2023 ODI World Cup: 21 മല്‍സരം, സ്ഥാനത്തിനായി രംഗത്ത് 31 പേര്‍! സഞ്ജുവിന് സാധ്യത കുറവ്

ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പയരയോടെ അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് കൂടിയാണ് ടീം ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ചില പ്രധാന കളിക്കാര്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഈ പരമ്പരയുടെ പ്രാഝധാന്യം കുറയുന്നില്ല. അടുത്ത ഏകദിന ലോകപ്പിനു മുമ്പ് ഇന്ത്യ കളിക്കുക 21 ഏകദിനങ്ങള്‍ മാത്രമാണ്. 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പ് മുതല്‍ ഇന്ത്യ ഇതിനകം പരീക്ഷിച്ചത് 44 പേരെയാണ്. ഇതില്‍ 31 പേര്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റിലും മല്‍സരരംഗത്തുണ്ട്. ഇവരില്‍ നിന്നും ഏറ്റവും മികച്ച 15 പേരെ ഇന്ത്യക്കു ലോകകപ്പിനായി കണ്ടെത്തേണ്ടതുണ്ട്. 14 പേര്‍ ന്യൂസിലാന്‍ഡുമായുള്ള ഇപ്പോഴത്തെ ഏകദിന പരമ്പരയില്‍ കളിക്കുന്നുണ്ട്.
2019ലെ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യയുടെ ശ്രദ്ധ കൂടുതലായും ടി20യിലായിരുന്നു. ഇതിന്റെ ഭാഗമായി മൂന്നര വര്‍ഷത്തിനിടെ ഇന്ത്യ കളിച്ചത് 39 ഏകദിനങ്ങള്‍ മാത്രമാണ്. ഇതില്‍ ആറു പേര്‍ മാത്രമേ 20ന് മുകളില്‍ ഏകദിനങ്ങള്‍ കളിച്ചിട്ടുമുള്ളൂ. 14 പരമ്പരകളിലായി 44 പേരാണ് ഏകദിനത്തില്‍ ഇറങ്ങിയത്. ഇതില്‍ ശിഖര്‍ ധവാന്‍ മാത്രമേ 30ന് മുകളില്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളൂ.

മുന്‍നിര
മുന്‍നിരയിലേക്ക് പ്രധാനമായി മല്‍സരം നടക്കുന്നത് രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ എന്നിവര്‍ തമ്മിലാണ്. ഇതില്‍ രോഹിത്, രാഹുരല്‍, കോലി എന്നിവര്‍ ടീമില്‍ സ്ഥാനമുറപ്പിപ്പവരുമാണ്.ശേഷിച്ചവര്‍ തമ്മിലാണ് മല്‍സരം.
ന്യൂസിലാന്‍ഡില്‍ ടീമിനെ നയിക്കുകയാണെങ്കിലും ധവാന്റെ സ്ഥാനത്തിനു ഇപ്പോഴും ഉറപ്പില്ല. ലോകകപ്പ് മുതല്‍ 31 ഏകദിനങ്ങളാണ് അദ്ദേഹം കളിച്ചത്. 45.84 ശരാശരിയില്‍ 1192 റണ്‍സെടുക്കുകയും ചെയ്തു. ശുഭ്മാന്‍ ഗില്ലില്‍ നിന്നും ഓപ്പണിങ് സ്ഥാനത്തേക്കു വലിയ വെല്ലുവിളിയാണ് ധവാന്‍ നേരിടുന്നത്. അരങ്ങേറിയ ശേഷം ഏകദിനനത്തില്‍ 70 പ്ലസ് ബാറ്റിങ് ശരാശരി ഗില്ലിനുണ്ട്.

മധ്യനിര
മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ തമ്മിലാണ് പ്രധാനമായും മല്‍സരം. രാഹുല്‍ ത്രിപാഠി, രജത് പാട്ടിധര്‍ എന്നിവരും ടീമില്‍ സ്ഥാനം മോഹിക്കുന്നുണ്ടെങ്കിലും ഇനിയും അരങ്ങേറിയിട്ടില്ല. മധ്യനിരയില്‍ ഇന്ത്യക്കു ഒരുപാട് ഓപ്ഷനുകളുണ്ട്. ഇതു ടീമിലെ സ്ഥാനത്തിനായുള്ള മല്‍സരം കടുപ്പമാക്കുകയും ചെയ്യുന്നു.
ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചാല്‍ കെഎല്‍ രാഹുലിനു ഉറപ്പായും മധ്യനിരയിലേക്കു ഇറങ്ങേണ്ടതായി വരും. രാഹുലിനൊപ്പം സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടുത്തണമെങ്കില്‍ സഞ്ജു സാംസണിനെ ഇന്ത്യക്കു തഴയേണ്ടതായി വരും. കഴിഞ്ഞ ടി20 ലോകകപ്പിലും സഞ്ജുവിനു ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.
Also Read: IND vs NZ: റിഷഭ് മാത്രമല്ല, ഏകദിനത്തില്‍ സൂര്യ വരെ സഞ്ജുവിന് പിന്നില്‍!

ഓള്‍റൗണ്ടര്‍മാര്‍
ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ഹൂഡ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ തമ്മിലായിരിക്കും പ്രധാന മല്‍സരം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ലോകകപ്പില്‍ സ്ഥാനമുറപ്പാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ ഹാര്‍ദിക് തീര്‍ച്ചയായും ലോകകപ്പ് സംഘത്തിലുണ്ടാവും. മാത്രമല്ല ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് കൂടിയായിരിക്കും അദ്ദേഹം.
തുടര്‍ച്ചയായ പരിക്കുകള്‍ അലട്ടുന്ന ചരിത്രമുള്ളതിനാല്‍ വാഷിങ്ടണിനു ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കില്ല. ശര്‍ദ്ദുലും ചാഹറും ഓള്‍റൗണ്ടര്‍മാരെന്ന നിലയില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. രണ്ടിലൊരാള്‍ ലോകകപ്പ് സംഘത്തിലുണ്ടാവും. ഹൂഡ ഏകദിനത്തില്‍ ഇനിയും തിളങ്ങിയിട്ടില്ല. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാല്‍ അദ്ദേഹത്തിനു ലോകകപ്പില്‍ ഇടം ലഭിച്ചേക്കും.
Also Read: IND vs NZ: റിഷഭ് മാത്രമല്ല, ഏകദിനത്തില്‍ സൂര്യ വരെ സഞ്ജുവിന് പിന്നില്‍!

ബൗളര്‍മാര്‍
സ്പിന്നര്‍മാരില്‍ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ് എന്നിവരും പേസര്‍മാരില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ് എന്നിവരുമാണ് രംഗത്ത്.
റിസ്റ്റ് സ്പിന്നര്‍മാരായ ചഹലും കുല്‍ദീപും സമീപകാലത്തു അത്ര മികച്ച പ്രകടനം നടത്തിയവരല്ല. പരിക്കു കാരണം കുല്‍ദീപ് അധികം കളിച്ചിട്ടുമില്ല. ഇരുവരും ഇനിയുളള മല്‍സരങ്ങളിലും കാര്യമായി തിളങ്ങിയില്ലെങ്കില്‍ ബിഷ്‌നോയിയുടെ സാധ്യത വര്‍ധിക്കും. അശ്വിന്‍ ഏകദിനത്തില്‍ ഇപ്പോള്‍ ഭാഗമല്ലെങ്കിലും പരിചയസമ്പത്തും ലോകകപ്പ് ഇന്ത്യയിലാണെന്നതും പരിഗണിച്ച് അവസരം നല്‍കിയേക്കും.
പേസ് ബൗളിങില്‍ ബുംറയും അര്‍ഷ്ദീപുമാണ് ലോകകപ്പില്‍ സ്ഥാനമുറപ്പാക്കിയവര്‍. സമീപകാലത്തു മികച്ച പ്രകടനങ്ങള്‍ നടത്തുന്ന സിറാജും സ്ഥാനത്തിനായി രംഗത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications