For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സഞ്ജുവിന് സൂപ്പര്‍ താര പദവി നല്‍കണോ? തെളിയിക്കാന്‍ ഇനിയുമേറെ, അറിയാം

സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിങ് 11 അവസരം നിഷേധിക്കപ്പെടുമ്പോഴെല്ലാം വലിയ വിമര്‍ശനം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ഉയരാറുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന്റെ സ്ഥാനം ഇതിനോടകം വലിയ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു കളിക്കാനിറങ്ങുമ്പോഴെല്ലാം വലിയ ആരാധക പിന്തുണ ഗ്യാലറിയില്‍ കാണാനാവും. സഞ്ജുവിനായി പ്ലക്കാര്‍ഡും ബാനറുകളുമെല്ലാം ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിങ് 11 അവസരം നിഷേധിക്കപ്പെടുമ്പോഴെല്ലാം വലിയ വിമര്‍ശനം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ഉയരാറുണ്ട്.

സഞ്ജു സാമൂഹ്യ മാധ്യമങ്ങളിലെ ട്രന്റിങ് വിഷയമാണെന്ന് തന്നെ പറയാം. റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിച്ച് സഞ്ജുവിനെ പുറത്തിരുത്തുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലത് വലിയ ചര്‍ച്ചയാവുന്നു. എന്നാല്‍ സഞ്ജുവിനെ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിര സാന്നിധ്യമായി പരിഗണിക്കേണ്ടതുണ്ടോ?. കാരണങ്ങള്‍ നിരത്തി പരിശോധിക്കാം.

1

ഇതുവരെ മാച്ച് വിന്നിങ് പ്രകടനമില്ല

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി പരിഗണിക്കപ്പെട്ടത് 2015ലാണ്. സിംബാബ് വെക്കെതിരായ ടി20 പരമ്പരയിലായിരുന്നു ഇത്. 2021ലാണ് അദ്ദേഹത്തിന് ഏകദിനത്തില്‍ അവസരം ലഭിച്ചത്. റിഷഭ് പന്തിനെഇന്ത്യ കൂടുതല്‍ പരിഗണിക്കുമ്പോള്‍ സഞ്ജുവിന് അവസരമില്ലാത്തതിന് കാരണം മാച്ച് വിന്നിങ് പ്രകടനങ്ങളില്ലാത്തതാണ്. സഞ്ജുവിന്റെ ചിറകിലേറി ഇന്ത്യ ജയിച്ച ഒരു മത്സരം പോലും ഇല്ലെന്നതാണ് വസ്തുത. 27 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒന്നില്‍പ്പോലും ഇന്ത്യയുടെ നിര്‍ണ്ണായക താരമെന്ന നിലയിലേക്ക് പേര് ചേര്‍ക്കാന്‍ സാധിക്കുന്ന പ്രകടനം സഞ്ജു കാഴ്ചവെച്ചിട്ടില്ല.

സഞ്ജുവിനെക്കാള്‍ മികവുള്ളവരേറെ

സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാത്തതിന് പ്രധാന കാരണം സഞ്ജുവിനെക്കാള്‍ പ്രകടന മികവുള്ള താരങ്ങളുടെ സാന്നിധ്യം തന്നെയാണ്. ഇന്ത്യയുടെ ടോപ് ഓഡറിലും മധ്യനിരയിലും സഞ്ജുവിനെക്കാള്‍ അനുഭവസമ്പത്തുള്ളവരും കണക്കില്‍ മുന്നിട്ട് നില്‍ക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ആരാധക പിന്തുണയുടെ പിന്‍ബലംകൊണ്ട് മാത്രം ദേശീയ ടീമിന്റെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമെന്ന് പറയുന്നതിനോട് അനുകൂലിക്കാനാവില്ലെന്നതാണ് വസ്തുത. ഏകദിനത്തിലും സഞ്ജുവിനെ പരിഗണിക്കാന്‍ സാധിക്കാത്തതിന് കാരണം ഈ കണക്കുകള്‍ തന്നെയാണ്.

ഇഷാനാണ് സഞ്ജുവിനെക്കാള്‍ കേമന്‍

ടി20 കണക്കുകള്‍ നോക്കുമ്പോള്‍ സഞ്ജുവിനെക്കാള്‍ മികച്ചവന്‍ ഇഷാന്‍ കിഷനാണെന്ന് പറയേണ്ടി വരും. 21 ടി20 കളിച്ച ഇഷാന്‍ 29.45 ശരാശരിയില്‍ 589 റണ്‍സാണ് നേടിയത്. സ്ഥിരത നോക്കുമ്പോള്‍ ഇഷാന് മുന്‍തൂക്കമുണ്ട്. എന്നാല്‍ സ്‌ട്രൈക്കറേറ്റില്‍ സഞ്ജുവാണ് കേമന്‍. 135ന് മുകളിലാണ് സഞ്ജുവിന്റെ ടി20 സ്‌ട്രൈക്കറേറ്റ്. ഈ കണക്കുകള്‍ നോക്കുമ്പോള്‍ സഞ്ജുവിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. എന്നാല്‍ സ്ഥിരതയോടെ വലിയ ഇന്നിങ്‌സ് കളിക്കുന്നതില്‍ സഞ്ജു പരാജയമാണ്. ഇതും ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് തഴയപ്പെടുന്നതിന് കാരണമാവുന്നു.

1

ആരാധകരുടെ പിന്തുണ സഞ്ജുവിനുണ്ട്

ആരാധകരുടെ വലിയ പിന്തുണ സഞ്ജുവിന് ലഭിക്കുന്നു. അതിന് കാരണം കേരളത്തിലെ ആരാധകരാണ്. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നവര്‍ വളരെ ചുരുക്കമാണ്. ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നീ മൂന്ന് പേരുകളിലേക്ക് ഒതുങ്ങുന്നു. നിലവില്‍ സഞ്ജു മാത്രമാണ് കേരളത്തില്‍ നിന്ന് ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. ഈ കാരണത്താല്‍ ലഭിക്കുന്ന വലിയ ആരാധക പിന്തുണ മാറ്റി നിര്‍ത്തിയാല്‍ സഞ്ജുവിന് ഇന്ത്യന്‍ പ്ലേയിങ് 11 ഇടം പിടിക്കാന്‍ വലിയ കഴിവുണ്ടെന്ന് പറയാനാവില്ല.

ഇനിയുമേറെ തെളിയിക്കണം

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശരാശരി പ്രകടനം കൊണ്ട് കാര്യമില്ല. ഇന്ത്യന്‍ ടീമില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണെന്ന് താരം തെളിയിക്കേണ്ടിയിരിക്കുന്നു. ഇതുവരെയുള്ള പ്രകടനംകൊണ്ട് ഇത്തരമൊരു പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ സഞ്ജുവിനായിട്ടില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് നിലവില്‍ ലഭിക്കുന്ന അവസരത്തില്‍ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

Story first published: Friday, November 25, 2022, 19:36 [IST]
Other articles published on Nov 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+