Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജു ബെഞ്ചിലോ? വമ്പന്‍ സൂചന നല്‍കി പരിശീലന സെഷന്‍!! പക്ഷെ ഒരു ട്വിസ്റ്റ്

ബെല്‍ഫാസ്റ്റ്: ഐസിസി ടി20 ലോകകപ്പ് വിജയത്തിനു ശേഷം ടീം ഇന്ത്യ ഇന്നു ആദ്യ ടി20 മല്‍സരം കളിക്കാനിറങ്ങുകയാണ്. ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് ആറു മണി മുതലാണ് മല്‍സരമാരംഭിക്കുക.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ വിജയത്തോടെ തന്നെ തുടങ്ങാനുറച്ചായിരിക്കും ലോക ചാംപ്യന്‍മാര്‍ അങ്കത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ ഇലവനെ കുറിച്ച് വൈകീട്ട് മാത്രമേ കോച്ച് ഗൗതം ഗംഭീര്‍ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്ക് കഴിഞ്ഞ ദിവസം അറിയിച്ചത്.

SANJU SAMSON TRAINING

photocredit/Sonysix

കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ വരവോടെ മലയാളി സൂപ്പര്‍ താരവും ഓപ്പണറുമായ സഞ്ജു സാംസണിന് ടീമിലെ സ്ഥാനം നഷ്ടമാവുമോയെന്നതാണ് ആരാധകരുടെ മനസ്സിലുയരുന്ന ചോദ്യം. ഇതു സംബന്ധിച്ച് നിര്‍ണായക സൂചന ടീമിന്റെ പരിശീലവ സെഷനില്‍ നിന്നുള്ള വീഡിയോ നല്‍കിയിരിക്കുകയാണ്.

സഞ്ജു ഉറപ്പിച്ചു

ആദ്യ ടി20യില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനവില്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നു തന്നെയാണ് സോണി സിക്‌സ് പങ്കുവച്ചിട്ടുള്ള പരിശീലന വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല ടീമിനായി വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കുമെന്നും ഉറപ്പായിരിക്കുകയാണ്.

ഗ്ലൗസണിഞ്ഞ് സഞ്ജു ക്യാച്ചിങ് പ്രാക്ടീസ് നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ടീമിലെ മറ്റൊരു കീപ്പറായ ഇഷാന്‍ കിഷന്‍ ബാറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ 15 കാരനായ വൈഭവ് സൂര്യവംശി കാര്യമായി പരിശീലനമൊന്നും നടത്താതെ എല്ലാം വീക്ഷിച്ചുകൊണ്ട് നില്‍ക്കുന്നതും ഇതില്‍ വ്യക്തമാണ്.

ഇന്ത്യന്‍ ടീമിന്റെ പരിശീലന വീഡിയോ കാണാം

ഇഷാന്‍ കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെങ്കിലും സഞ്ജു തീര്‍ച്ചയായും ഇലവനിലുണ്ടാവാനാണ് സാധ്യത. അദ്ദേഹത്തിന്റെ ക്യാച്ചിങ് പരിശീലനവും ഇതു അടുവരയിടുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനുമായി ബന്ധപ്പെട്ട് മറ്റു ചില സൂചനകള്‍ കൂടി വരുന്നുണ്ട്. അതായത് ആദ്യ ടി20യില്‍ സഞ്ജു കളിക്കുമെങ്കിലും ഇതു സ്ഥിരം പൊസിഷനായ ഓപ്പണറായിട്ടാവില്ല. അദ്ദേഹത്തിനു പകരം അഭിഷേക് ശര്‍മയുടെ പുതിയ ഓപ്പണിങ് പങ്കാളിയായി വൈഭവെത്തും.

സഞ്ജുവാകട്ടെ വണ്‍ഡൗണായി മൂന്നാം നമ്പറിലേക്കു മാറുമ്പോള്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയും കളിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

SANJU ABHISHEK

വൈഭവിനു അരങ്ങേറാന്‍ അവസരം നല്‍കുകയാണെങ്കില്‍ സഞ്ജു, ഇഷാന്‍ എന്നിവരിലൊരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാനും കഴിയുകയുള്ളൂ. ഗംഭീര്‍ ഇനി എന്തു തീരുമാനമായിരിക്കും എടുക്കുയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

ഒരുപക്ഷെ ടി20 ലോകകപ്പില്‍ ക്ലിക്കായ അതേ ടോപ്പ് ത്രീയെ തന്നെ നിലനിര്‍ത്തി വൈഭവിനെ അദ്ദേഹം ബെഞ്ചില്‍ ഇരുത്താനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. അങ്ങയൈങ്കില്‍ സഞ്ജു ഓപ്പണിങില്‍ തന്നെ തുടരുകയും ഇഷാന്‍ മൂന്നാമനായി കളിക്കുകയും ചെയ്യും.

ഇന്ത്യന്‍ ടി20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, June 26, 2026, 8:30 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+