IND vs IRE: സഞ്ജുവിനോടു സോണി സിക്‌സിന്റെ 'കൊടുംചതി'!! വൈഭവ് വരെയുണ്ട്, ആരാധകരോഷം
ഇന്ത്യന്‍ ക്രിക്കറ്റില്‍ അവഗണനകളുടെ കാര്യത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ വെല്ലാന്‍ മറ്റൊരു കളിക്കാരനുണ്ടോയെന്നതു സംശയമാണ്. കരിയറിന്റെ തുടക്കം മുതല്‍ മാറി മാറി വരുന്ന ക്യാപ്റ്റന്‍മാരടെയും കോച്ചുമാരുടെയെല്ലാം അവഗണനകള്‍ക്കു ഇരയാവാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
സമീവകാലത്തു മാത്രമാണ് ഇതില്‍ ചെറിയൊരു മാറ്റം സംഭവിച്ചിട്ടുള്ളതെന്നു കാണാം. ഗൗതം ഗംഭീര്‍ പരിശീലകനും സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റനാവുകയും ചെയ്ത ശേഷമായിരുന്നു സഞ്ജുവിന്റെ സമയം തെളിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സൂര്യ നായകസ്ഥാനത്തു നിന്നും തെറിച്ചതോടെ അദ്ദേഹത്തിനു ഇനി നേരത്തേയുള്ള പിന്തുണ കിട്ടുമോയെന്നതും സംശയമാണ്.

ഇപ്പോഴിതാ അയര്‍ലാന്‍ഡ് പര്യടനം ഈ മാസം തുടങ്ങാനിരിക്കവെ വീണ്ടുമൊരു അവഗണനയ്ക്കു സഞ്ജു ഇരയായിരിക്കുകയാണ്. ഇത്തവണ മലയാളി താരത്തെ ഒതുക്കിയത് ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സോണി സിക്‌സാണ്. എന്താണ് സംഭവമെന്നറിയാം.
സഞ്ജുവിനെ തഴഞ്ഞു
ഈ മാസം 26നാണ് ഇന്ത്യയുടെ അയര്‍ലാന്‍ഡ് ദൗത്യം തുടങ്ങാനിരിക്കുന്നത്. 26, 28 തിയ്യതികളിലായി രണ്ടു ടി20കളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഐറിഷ് ടൂറിനുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണുള്‍പ്പെടെ മുന്‍നിര താരങ്ങളെല്ലാം ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.
കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ആദ്യമായി സീനിയര്‍ ടീമിന്റെ ഭാഗമായി മാറിയെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഈ പരമ്പരയ്ക്കു മുന്നോടിയായി ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ബ്രോഡ്കാസ്റ്റര്‍മാരായ സോണി സിക്‌സ് (Sony Six).
സോഷ്യല്‍ മീഡിയില്‍ അവര്‍ വച്ചിട്ടുള്ള പോസ്റ്ററില്‍ ഇന്ത്യന്‍ ടീമിലെ മൂന്നു താരങ്ങളുടെ ഫോട്ടോസ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ശ്രേയസിനെ കൂടാതെ വൈഭവ്, അഭിഷേത് ശര്‍മ തുടങ്ങിയവരാണ് പോസ്റ്റിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.
പക്ഷെ കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് ഹീറോയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായ സഞ്ജുവിനെ പോസ്റ്ററില്‍ കാണാനില്ല. ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം സഞ്ജു ആദ്യമായി കളിക്കാനിറങ്ങുന്ന ടി20 പരമ്പര കൂടിയാണ് അയര്‍ലാന്‍ഡിലേത്.
അതുകൊണ്ടു തന്നെ മലയാളികളക്കം ലോകമെമ്പാടുമുള്ള അരാധകര്‍ വലിയ ആകാംക്ഷയോടെയുമാണ് ഈ പരമ്പര ഉറ്റുനോക്കുകയും ചെയ്യുന്നത്. എന്നിട്ടും സോണി സിക്‌സിന്റെ പോസ്റ്ററില്‍ സഞ്ജുവിനെ തഴഞ്ഞത് ആരാധകരെ ക്ഷുഭിതരാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനെ ചോദ്യവും ചെയ്തിരിക്കുകയാണ്.

വന്‍ ആരാധകരോഷം
'വിഡ്ഢികള്‍! അവര്‍ക്ക് ക്രിക്കറ്റ് അറിയില്ല. ജസ്പ്രീത് ബുംറയുമായും വിരാട് കോലിയുമായി മാത്രം താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു സാംസണ്‍ ഒരു ചാമ്പ്യന്‍ ക്രിക്കറ്ററാണ്, ഒരു ബിഗ് മാച്ച് പ്ലെയറുമാണ്. അഭിഷേക് ശര്‍മയോ, വൈഭവ് സൂര്യവംശിയോ അദ്ദേഹവുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല. ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിത്തന്ന താരമാണ് സഞ്ജം. ഏകദിന ലോകകപ്പ് വേണമെങ്കില്‍ ഇന്ത്യക്ക് അദ്ദേഹത്തെ ടീമില്‍ വേണം'.
'ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനു അര്‍ഹനാണെന്നു കാണിക്കാന്‍ സഞ്ജു സാംസണ്‍ ഇനിയുമെത്ര തവണ തെളിയിക്കണം? ഓരോ തവണയും ഏതെങ്കിലുമൊരു പുതിയ താരം വരികയും ബിസിസിഐ അയാള്‍ക്കു ഹൈപ്പ് നല്‍കുകയും ചെയ്യും'.
'ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന സഞ്ജു സാംസണിനെ തഴഞ്ഞത് ശരിക്കും ബ്രോഡ്കാസ്റ്റര്‍മാരായ സോണി സിക്‌സിന്റെ കടുത്ത ദാര്‍ഷ്ട്യം തന്നെയാണ്. അദ്ദേഹം തന്റെ പ്രതിഭയോടും നമ്മള്‍ ആരാധകരോടുമെല്ലാം നീതി പുലര്‍ത്തിയ താരമാണ്. പക്ഷെ ഇപ്പോഴും സഞ്ജ നീതിക്കുവേണ്ടി പോരാടുകയാണെന്നതാണ് ദുഖകരമായ കാര്യം'.- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

