Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഹാര്‍ദിക്ക് ഇല്ലെങ്കില്‍ ആരു നയിക്കും? ഇവര്‍ക്കു സാധ്യത, സഞ്ജുവിനും നറുക്കുവീഴും!

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പിന്നാലെ ടീം ഇന്ത്യ പറക്കുക അയര്‍ലാന്‍ഡിലേക്കാണ്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് അടുത്ത മാസം ഇരുടീമുകളും ഏറ്റുമുട്ടുന്നത്. സപ്തംബറില്‍ ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഐറിഷ് പര്യടനത്തെ ഇന്ത്യ വലിയ ഗൗരവത്തോടെയല്ല കാണുന്നത്. ഏഷ്യാ കപ്പും അതിനു ശേഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പുമാണ് ഇന്ത്യയുടെ പ്രഥമ പരിഗണനകള്‍.

ദൈര്‍ഘ്യമേറിയ വിന്‍ഡീസ് പര്യടനത്തിനു ശേഷം അയര്‍ലാന്‍ഡുമായുള്ള പരമ്പരയ്ക്കു വലിയ ഗ്യാപ്പില്ല. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡില്‍ ചില പ്രധാനപ്പെട്ട താരങ്ങള്‍ക്കു വിശ്രമം അനുവദിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കളിക്കാര്‍ക്കു പരിക്കേല്‍ക്കാന്‍ ഇടയാക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണിത്.

SURYAKUMAR YADAV

നിലവില്‍ ടി20യില്‍ ടീമിനെ നയിച്ചുകൊണ്ടിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയടക്കമുള്ളവര്‍ ഐറിഷ് പര്യടനത്തില്‍ ഉണ്ടാവില്ലെന്നാണ് സൂചനകള്‍. ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ക്കും ഇന്ത്യ വിശ്രമം നല്‍കിയേക്കം. ഹാര്‍ദിക്കിനു വിശ്രമം അനുവദിക്കുകയാണെങ്കില്‍ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ സാധിക്കുന്ന മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

സ്റ്റാര്‍ ബാറ്ററും ഇന്ത്യയുടെ സ്വന്തം 360 താരമെന്നുമറിയപ്പെടുന്ന സൂര്യകുമാര്‍ യാദവാണ് ആദ്യത്തെയാള്‍. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഹാര്‍ദിക്ക് ഇല്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രഥമ പരിഗണന ലഭിക്കുന്നതും സൂര്യക്കു തന്നെയായിരിക്കും. പക്ഷെ അദ്ദേഹത്തിനു തന്നെ ക്യാപ്റ്റന്‍സി നല്‍കുമെന്നു ഉറപ്പിക്കാന്‍ കഴിയില്ല.

സൂര്യയ്ക്കു നായകനായി ദേശീയ ടീമിനൊപ്പമോ, ഐപിഎല്ലിലോ അനുഭവസമ്പത്ത് ഇല്ലെന്നതു ഒരു പോരായ്മയാണ്. ഈ കാരണങ്ങളാല്‍ തന്നെ ക്യാപ്റ്റനായി മറ്റാരെയെങ്കിലും സെലക്ഷന്‍ കമ്മിറ്റി നിയോഗിക്കാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല. മാത്രമല്ല ഏഷ്യാ കപ്പിലേക്കു സൂര്യ പരിഗണിക്കപ്പെടുകയാണെങ്കില്‍ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഒരുപക്ഷെ വിശ്രമവും നല്‍കിയേക്കും.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന രണ്ടാമത്തെയാള്‍. നിലവില്‍ പരിക്കേറ്റ് മാസങ്ങളോളമായി അദ്ദേഹം കളിക്കളത്തിനു പുറത്താണ്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ അയര്‍ലാന്‍ഡുമായുള്ള പരമ്പരയിലൂടെ ബുംറ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയേക്കും. സീനിയര്‍ താരമായതിനാല്‍ തന്നെ അദ്ദേഹത്തിനു നായകസ്ഥാനത്തേക്കു മുന്‍തൂക്കവും ലഭിക്കാനിടയുണ്ട്.

SANJU SAMSON

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായുള്ള ഏക ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ബുംറയായിരുന്നു. കൂടാതെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ലഭിച്ചിരുന്നു. സൂര്യയേക്കാള്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ചിട്ടുളളയാളാണ് ബുംറ. അതു കൊണ്ടു തന്നെ സൂര്യ ടീമിലുണ്ടായാലും ബുംറ തിരിച്ചെത്തിയാല്‍ സെലക്ടര്‍മാര്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചേക്കും.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് അയര്‍ലാന്‍ഡിനെതിരേ ഇന്ത്യയെ നയിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. ഏഷ്യാ കപ്പ് കണക്കിലെടുത്ത് സൂര്യക്കു വിശ്രമവും, ബുംറയ്ക്കു ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതെയും വന്നാല്‍ ഇന്ത്യക്കു നായകസ്ഥാനത്തേക്കു മറ്റു ഓപ്ഷനുകളില്ലാതെ വരും. അങ്ങനെ സംഭവിച്ചാല്‍ അതു സഞ്ജുവിന് നായകനായി നറുക്കുവീഴാന്‍ വഴിയൊരുക്കും.

നിലവില്‍ ഇന്ത്യന്‍ ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നയിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനു അനുഭവസമ്പത്തുണ്ട്. 2021 മുതല്‍ ഐപിഎല്ലില്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ് ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ്.

2022ല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് ഫൈനല്‍ വരെയെത്തുകയും ചെയ്തിരുന്നു. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ച് ആര്‍ക്കും സംശയമൊന്നുമില്ല. അതുകൊണ്ടു തന്നെ സൂര്യയും ബുംറയുമില്ലെങ്കില്‍ സഞ്ജുവിനു കീഴിലായിരിക്കും അയര്‍ലാന്‍ഡുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക.

Story first published: Monday, July 24, 2023, 22:20 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+