ത്യ ചേസ് ചെയ്യുകയായിരുന്നു. പക്ഷെ വിശാഖപട്ടണത്തെ നാലാമങ്കത്തില്‍ കിവികള്‍ ഇന്ത്യക്കു മൂക്കുകയറിട്ടു. 50 റണ്‍സിന്റ ജയവുമായാണ് ന്യൂസിലാന്‍ഡ് തിരിച്ചടിച്ചത്.

ഇന്നത്തെ കളിയിലെ 11

ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അല്ലെന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ബെവന്‍ ജേക്കബ്‌സ്, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

Story first published: Saturday, January 31, 2026, 10:43 [IST]
Other articles published on Jan 31, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+