Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: വൈഭവ് ബെഞ്ചിലിരിക്കട്ടെ!! പെട്ടെന്ന് അരങ്ങേറിയാല്‍ പണിയുറപ്പ്, കാരണങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുത്തന്‍ തരംഗമായി മാറിയ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ് ഇപ്പോള്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്. ഇന്ത്യന്‍ സീനിയര്‍ ടീമിനായി 15 കാരന്റെ അരങ്ങേറ്റമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ അതു സംഭവിച്ചേക്കുകയും ചെയ്യും. 26, 28 തിയ്യതികളിലായാണ് ഐറിഷ് ടീമുമായുള്ള ഇന്ത്യയുടെ ടി20കള്‍. ഇതാദ്യമായാണ് വൈഭവ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്. ഇതിനു വഴിയൊരുക്കിയതാവട്ടെ കഴിഞ്ഞ ഐപിഎല്ലിലെ ഗംഭീര ബാറ്റിങ് പ്രകടനവുമായിരുന്നു.

VAIBHAV SOORYAVANSHI

കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യന്‍ എ ടീമിനായി വൈഭവ് അരങ്ങേറിയിരുന്നു. പക്ഷെ 14 ബോളില്‍ 12 റണ്‍സിനു പുറത്തായി. ഇതോടെ താരം സീനിയര്‍ ടീമിനായി കളിക്കാന്‍ തയ്യാറായി കഴിഞ്ഞോയെന്ന ചോദ്യങ്ങളും ഉയരുകയാണ്. വൈഭവിനു ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ധൃതി പിടിച്ച് അരങ്ങേറ്റം നല്‍കാതിരിക്കുന്നതായിരിക്കും നല്ലത്. ഇതിന്റെ കാരണങ്ങളറിയാം.

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

ഇന്ത്യക്ക് പഞ്ഞമില്ല

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇപ്പോള്‍ പ്രതിഭകളുടെ കാര്യത്തില്‍ യാതൊരു പഞ്ഞവുമില്ലെന്നതാണ് ആദ്യത്തെ കാരണം. നേരത്തേ ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ടീമിനു ഓപ്ഷനുകള്‍ കുറവായിരുന്നു. സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ഏതെങ്കിലും ഒന്നോ, രണ്ടോ താരങ്ങള്‍ക്കു പരിക്കേറ്റാല്‍ അതു വലിയ ക്ഷീണമായി മാറുകയം താളം തെറ്റിക്കുകയും ചെയ്്തിരുന്നു.

കാരണം ഈ കുറവ് നികത്താന്‍ ശേഷിയുള്ള താരങ്ങള്‍ ഇന്ത്യക്കു ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അതല്ല സ്ഥിതി. ഏതു വമ്പന്‍ താരമില്ലെങ്കിലും ഈ അഭാവം നികത്താന്‍ ശേഷിയുള്ള ഒരുപാട് കളിക്കാര്‍ അവസരം കാത്തു നില്‍ക്കുകയാണ്. ഒരേ സമയത്തു തന്നെ മൂന്ന്-നാല് ടീമുകളെ ഇറക്കാനും ഇപ്പോള്‍ ഇന്ത്യക്കു സാധിക്കും.

നിലവിലെ ഇന്ത്യന്‍ ടി20 ടീമെടുത്താല്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ തുടങ്ങി പ്രതിഭകളുടെ വലിയൊരു നിര തന്നെ നമുക്കു കാണാം.

കൂടാതെ ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍ എന്നിവരെ പോലെയുള്ളവര്‍ അവസരത്തിനായി പുറത്തു കാത്തുനില്‍ക്കുകയും ചെയ്യുന്നു.

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

അതിനാല്‍ തന്നെ ഇപ്പോഴത്തെ ഇന്ത്യന്‍ ലൈനപ്പില്‍ വൈഭവ് സൂര്യവംശിയുടെ ആവശ്യം തന്നെ ഇല്ലെന്നു പറയാം. വെറും 15 വയസ് മാത്രമുള്ള താരം അന്താരാഷ്ട്ര ക്രിക്കറ്റിനു വേണ്ടി പൂര്‍ണമായി തയ്യാറായി കഴിഞ്ഞോയെന്നതും സംശയമാണ്. അതിനു വേണ്ടി മാനസികമായും ശാരീരികുമായുമെല്ലാം തയ്യാറെടുപ്പുകള്‍ ആവശ്യമാണ്.

സീനിയര്‍ ടീമിനൊപ്പം കുറച്ചു മല്‍സരങ്ങളില്‍ ഒപ്പം സഞ്ചരിക്കുകയും ഡ്രസിങ് റൂം പങ്കിടുകയും ചെയ്യുന്നതിലൂടെ വൈഭവിനു ഇതു സാധിക്കുകയും ചെയ്യും. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇനി ചെയ്യേണ്ടതും ഇതാണ്. എങ്കില്‍ അമിത സമ്മര്‍ദ്ദമില്ലാതെ കളിക്കാനും പെര്‍ഫോം ചെയ്യാനും താരത്തിനു കഴിയും.

ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്

ഐപിഎല്ലില്‍ ആദ്യ ഫുള്‍ സീസണില്‍ തന്നെ വലിയ വിജയമായി മാറിയതു കൊണ്ടു മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിലും വൈഭവ് സൂര്യവംശിക്ക് ഇതു ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല. കാരണം ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റും രണ്ടാണ്.

VAIBHAV SOORYAVANSHI

ഫ്രാഞ്ചൈസി ക്രിക്കറ്റ് ചാലഞ്ചുകള്‍ നല്‍കുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ തയ്യാറെടുപ്പുകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. എതിരാളികള്‍ കൃത്യമായ പ്ലാനിങോടെയാവും അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇറങ്ങുക. ഓരോ താരത്തിന്റെയും കുറവുകളും കരുത്തുമെല്ലാം കൃത്യമായി വിശകലനം ചെയ്ത് വ്യക്തയമായ ഗെയിം പ്ലാന്‍ തയ്യാറാക്കിയാവും അവര്‍ മല്‍സരത്തെ സമീപിക്കുക.

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

പക്ഷെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇത്ര ആഴ്ത്തിലുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാവാറില്ല. ഒരു താരത്തിന്റെ എല്ലാ വീക്ക്‌നെസുകളും എതിരാളികള്‍ വ്യക്തമായി പഠിക്കും. ഫേവറിറ്റ് സ്‌കോറിങ് ഏരിയകളെല്ലാം മാര്‍ക്ക് ചെയ്യപ്പെടും. അതിനാല്‍ സ്വയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നാല്‍ മാത്രമേ ഏതൊരു താരത്തിനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയിക്കാനും സാധിക്കുകയുള്ളൂ.

വൈഭവ് സൂര്യവംശിയെ ധൃതി പിടിച്ച് കളിപ്പിക്കുകയും തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ ഫ്‌ളോപ്പാവുകയും ചെയ്താല്‍ അതു മാനസികമായി താരത്തെ തളര്‍ത്തുക തന്നെ ചെയ്യും. മാത്രമല്ല ലോകം മുഴുവന്‍ തന്നെ ഉറ്റുനോക്കുന്നുണ്ടെന്നതും 15 കാരനെ അമിത സമ്മര്‍ദ്ദത്തിലേക്കും തള്ളിവിടും.

Story first published: Wednesday, June 10, 2026, 6:46 [IST]
Other articles published on Jun 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+