Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: രോഹിത് & രാഹുല്‍, രോഹിത് & ഇഷാന്‍- ബെസ്റ്റ് ഓപ്പണിങ് ജോടിയെക്കുറിച്ച് ചോപ്ര

1

ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വ്യത്യസ്ത ഓപ്പണിങ് കോമ്പിനേഷനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. ആദ്യ രണ്ടു കളികളില്‍ നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ചേര്‍ന്നായിരുന്നു ഓപ്പണ്‍ ചെയ്തത്. അവസാന കളിയില്‍ രാഹുലിനു വിശ്രമം നല്‍കിയ ഇന്ത്യ പകരം ഇഷാന്‍ കിഷനെ ഓപ്പണിങിലേക്കു കൊണ്ടു വരികയും ചെയ്തിരുന്നു. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കോമ്പിനേഷന്‍ ഏതാണെന്നു ചൂണ്ടിക്കാച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ആദ്യ കളിയില്‍ രോഹിത്- രാഹുല്‍ ജോടി 50 റണ്‍സും രണ്ടാമത്തേതില്‍ 117 റണ്‍സും അടിച്ചെടുത്തിരുന്നു. അവസാന കളിയില്‍ രോഹിത്- ഇഷാന്‍ ജോടി 69 റണ്‍സുമായും തിളങ്ങിയിരുന്നു. ടി20 പരമ്പര ഇന്ത്യ 3-0നു തൂത്തുവാരിയ ശേഷമാണ് ഓപ്പണിങില്‍ ഇന്ത്യ ഏതു സഖ്യത്തെയാണ് തുടര്‍ന്നും കളിപ്പിക്കേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

 രോഹിത്- രാഹുല്‍ ജോടി മതി

രോഹിത്- രാഹുല്‍ ജോടി മതി

ടി20യില്‍ ഇന്ത്യക്കു വേണ്ടി എല്ലായ്‌പ്പോഴും രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യം തന്നെ ഓപ്പണ്‍ ചെയ്താല്‍ മതിയെന്നു ചോപ്ര നിര്‍ദേശിച്ചു. ട്വിറ്ററിലായിരുന്നു പരമ്പരയില്‍ നിന്നുള്ള തന്റെ മൂന്നു പ്രധാനപ്പെട്ട കണ്ടെത്തലും നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവച്ചത്.
ഇടംകൈ- വലംകൈ ബാറ്റര്‍മാരെ ഓപ്പണിങില്‍ കളിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കരുതെന്നും രോഹിത്- രാഹുല്‍ ജോടി തന്നെയാണ് ഏറ്റവും ബെസ്‌റ്റെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ഇടംകൈയന്‍ ബാറ്ററായ ഇഷാനെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാക്കരുതെന്ന് കൂടിയാണ് ഇതിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത്.

 അശ്വിന്‍- അക്ഷര്‍

അശ്വിന്‍- അക്ഷര്‍

ടി20 പരമ്പരയില്‍ അവസാന മല്‍സരത്തിലൊഴികെ മറ്റു രണ്ടു കളികളിലും ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമായിരുന്നു. ഫിംഗര്‍ സ്പിന്നര്‍മാര്‍ ടി20യില്‍ ക്ലിക്കാവുമെന്നാണ് ഇരുവരുടെയും പ്രകടനം തെളിയിക്കുന്നതെന്നു ചോപ്ര വിലയിരുത്തി. ഇടംകൈയന്‍ സ്പിന്നര്‍ ഇടംകൈയന്‍ ബാറ്റര്‍ക്കെതിരേ ബൗള്‍ ചെയ്യുന്നതു കൊണ്ടു ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അശ്വിന്‍- അക്ഷര്‍ ജോടി ഏഴു വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ വീഴ്ത്തിയത്. അശ്വിന്‍ രണ്ടു കളികളില്‍ നിന്നും 5.25 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ അക്ഷര്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും ആറ് ഇക്കോണമി റേറ്റില്‍ നാലും വിക്കറ്റുകളെടുത്തു. അവസാന കളിയില്‍ മൂന്നോവറില്‍ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അക്ഷര്‍ മൂന്നു പേരെ പുറത്താക്കിയത്. കളിയില്‍ മാന്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 മധ്യനിര നിരാശപ്പെടുത്തി

മധ്യനിര നിരാശപ്പെടുത്തി

ടി20 പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനത്തെ ചോപ്ര വിമര്‍ശിച്ചു. മധ്യനിരയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും ഇവ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആദ്യ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ റണ്‍ചേസിനൊടുവിലായിരുന്നു ജയിച്ചത്. ജയ്പൂരില്‍ നടന്ന ആദ്യ കളിയില്‍ റണ്‍ചേസില്‍ പതറിയ ഇന്ത്യ കഷ്ടിച്ചു ജയിച്ചുകയറുകയായിരുന്നു. 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടിന് 109ല്‍ നിന്നും അഞ്ചിന് 160ലേക്കു വീണിരുന്നു. ശ്രേയസ് അയ്യര്‍ (5), വെങ്കടേഷ് (4) പെട്ടെന്നു പുറത്തായിരുന്നു. റിഷഭ് പന്താണ് (17*) രണ്ടു ബോള്‍ ബാക്കിനില്‍ക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രണ്ടാം ടി20യില്‍ രോഹിതും രാഹുലും തകര്‍പ്പന്‍ തുടക്കം നല്‍കിയതിനാല്‍ മധ്യനിര കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. എന്നാല്‍ കൊല്‍ക്കത്തയില്‍ നടന്ന മൂന്നാമത്തെ കളിയില്‍ സൂര്യകുമാര്‍ യാദവ് (0), റിഷഭ് പന്ത് (4) എന്നിവര്‍ ചെറിയ സ്‌കോറുകള്‍ക്കു പുറത്തായി. ശ്രേയസ് അയ്യര്‍ (25), വെങ്കടേഷ് അയ്യര്‍ (20) എന്നിവരും വലിയ സ്‌കോര്‍ നേടാനാവാതെ മടങ്ങിയിരുന്നു. വാലറ്റക്കാരുടെ പ്രകടനമായിരുന്നു ഇന്ത്യയെ 180ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.

Story first published: Monday, November 22, 2021, 14:14 [IST]
Other articles published on Nov 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+