For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജുവിനെ 'തൊട്ടുകളിക്കേണ്ട'!! എന്തിന് ഇഷാന്‍? അശ്വിന്‍ കലിപ്പില്‍, പറഞ്ഞതിങ്ങനെ

ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണറും ഫസസ്റ്റ് ചോയ്‌സ് കീപ്പറുമായി സഞ്ജു സാംസണിനു പകരം ഇഷാന്‍ കിഷനെ കളിപ്പിക്കണമെന്ന അഭിപ്രായങ്ങള്‍ ഉയരവെ ഇതിനെ എതിര്‍ത്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. സഞ്ജുവിനെ പുറത്തിരുത്തി ഇഷാനെ കളിപ്പിക്കണമെന്നതിനോടു തനിക്കു ഇതിനോടു യോജിപ്പില്ലെന്നാണ് സ്വന്തം യൂട്യൂബ് ചാനലില്‍ അദ്ദേഹം പറഞ്ഞത്.

ന്യൂസിലാന്‍ഡുമായുള്ള ആദ്യ രണ്ടു കളിയിലും സഞ്ജു ഫ്‌ളോപ്പാവുകയും ഇഷാന്‍ രണ്ടാമത്തേതില്‍ കസറുകയും ചെയ്തിരുന്നു. ഇതോടെയാണ് തിലക് വര്‍മ തിരിച്ചെത്തിയാല്‍ സഞ്ജുവിനെ ഓപ്പണിങില്‍ നിന്നു മാറ്റി പകരം ഇഷാന് ഈ റോള്‍ ടി20 ലോകകപ്പിലടക്കം നല്‍കണമെന്ന ആവശ്യങ്ങളുയരുന്നത്.

SANJU SAMSON

സഞ്ജുവിനെ മാറ്റുന്നത് ശരിയല്ല

ഇന്ത്യക്കു വേണ്ടി വെറും രണ്ടു ടി20കളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെന്നു കരുതി സഞ്ജു സാംസണിനെ ബെഞ്ചില്‍ ഇരുത്തുകയാണെങ്കില്‍ ഒരിക്കലും അതൊരു നല്ല തീരുമാനമായിരിക്കില്ലെന്നാണ് ആര്‍ അശ്വിന്റെ അഭിപ്രായം.

സഞ്ജു സാംസണിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുന്നതിനെ ഇപ്പോള്‍ ആലോചിച്ചാല്‍ അതു കുറച്ച് നേരത്തേ ആയിപ്പോവും. ഈ തരത്തിലുള്ള സര്‍ക്കസ് ടീമില്‍ പാടില്ല. നേരത്തേ സഞ്ജു നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ അവനെ കളിപ്പിച്ചു.

ഇപ്പോള്‍ ഇഷാന്‍ കിഷന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അവനെ ഇറക്കാന്‍ പോവുന്നു. ഇതു ഏതു രീതിയിലായിരിക്കും അവസാനിക്കുകയെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ഡ്രസിങ് റൂമിലും നല്ലതായിരിക്കില്ല. ടീമിലെ സ്ഥാനങ്ങള്‍ക്കായി ഒരുപാട് മല്‍സരങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ സഞജുവിനെ മാറ്റി ഇഷാനെ കളിപ്പിച്ചാല്‍ നേരത്തേ ആയിപ്പോവുമെന്നും അശ്വിന്‍ വ്യക്തമാക്കി.

രണ്ടു വര്‍ഷത്തിലേറെ നീണ്ട ഗ്യാപ്പിനു ശേഷമാണ് ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലൂടെ ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയത്. ഇതിനു അദ്ദേഹത്തെ സഹായിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുമാണ്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെല്ലാം താരം മിന്നിച്ചു.

എന്നാല്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി കളിച്ച ടി20കളിലെല്ലാം ഓപ്പണിങില്‍ ഫ്‌ളോപ്പായതോടെയാണ് സഞ്ജുവിനെ ഓപ്പണിങിലേക്കു തിരികെ കൊണ്ടുവരാന്‍ ഇന്ത്യ തീരുമാനിച്ചത്. സൗത്താഫ്രിക്കയുമായി അവസാനം കളിച്ച പരമ്പരയിലെ അവസാന മല്‍സത്തില്‍ അഗ്രസീവായ 35 പ്ലസ് റണ്‍സുമായി അദ്ദേഹം ഇംപാക്ടുണ്ടാക്കിയതും സെലക്ടര്‍മാരെ ആകര്‍ഷിച്ചിരുന്നു.

പക്ഷെ കിവികളുമായുള്ള ആദ്യ രണ്ടു മല്‍സങ്ങളില്‍ 10, 6 എന്നിങ്ങനെ സ്‌കോറുകള്‍ക്കു പുറത്തായതാണ് സഞ്ജുവിനെ ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാക്കിയത്. ഇഷാന്‍ ആദ്യ കളിയില്‍ എട്ടു റണ്‍സിന് മടങ്ങിയെങ്കിലും രണ്ടാമത്തെ മാച്ചില്‍ 32 ബോളില്‍ 76 റണ്‍സുമായി ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറുകയും ചെയ്തു.

സഞ്ജുവിനെ ശിക്ഷിക്കരുത്

ഇന്ത്യന്‍ കുപ്പായത്തില്‍ തുടര്‍ച്ചയായി രണ്ടു കളിയില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്നു കരുതി ടീമിനു പുറത്താക്കി ശിക്ഷിക്കാന്‍ പാടില്ലെന്നു ആര്‍ അശ്വിന്‍ ആവശ്യപ്പെട്ടു.

സഞ്ജു സാംസണിനെ ധൃതി പിടിച്ച് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ അതു അനീതിയായിരിക്കും. ഇന്ത്യയുടെ ഓപ്പിണിങ് കോമ്പിനേഷനെ (ശുഭ്മന്‍ ഗില്‍ & അഭിഷേക് ശര്‍മ) മാറ്റി പഴയതിലേക്ക് (സഞ്ജു & അഭിഷേക്) മാറിയത് അവസാനത്തെ രണ്ടു മല്‍സരങ്ങളിലാണ്.

SANJU SAMSON

അറ്റാക്കിങ് ഷോട്ട് കളിക്കവെയാണ് താരം പുറത്തായത്. ഇതിന്റെ പേരില്‍ നിങ്ങള്‍ സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തുകയും ശിക്ഷിക്കുകയും ചെയ്താല്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കുക?

രണ്ടാം ടി20യില്‍ സഞ്ജുവിന്റെ പുറത്താവല്‍ നോക്കിയാല്‍ അദ്ദേഹം ധൃതി കാണിക്കുകയോ, അശാന്തനായി ഷോട്ട് കളിക്കുകയോ ചെയ്തതല്ല. അദ്ദേഹം ബോള്‍ കാണുകയും അതിനു ശേഷം പ്രഹരിക്കുകയുമാണ് ചെയ്കത്. ഈ രീതിയില്‍ പോസിറ്റിവായി തന്നെയാണ് കളിക്കേണ്ടത്. പക്ഷെ സഞ്ജു ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ വന്നില്ലെന്ന് മാത്രമാണ് സംഭവിച്ചതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 25, 2026, 13:30 [IST]
Other articles published on Jan 25, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+