Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ദുരന്തമായി അര്‍ഷദീപ്, ഹൃദയം കീഴടക്കി സുന്ദര്‍-ഹിറ്റായവരും ഫ്‌ളോപ്പായവരും ഇതാ

1

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ തലകുനിച്ചിരിക്കുകയാണ്. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഏകദിന പരമ്പര തൂത്തുവാരിയെത്തിയ ഇന്ത്യയെ ആദ്യ ടി20യില്‍ത്തന്നെ മിച്ചല്‍ സാന്റ്‌നറും സംഘവും ഞെട്ടിച്ചിരിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ തട്ടകത്തില്‍ ഇന്ത്യ സന്ദര്‍ശകരോട് നാണംകെടുകയായിരുന്നു.

മത്സരം കാണാന്‍ ധോണിയും ഗ്യാലറയിലുണ്ടായിരുന്നു. സീനിയേഴ്‌സില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് റാഞ്ചിയില്‍ തൊട്ടതെല്ലാം പിഴച്ചുവെന്ന് പറയാം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അനുഭവസമ്പത്തിന്റെ അഭാവം ഇന്നലെ ഇന്ത്യ അറിഞ്ഞു.

ഇന്ത്യ വലിയ പ്രതീക്ഷവെച്ച പലരും റാഞ്ചിയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. പ്രകടനം വിലയിരുത്തി ഒന്നാം ടി20യില്‍ ഹിറ്റായ ഇന്ത്യന്‍ താരങ്ങളും ഫ്‌ളോപ്പായ ഇന്ത്യന്‍ താരങ്ങളും ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹര്‍ദിക് ഫ്‌ളോപ്പ്

ഹര്‍ദിക് ഫ്‌ളോപ്പ്

ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ ഫ്‌ളോപ്പായിരുന്നുവെന്നതാണ് വസ്തുത. പന്തുകൊണ്ടും ബാറ്റുകൊണ്ടും താരം നിരാശപ്പെടുത്തി. നായകനെന്ന നിലയില്‍ ഹര്‍ദിക്കിന്റെ പല തീരുമാനങ്ങളും തെറ്റി.

പന്തെടുത്ത് മൂന്ന് ഓവറില്‍ 33 റണ്‍സ് വഴങ്ങിയ ഹര്‍ദിക്കിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 20 പന്തില്‍ 21 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യക്ക് നേടാനായത്. സീനിയേഴ്‌സിന്റെ അഭാവത്തില്‍ ഇന്ത്യ ഹര്‍ദിക്കില്‍ വലിയ പ്രതീക്ഷവെച്ചെങ്കിലും താരത്തിന് അവസരത്തിനൊത്ത് ഉയരാനായില്ല.

Also Read: IND vs NZ: ഇഷാനും ഗില്ലും ഫ്‌ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ഏകദിനത്തില്‍ ഇന്ത്യക്കായി തുടര്‍ച്ചയായി മിന്നുന്ന ശുബ്മാന്‍ ഗില്ലിന് ഇതേ മികവ് ടി20യില്‍ ആവര്‍ത്തിക്കാനായില്ല. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയ ശുബ്മാന്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ 6 പന്തില്‍ 7 റണ്‍സ് മാത്രമാണ് നേടിയത്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ലെന്നത് മാത്രമല്ല നിലയുറപ്പിച്ച് കളിക്കാനും ഗില്ലിന് സാധിക്കുന്നില്ല. ഇന്ത്യയുടെ ഏകദിനത്തിലും ടെസ്റ്റിലും ഗില്ലിന് വലിയ ഭാവിയുണ്ടെങ്കിലും ടി20യില്‍ ഇനിയുമേറെ താരം മെച്ചപ്പെടാനുണ്ട്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഓപ്പണറുമായ ഇഷാന്‍ കിഷനും റാഞ്ചിയില്‍ ഫ്‌ളോപ്പായിരുന്നു. 5 പന്തില്‍ 4 റണ്‍സാണ് ഇഷാന്‍ നേടിയത്. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അവസാന 12 ടി20 ഇന്നിങ്‌സില്‍ നിന്ന് 15 മാത്രമാണ് ഇഷാന്റെ ശരാശരി. സ്‌ട്രൈക്കറേറ്റ് 120ല്‍ താഴെയും.

ഇഷാന്റെ ഓപ്പണിങ്ങിലെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെച്ചിരുന്നുവെങ്കിലും അവസരത്തിനൊത്തുയരാന്‍ താരത്തിന് സാധിച്ചില്ലെന്ന് പറയാം. കീപ്പറെന്ന നിലയില്‍ ഇഷാന്‍ മോശമില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ താരം ദുരന്തമാണെന്ന് പറയാം.

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

ഇന്ത്യയുടെ യുവ പേസര്‍ അര്‍ഷദീപ് സിങ്ങിന്റെ പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തിയത്. നാല് ഓവറില്‍ 51 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 1 വിക്കറ്റ് നേടിയെങ്കിലും അര്‍ഷദീപിന്റെ ബൗളിങ് തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. 12.75 ഇക്കോണമിയില്‍ പന്തെറിഞ്ഞ ഇടം കൈയന്‍ പേസര്‍ ഡെത്ത് ഓവറുകളിലെല്ലാം തല്ലുകൊള്ളിയായി.

യോര്‍ക്കറുകളിലൂടെ റണ്‍ നിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിവുള്ളവനാണ് അര്‍ഷദീപ് സിങ്. എന്നാല്‍ താരത്തിന്റെ ഈ പഴയ മികവ് ഇപ്പോള്‍ കാട്ടാന്‍ അര്‍ഷദീപിന് സാധിക്കുന്നില്ല. വൈഡിലൂടെയും നോബോളിലൂടെയും നിരവധി എക്‌സ്ട്രാ റണ്‍സും വഴങ്ങുന്നു.

Also Read: IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്

മിന്നിച്ച് സുന്ദര്‍

മിന്നിച്ച് സുന്ദര്‍

തോല്‍വിക്കിടയിലും ഇന്ത്യക്ക് ആശ്വാസമാവുന്നത് വാഷിങ്ടണ്‍ സുന്ദറിന്റെ പ്രകടനമാണ്. പന്തെറിഞ്ഞ് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി നിര്‍ണ്ണായകമായ രണ്ട് വിക്കറ്റാണ് സുന്ദര്‍ നേടിയത്. ഒരേ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ സുന്ദറിന് സാധിച്ചു.

ബാറ്റിങ്ങിനിറങ്ങി ഇന്ത്യക്കായി കന്നി ടി20 ഫിഫ്റ്റിയും നേടാന്‍ സുന്ദറിന് സാധിച്ചു. 28 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സാണ് സുന്ദര്‍ നേടിയത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന സ്പിന്‍ ഓള്‍റൗണ്ടറായി വളരാന്‍ സുന്ദറിന് സാധിക്കുന്നുണ്ട്.

Story first published: Saturday, January 28, 2023, 7:30 [IST]
Other articles published on Jan 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+