Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: മാച്ച് വിന്നര്‍ പുറത്ത്!! പകരം ഈ താരം; വിന്നിങ് ടീം മാറ്റാന്‍ ഇന്ത്യ; രണ്ടാമങ്കത്തിലെ 11

റായ്പൂര്‍: ആദ്യ ടി20യില്‍ നേടിയ മിന്നുന്ന ജത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാമങ്കത്തിനൊരുങ്ങുന്നത്. നാളെ (വെള്ളി) രാത്രി ഏഴു മണി മുതല്‍ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സ്റ്റേഡിയത്തിലാണ് ഈ മല്‍സരം. തുടരെ രണ്ടാം ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ പിടിമുറുക്കാനായിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

പക്ഷെ നാഗ്പൂരില്‍ 48 റണ്‍സിന്റെ മികച്ച വിജയം കൊയ്ത അതേ ടീം കോമ്പിനേഷനെ ഇന്ത്യ നിലനിര്‍ത്താനുള്ള സാധ്യത കുറവായിരിക്കും. ഒരു മാറ്റവുമായിട്ടാവും കളിയില്‍ ഇന്ത്യ ഇറങ്ങിയേക്കുക. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കുക.

AXAR PATEL

ഇലവനിലെ മാറ്റമെന്ത്?

നാഗ്പൂരിലെ ആദ്യ ടി20യില്‍ ജയിച്ച ടീമില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മാറ്റം വൈസ് ക്യാപ്റ്റനും മാച്ച് വിന്നിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേല്‍ കളിച്ചേക്കില്ലെന്നതാണ്. കഴിഞ്ഞ മല്‍സരത്തില്‍ ബൗളിങിനിടെ കൈവിരലിനേ പരിക്കാണ് ഇതിനു കാരണം.

16ാം ഓവറില്‍ ബൗള്‍ ചെയ്യവെയായിരുന്നു സംഭവം. ഓവറിലെ മൂന്നാമത്തെ ബോളില്‍ അക്ഷറിനു നേരെ ഒരു കരുത്തുറ്റ സ്‌ട്രെയ്റ്റ് ഷോട്ടാണ് ഡാരില്‍ മിച്ചെല്‍ കളിച്ചത്. അക്ഷര്‍ ഇതു ഒരു കൈകൊണ്ട് പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഷോട്ടിന്റെ ശക്തി കാരണം കൈയില്‍ തട്ടിത്തെറിച്ച് ബൗണ്ടറിയിലും കലാശിക്കുകയായിരുന്നു.

ക്യാച്ചെടുക്കാന്‍ ശ്രമിക്കവെ അക്ഷറിന്റെ കൈവിരലിനു പരിക്കേറ്റ് രക്തവും വന്നു. ഇതോടെ ബൗളിങ് തുടരാനാവാതെ അദ്ദേഹം ഗ്രൗണ്ട് വിട്ടതോടെ അഭിഷേക് ശര്‍മയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. കളിയില്‍ അക്ഷര്‍ പിന്നീടൊരിക്കലും ഗ്രൗണ്ടിലെത്തിയതുമില്ല. അദ്ദേഹത്തിന്റെ ഈ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു വ്യക്തമല്ല.

രണ്ടാം ടി20യില്‍ അക്ഷറിനെ ധൃതി പിടിച്ച് കളിപ്പിക്കാന്‍ ഇന്ത്യക്കു താല്‍പ്പര്യം കാണില്ല. കാരണം അതു പരിക്ക് കൂടുതല്‍ വഷളാക്കിയേക്കും. ലോകകപ്പില്‍ അക്ഷറിന്റെ സേവനം തീര്‍ച്ചയായും ടീമിനു വേണം. അതിനാല്‍ പരിക്ക് പൂര്‍ണമായും ഭേദമാവുന്നതിനായി ഒന്നോ, രണ്ടോ കളിയില്‍, അദ്ദേഹത്തിനു വിശ്രമം നല്‍കിയേക്കും.

അക്ഷറിനു പകരം അടുത്ത കളിയില്‍ ഇന്ത്യന്‍ ഇലവനിലേക്കു വന്നേക്കുക ഹര്‍ഷിത് റാണയായിരിക്കും. ബൗളിങിനൊപ്പം ബാറ്റിങിലും ഇപ്പോള്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്.

സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലുണ്ടെങ്കിലും വീണ്ടും ബെഞ്ചില്‍ ഇരുത്തിയേക്കും. കാരണം കിവി ബാറ്റര്‍മാര്‍ സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കരാണ്. കഴിഞ്ഞ ഏകദിന പരമ്പരയില്‍ അവര്‍ കുല്‍ദീപിനെ ശരിക്കും കൈകാര്യവും ചെയ്തിരുന്നു.

INDIAN TEAM

അതേസമയം, ഓപ്പണിങില്‍ വീണ്ടും അഭിഷേക് ശര്‍മ- സഞ്ജു സാംസണ്‍ ജോടിയെ കാണാം. കഴിഞ്ഞ കളിയില്‍ വെറും 10 റണ്‍സിനു പുറത്തായ സഞ്ജുവിനു ഇതിന്റെ ക്ഷീണം തീര്‍ക്കാന്‍ ലഭിക്കുന്ന അവസരമായിരിക്കും ഇത്. തിലക് വര്‍മയില്ലാത്തതിനാല്‍ മൂന്നില്‍ വീണ്ടും ഇഷാന്‍ കിഷന്റെ ഊഴമായിരിക്കും. ഇഷാനും ആദ്യ ടി20യില്‍ ഫ്‌ളോപ്പായിരുന്നു. നേടാനായത് എട്ടു റണ്‍സ് മാത്രമാണ്.

നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്, പാണ്ഡ്യ, ശിവം ദുബെ എന്നിവരായിരിക്കും ബാറ്റിങിനെത്തുക. ഏഴാമനായി ഫിനിഷര്‍ റോളില്‍ റിങ്കു സിങിനെ കാണാം.

എട്ടാം നമ്പറില്‍ അക്ഷറിനു പകരം ഹര്‍ഷിത് ക്രീസിലെത്തും. ടീമിലെ മറ്റു പേസര്‍മാര്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമായിരിക്കും. സ്പിന്‍ ആക്രമണത്തിന് വരുണ്‍ ചക്രവര്‍ത്തിയും ചുക്കാന്‍ പിടിക്കും.

രണ്ടാം ടി20യിലെ സാധ്യതാ 11

ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

Story first published: Thursday, January 22, 2026, 12:49 [IST]
Other articles published on Jan 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+