Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വൈഭവിനോടു സീനിയേഴ്‌സിന് അസൂയ!! കളിപ്പിക്കില്ലെങ്കില്‍എന്തിന് ടീമിലെടുത്തു? വന്‍ ആരാധകരോഷം

ബെല്‍ഫാസ്റ്റ്: കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ തുടര്‍ച്ചയായയി രണ്ടാം ടി20യിലും ഇന്ത്യ തഴഞ്ഞതിനു പിന്നാലെ വന്‍ ആരാധകരോഷം. ആദ്യ കളിയില്‍ നാണംകെട്ട തോല്‍വി നേരിട്ടതിനാല്‍ 15 കാരനെ ഈ കളിയില്‍ ടീമിലേക്കു തിരികെ വിളിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

പക്ഷെ വൈഭവിനു അരങ്ങേറ്റത്തിനായി വീണ്ടും കാത്തിരിക്കേണ്ടി വരികയായിരുന്നു. ഒന്നാം ടി20യിലെ ടീമില്‍ രണ്ടു മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയെങ്കിലും വൈഭവിനെ മാത്രം ഇലവനിലേക്കു വിളിക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തയ്യാറായില്ല.

VAIBHAV SOORYAVANSHI

എന്നാല്‍ മറ്റു രണ്ടു പുതുമുഖങ്ങളായ സൂര്യാന്‍ഷ് ഷെഡ്‌ഗെയും പ്രിന്‍സ് യാദവും ഈ മാച്ചിലൂടെ അരങ്ങേറുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിരവധി ഇന്ത്യന്‍ ആരാധകരാണ് വൈഭവിന്റെ അഭാവം ചോദ്യം ചെയ്തിരിക്കുന്നത്.

വൈഭവ് എനിക്കൊരു വിഷയമല്ല!! എളുപ്പം ഔട്ടാക്കും, കാരണം പറഞ്ഞ് ശ്രീശാന്ത്

വൈഭവ് എനിക്കൊരു വിഷയമല്ല!! എളുപ്പം ഔട്ടാക്കും, കാരണം പറഞ്ഞ് ശ്രീശാന്ത്

രൂക്ഷവിമര്‍ശനം

'ഇന്ത്യന്‍ ടീം സെലക്ഷനില്‍ നാണക്കേട് തോന്നുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ അരക്ഷിതാവസ്ഥയാണ് ഇതിന് കാരണം. അയര്‍ലന്‍ഡിനെതിരെയെങ്കിലും വൈഭവ് സൂര്യവംശിക്കു അവസരത്തിന് അര്‍ഹതയുണ്ട്'.

'നേരത്തെ സംശയിച്ചതുപോലെ, വൈഭവ് സൂര്യവംശിയോട് ഇന്ത്യന്‍ ടീമിലെ ചില മുതിര്‍ന്ന താരങ്ങള്‍ക്കു തോന്നുന്ന അരക്ഷിതാവസ്ഥ സത്യമായി മാറുകയാണ്'.

'വളരെ മോശം തീരുമാനമാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്തിരിക്കുന്നത്. നിങ്ങള്‍ക്ക് വൈഭവ് സൂര്യവംശിയെ കളിപ്പിക്കാന്‍ തീരെ താല്‍പ്പര്യമില്ലെങ്കില്‍ എന്തിനാണ് അയാളെ തിരഞ്ഞെടുക്കുന്നത്?'

'മൂന്ന് പുതുമുഖങ്ങളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. സഞ്ജു സാംസണിനൊപ്പം വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കാമായിരുന്നു. ഇഷാന്‍ കിഷനെ അഞ്ചാം നമ്പറിലേക്കും മാറ്റാം. വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കൊപ്പം തിലക് വര്‍മയെയും ഈ കളിയില്‍ പുറത്താക്കാമായിരുന്നു. ടോസ് ലഭിച്ചിട്ടും വീണ്ടും എന്തിനാണ് ഇന്ത്യ ആദ്യം പന്തെറിയുന്നത്? അത് മനസ്സിലാകുന്നില്ല'.

IPL 2027: ഹാര്‍ദിക്കിനെ കെകെആറിനു വേണം!! പിടിവലി, സൂര്യ-സഞ്ജു കോംബോ ചെന്നൈയില്‍ ഒന്നിക്കും?

IPL 2027: ഹാര്‍ദിക്കിനെ കെകെആറിനു വേണം!! പിടിവലി, സൂര്യ-സഞ്ജു കോംബോ ചെന്നൈയില്‍ ഒന്നിക്കും?

'സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ ചെറിയ പ്രായത്തില്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറാന്‍ മുംബൈ ലോബി ഒരിക്കലും അനുവദിക്കില്ല'.

'വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ ടീമിനായി വലിയ സ്‌കോര്‍ നേടാമെന്നും അഭിഷേക് ശര്‍മയുടെയോ, സഞ്ജു സാംസണിന്റെയോ സ്ഥാനം അപകടത്തിലാകുമെന്നും മാനേജ്‌മെന്റ് ഭയപ്പെടുന്നുണ്ടാകാം. അതുകൊണ്ടാണ് ഒരിക്കല്‍ക്കൂടി താരത്തെ അവഗണിച്ചത്'.

VAIBHAV SOORYAVANSHI

'മറ്റെല്ലാവരും ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിക്കുമ്പോഴും വൈഭവ് സൂര്യവംശി ഇപ്പോഴും ബെഞ്ചില്‍ തന്നെ ഇരിക്കുകയാണ്. ഓരോ മത്സരം കഴിയുന്തോറും പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സെലക്ഷന്‍ കോളുകള്‍ മനസ്സിലാക്കാന്‍ പ്രയാസമായിക്കൊണ്ടിരിക്കുകയാണ്'.

'ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് 15 വയസ്സുള്ള ഒരു കുട്ടിയെ കണ്ട് അസൂയ തോന്നുന്നു. വൈഭവ് സൂര്യവംശിയെ തഴഞ്ഞത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മണ്ടന്‍ തീരുമാനമാണ്. എല്ലാ ഫോര്‍മാറ്റുകളിലും ശുഭ്മന്‍ ഗില്‍ ക്യാപ്റ്റനായി വരണം'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്‌ഗെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.

അയര്‍ലന്‍ഡ്- ടിം ടെക്ടര്‍, റോസ് അഡൈര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബെഞ്ചമിന്‍ കാലിറ്റ്സ്, ഗാരെത്ത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജെയ് മൂന്ദ്ര, മാത്യു ഹോളാര്‍ഡ്.

Story first published: Sunday, June 28, 2026, 18:54 [IST]
Other articles published on Jun 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+