For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ ODI: ധവാനും ഗില്ലും ഓപ്പണിങ്ങില്‍, സഞ്ജു ആറാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായ ഇന്ത്യക്ക് കിവീസ് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഈ നേട്ടം ഒട്ടും എളുപ്പവുമാവില്ല

1

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20, ഏകദിന പരമ്പരക്ക് 18ാം തീയ്യതി തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയാണ് ഇന്ത്യ ന്യൂസീലന്‍ഡില്‍ കളിക്കുക. ടി20യില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കുമ്പോള്‍ ഏകദിനത്തില്‍ നായകസ്ഥാനത്ത് ശിഖര്‍ ധവാനാണ്. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായ ഇന്ത്യക്ക് കിവീസ് പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഈ നേട്ടം ഒട്ടും എളുപ്പവുമാവില്ല. ഏറ്റവും ബെസ്റ്റ് 11നെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യക്ക് ഏകദിനത്തില്‍ പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം.

ശിഖര്‍ ധവാന്‍-ശുബ്മാന്‍ ഗില്‍

ശിഖര്‍ ധവാന്‍-ശുബ്മാന്‍ ഗില്‍

ഓപ്പണിങ്ങില്‍ ഇന്ത്യ ശിഖര്‍ ധവാനെയും ശുബ്മാന്‍ ഗില്ലിനെയും തന്നെ പരിഗണിക്കും. സമീപകാലത്തായി ഇരുവരും ഓപ്പണര്‍മാരായി ഇറങ്ങിയ മത്സരങ്ങളിലെല്ലാം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. ധവാന്‍ 11 ഏകദിനം ന്യൂസീലന്‍ഡിനെതിരേ കളിച്ചപ്പോള്‍ 373 റണ്‍സാണ് നേടിയത്. ഈ വര്‍ഷം 567 റണ്‍സാണ് അദ്ദേഹം നേടിയത്.

ശുബ്മാന്‍ ഗില്‍ വലിയ പ്രതീക്ഷ നല്‍കുന്ന ഭാവി താരമാണ്. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന പ്രതിഭയാണ് ശുബ്മാന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ 205 റണ്‍സും സിംബാബ്‌വെക്കെതിരേ 245 റണ്‍സും ശുബ്മാന്‍ നേടി. മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ഗില്ലില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ അഭാവം നികത്താന്‍ ശ്രേയസ് അയ്യരെത്തും. 33 ഏകദിനത്തില്‍ നിന്ന് 1299 റണ്‍സാണ് ശ്രേയസിന്റെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന പരമ്പരയില്‍ 191 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ശ്രേയസ്. കിവീസിലെ പേസ് പിച്ചില്‍ ശ്രേയസിന്റെ പ്രകടനം കണ്ടറിയണം.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. ടി20 ലോകകപ്പിലടക്കം മികച്ച പ്രകടനം നടത്തി മിന്നും ഫോമിലാണ് സൂര്യയുള്ളത്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന സൂര്യയുടെ പ്രകടനവും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

3

അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തെത്തും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിന് ടി20 ലോകകപ്പില്‍ വലിയ അവസരം ലഭിച്ചില്ല. സമീപകാല പ്രകടനങ്ങളെല്ലാം മോശമായ റിഷഭിന് കിവീസില്‍ തിളങ്ങേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍

സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യ സഞ്ജു സാംസണെ ഫിനിഷറെന്ന നിലയിലാവും പരിഗണിക്കുക. സമീപകാലത്ത് ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഈ പ്രകടനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ഈ വര്‍ഷം 9 ഏകദിനത്തില്‍ നിന്ന് 248 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന്റെ ഫോമും ഇന്ത്യക്ക് നിര്‍ണ്ണായകം.

സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറാവും ഏഴാം നമ്പറില്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സുന്ദറിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. അതിന് സുന്ദറിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണണം.

എട്ടാമനായി പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറെത്തും. പേസില്‍ മികച്ച നിയന്ത്രണമുള്ള ശര്‍ദുല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ട് തിളങ്ങാനും അദ്ദേഹത്തിന് കഴിവുണ്ട്. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമിലെ സ്ഥാനത്തിനായി ശര്‍ദുലും തിളങ്ങേണ്ടതായുണ്ട്.

ദീപക് ചഹാര്‍, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്

ദീപക് ചഹാര്‍, യുസ്‌വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്

പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാര്‍ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. അതിവേഗ പേസറല്ലെങ്കിലും സ്വിങ് കണ്ടെത്താന്‍ മിടുക്കന്‍. ഏകദിനത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം ശര്‍ദുല്‍ നേടിയിട്ടുണ്ട്. താരത്തിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് കരുത്ത് പകരും.

10ാം നമ്പറില്‍ സ്പിന്നറായി യുസ് വേന്ദ്ര ചഹാലിന് അവസരം ലഭിച്ചേക്കും. കൈക്കുഴ സ്പിന്നറെ ടി20 ലോകകപ്പില്‍ ഇന്ത്യ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. എന്നാല്‍ ഏകദിനത്തില്‍ കൂടുതല്‍ അവസരവും പിന്തുണയും അര്‍ഹിക്കുന്ന താരമാണ് ചഹാല്‍.

Also Read: ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

6

11ാമനായി ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിന് അവസരം ലഭിച്ചേക്കും. ഇന്ത്യക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മികച്ച ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ്. ടി20 ലോകകപ്പില്‍ 10 വിക്കറ്റുമായി തിളങ്ങിയ അര്‍ഷദീപ് കിവീസില്‍ ആദ്യമായാണ് കളിക്കാന്‍ പോകുന്നത്.

Story first published: Wednesday, November 16, 2022, 16:17 [IST]
Other articles published on Nov 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+