IND vs NZ: രോഹിത് ക്യാപ്റ്റന്‍സി വിടുന്നതാണ് നല്ലത്!- ചാഹലിനെ ഒഴിവാക്കിയതില്‍ ഫാന്‍സിന് രോഷം
ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടി20യില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതിനെതിരേ വിമര്‍ശനം ശക്തം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇന്ത്യയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമശിച്ചത്. നേരത്തേ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ നിന്നും മികച്ച ഫോമിലുള്ള ചാഹലിനെ ഒഴിവാക്കിയപ്പോഴും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലേക്കു അദ്ദേഹത്തെ തിരിച്ചുവിളിച്ചപ്പോള്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം ഐപിഎല്ലിന്റെ രണ്ടാം പകുതിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു ചാഹല്‍ കാഴ്ചച്ചത്. 14 വിക്കറ്റുകള്‍ സീസണില്‍ സ്പിന്നര്‍ വീഴ്ത്തുകയും ചെയ്തു.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ആര്‍ അശ്വിനെയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഇതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്. ട്വിറ്ററിലൂടെ നിരവധി പേരാണ് ചഹലിനെ തഴഞ്ഞതില്‍ രോഷം പ്രകടിപ്പിച്ചത്. ട്വിറ്ററില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

ടി20 ചിലപ്പോള്‍ ക്രൂരമാവും
ചില സമയങ്ങളില്‍ യുസ്വേന്ദ്ര ചാഹലിനെപ്പോലെ ചിലര്‍ക്കു ടി20 ഫോര്‍മാറ്റ് ക്രൂരമായി മാറും. കാരണം ചിലപ്പോള്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ പുറത്തിരിക്കേണ്ടി വരും. ടീം ബാലന്‍സ് മെച്ചപ്പെടുത്തുകയെന്ന കാരണം കൊണ്ടു മാത്രമാണിത്. നമ്മുടെ മികച്ച ബൗളര്‍ക്കു കൂടി അവസരം നല്‍കുന്നതിനായി എന്തെങ്കിലുമൊരു വഴി കണ്ടെത്തിയേ തീരൂ. സെന രാജ്യങ്ങൡ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ ആര്‍ അശ്വിനും ഇതേ അവസ്ഥ തന്നെയാണ് നേരിടാറുള്ളതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

രോഹിത് ക്യാപ്റ്റന്‍സി വിടണം
യുസ്വേന്ദ്ര ചാഹല്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല. രോഹിത് ശര്‍മ ക്യാപ്റ്റന്‍സി വിടുന്നതാണ് നല്ലതെന്നായിരുന്നു ഒരൂ യൂസറുടെ വിമര്‍ശനം.
ഐപിഎല്ലിന്റെ യുഇഎ പാദത്തിലെ ഏറ്റവും മികച്ച സ്പിന്നറായിരുന്നു യുസ്വേന്ദ്ര ചഹല്‍. അദ്ദേഹത്തിനു കളിക്കാന്‍ അര്‍ഹതയുണ്ടെന്നു മറ്റൊരു യൂസറും കുറിച്ചു.

അശ്വിന്‍ നിര്‍ബന്ധമാണോ?
എന്തുകൊണ്ടാണ് ആര്‍ അശ്വിന്‍ ഇന്ത്യന്‍ നിര്‍ബന്ധമായി മാറിയത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം. അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരേക്കാള്‍ മികച്ച ടി20 ബൗളറാണ് ചാഹലെന്നും യൂസര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, വിരാട് കോലി നേരത്തേ ആര്‍ അശ്വിനോടു ചെയ്തതാണ് യുസ്വേന്ദ്ര ചഹലിനോടു രോഹിത് ശര്‍മ ചെയ്യുന്നതെന്നായിരുന്നു ഒരു വിമര്‍ശനം.

മുംബൈ ലോബി
ചഹലിനെ ഒഴിവാക്കി, വടാപാവിനു കീഴില്‍ മുംബൈ ലോബി ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇനി രാഷ്ട്രീയത്തോടു രാഷ്ട്രീയമായിരിക്കുമെന്നായിരുന്നു ഒരു വിമര്‍ശനം.
ടീമില്‍ യുസ്വേന്ദ്ര ചാഹലിന് ഇടമില്ല... എത്ര ദയനീയമായ സെലക്ഷന്‍ കോളാണിതെന്നും മറ്റൊരു യൂസര്‍ പ്രതികരിച്ചു.
രാഹുല്‍ ദ്രാവിഡ് പുതിയ യുഗത്തിനു തുടക്കം കുറിക്കുമെന്നായിരുന്നു നമ്മള്‍ കരുതിയത്. എന്തു നാശമാണിത്... ചഹലാണ് നമ്മുടെ മികച്ച സ്പിന്നറെന്നു മറ്റൊരു യൂസറും ട്വീറ്റ് ചെയ്തു.

ഇരുടീമുകളുടെയും പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.
ന്യൂസിലാന്‍ഡ്- ഡാരില്‍ മിച്ചെല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications