Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഇടംകൈയന്‍ സീമര്‍മാര്‍ രോഹിത്തിന്റെ വീക്ക്‌നെസോ? എന്നിട്ടും വമ്പന്‍ റെക്കോര്‍ഡ്!

1

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ പ്രധാന വീക്ക്‌നെസായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇടംകൈയന്‍ പേസര്‍മാരെ നേരിടുമ്പോള്‍ പലപ്പോഴും പതറുന്നുവെന്നതാണ്. എന്നാല്‍ ഇതു തെറ്റാണെന്നു വമ്പന്‍ റെക്കോര്‍ഡിലൂടെ തെളിയിച്ചിരിക്കുകയാണ് ഹിറ്റ്മാന്‍. ടി20യില്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഏറ്റവുമധികം സിക്‌സറുകളടിച്ച താരമായി രോഹിത് മാറിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്. നേരത്തേ 17 സിക്‌സറുകളുമായാണ് ലൂയിസ് ഒന്നാമതുണ്ടായിരുന്നത്. 18 സിക്‌സറുകളുമായാണ് രോഹിത് തലപ്പത്തേക്കു കയറിയത്. ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോ (16 സിക്‌സര്‍), വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ (15), ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍, സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജെ പി ഡുമിനി എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍.

ന്യൂസിലാന്‍ഡിനെതിരായ ഇതേ മല്‍സരത്തില്‍ തന്നെ ടി20യില്‍ രോഹിത് മറ്റൊരവ നാഴികക്കല്ല് കൂടി പിന്നിട്ടു. ടി20യില്‍ 150 സിക്‌സറുകളാണ് അദ്ദേഹം ഈ മല്‍സരത്തില്‍ തികച്ചത്. ലോക്കി ഫെര്‍ഗൂസനെറിഞ്ഞ ആറാമത്തെ ഓവറിലെ അഞ്ചാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തിയതോടെയാണ് ഹിറ്റ്മാന്‍ 150 തികച്ചത്. നിലവില്‍ ടി20യില്‍ ഇന്ത്യക്കു വേണ്ടി 100ന് മുകളില്‍ സിക്‌സറടിച്ച ഏക താരം കൂടിയാണ് അദ്ദേഹം. മുന്‍ നായകന്‍ വിരാട് കോലിയാണ് 91 സിക്‌സറുകളുമായി ലിസ്റ്റില്‍ രണ്ടാമത്. എന്നാല്‍ രോഹിത്തിനേക്കാള്‍ ബഹുദൂരം പിറകിലാണ് അദ്ദേഹം. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (74), നിലവിലെ വൈസ് ക്യാപ്റ്റര്‍ കെഎല്‍ രാഹുല്‍ (73), മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (58) എന്നിവരാണ് സിക്‌സര്‍ വേട്ടക്കാരുടെ ലിസ്റ്റിലെ മറ്റുള്ളവര്‍.

ഈ മല്‍സരത്തില്‍ ഫിഫ്റ്റി തികച്ചാണ് രോഹിത് ക്രീസ് വിട്ടത്. 31 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 56 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഈ ഫിഫ്റ്റിയോടെ ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റികളടിച്ച താരമെന്ന റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി. മുന്‍ ക്യാപ്റ്റനും ടീമംഗവുമായ വിരാട് കോലിയെയാണ് രോഹിത് പിന്നിലാക്കിയത്. ഈ ഫോര്‍മാറ്റിലെ 30ാമത്തെ ഫിഫ്റ്റിയാണ് അദ്ദേഹം കുറിച്ചത്. നാലു സെഞ്ച്വറികളും രോഹിത് ടി20യില്‍ നേടിയിട്ടുണ്ട്. 29 ഫിഫ്റ്റികളെന്ന രോഹിത്തിന്റെ മുന്‍ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു.

2

പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (25 ഫിഫ്റ്റി), ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (22 ഫിഫ്റ്റി) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍. 12ാം ഓവറിലാണ് രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനു കടിഞ്ഞാണ്‍ വീണത്. ഇന്ത്യന്‍ വംശജനായ ഇഷ് സോധിക്കെതിരേ ആഞ്ഞടിച്ച ക്യാപ്റ്റനു പിഴച്ചു. കണ്ണഞ്ചിക്കുന്ന ഒരു കൈ കൊണ്ടുള്ള റിട്ടേണ്‍ ക്യാച്ചിലൂടെ രോഹിത്തിനെ സോധി സ്തബ്ധനാക്കുകയായിരുന്നു. അതേസമയം, മല്‍സരത്തില്‍ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ ഇന്ത്യ 73 റണ്‍സിനു കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 184 റണ്‍സെുത്തു. മറുപടിയില്‍ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിനു കൂടാരംകയറുകയും ചെയ്തു. മൂന്നു വിക്കറ്റുകളെടുത്ത അക്ഷര്‍ പട്ടേലാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചെല്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജിമ്മി നീഷാം, മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ആദം മില്‍നെ, ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി, ട്രെന്റ് ബോള്‍ട്ട്.

Story first published: Sunday, November 21, 2021, 23:57 [IST]
Other articles published on Nov 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+