Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: മടങ്ങിവരവില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്ക്, യുവരാജിനെ മറികടന്ന് ഇഷാന്‍

1

ഡബ്ലിന്‍: പരിക്കിന്റെ ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി സൂര്യകുമാര്‍ യാദവ്. മൂന്നാമനായി ക്രീസിലെത്തി ഗോള്‍ഡന്‍ ഡെക്കായാണ് സൂര്യകുമാര്‍ പുറത്തായത്. ക്രയ്ഗ് യങ്ങിന്റെ പന്തില്‍ സൂര്യകുമാര്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഇഷാന്‍ കിഷനെ പുറത്താക്കിയ ശേഷം തൊട്ടടുത്ത പന്തില്‍ത്തന്നെയാണ് യങ് സൂര്യയേയും നാണംകെടുത്തിയത്.

208 KM സ്പീഡില്‍ എറിഞ്ഞ് ഞെട്ടിച്ച് ഭുവി, കണ്ണ് തള്ളി ക്രിക്കറ്റ് ലോകം | *Cricket
1

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് സൂര്യകുമാര്‍. എന്നാല്‍ ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരേ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്കായത് ഇന്ത്യയെ നിരാശപ്പെടുത്തുമെന്നുറപ്പ്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് സൂര്യക്കുള്ളത്. നാലാം നമ്പറിലെ വിശ്വസ്തനായ അദ്ദേഹം ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരേ ഗോള്‍ഡന്‍ ഡെക്കായത് വലിയ നാണക്കേട് തന്നെയാണ്.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

2

ഇന്ത്യക്കായി ഇഷാന്‍ കിഷന്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 11 പന്തില്‍ 26 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. ഇതില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും. 236.36 സ്‌ട്രൈക്കറേറ്റിലായിരുന്നു ഇഷാന്റെ പ്രകടനം. വലിയ സ്‌കോറിലേക്ക് ഉയരുമെന്ന് തോന്നിച്ചെങ്കിലും യങ്ങിനെ സിക്‌സര്‍ പറത്താനുള്ള ശ്രമം പാളി ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.

16 ടി20 ഇന്നിങ്‌സ് കഴിയുമ്പോള്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ യുവരാജിനെ മറികടക്കാന്‍ ഇഷാനായി. യുവരാജിന് 481 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. നിലവില്‍ 521 റണ്‍സാണുള്ളത്. 677 റണ്‍സുമായി കെ എല്‍ രാഹുല്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 522 റണ്‍സുമായി വിരാട് കോലി രണ്ടാം സ്ഥാനത്താണ്. ഇഷാന്‍ രണ്ട് റണ്‍സുകൂടിയെടുത്തിരുന്നെങ്കില്‍ കോലിയുടെ റെക്കോഡിനെ മറികടക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.

ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

3

ഇഷാന്റെ പ്രകടനം കെ എല്‍ രാഹുലിനും റിഷഭ് പന്തിനും ദിനേഷ് കാര്‍ത്തികിനും ഭീഷണിയാണ്. പവര്‍പ്ലേയില്‍ ഇഷാനെപ്പോലെ അതിവേഗം റണ്‍സുയര്‍ത്തുന്ന താരത്തെയാണ് ഇന്ത്യക്ക് വേണ്ടത്. രാഹുലും രോഹിത് ശര്‍മയും പതിയെത്തുടങ്ങി കത്തിക്കയറുന്നവരാണ്. അതുകൊണ്ട് തന്നെ പവര്‍പ്ലേ നന്നായി മുതലാക്കാന്‍ സാധിക്കാറില്ല. ഇഷാന്‍ ഇതേ മികവ് തുടര്‍ന്നാല്‍ ഇന്ത്യയുടെ ഓപ്പണറായി ലോകകപ്പ് കളിക്കാനുള്ള സാധ്യതയും ഏറെയാണ്.

Story first published: Monday, June 27, 2022, 1:07 [IST]
Other articles published on Jun 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+