Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: നാണക്കേട് പൂര്‍ണം!!! ഇന്ത്യയെ തൂത്തുവാരി ഐറിഷ് പട, അവിശ്വസനീയം

ബെല്‍ഫാസ്റ്റ്: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും സംഭവിക്കില്ലെന്നു ഉറപ്പിച്ച ദുരന്തത്തിന് ബെല്‍ഫാസ്റ്റ് സാക്ഷിയായി. കുഞ്ഞന്‍ ടീമുകളിലൊന്നായ അയര്‍ലാന്‍ഡ് ഇന്ത്യയെ ഒരു ടി20 പരമ്പരയില്‍ തൂത്തുവാരി!!. ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ഇന്ത്യക്കെതിരേ ഒരു പരമ്പര നേട്ടം കൊയ്തിരിക്കുന്നത്. മുമ്പൊരിക്കലും ഒരു മല്‍സരം പോലും ഇന്ത്യക്കെതിരേ ജയിച്ചിട്ടില്ലാത്ത അയര്‍ലാന്‍ഡാണ് ഇത്തവണ അദ്ഭുതം കാണിച്ചിരിക്കുന്നത്.

155 റണ്‍സിന്റെ ചെറിയ ലക്ഷ്യമാണ് രണ്ടാമങ്കത്തില്‍ ഇന്ത്യക്കു അവര്‍ നല്‍കിയത്. പക്ഷെ ലോക ചാംപ്യന്‍മാര്‍ക്കു ഈടോട്ടല്‍ പോലും ചേസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഒമ്പതു 153 വിക്കറ്റിനു റണ്‍സില്‍ ഇന്ത്യ പേരാട്ടമവസാനിച്ചു. തോല്‍വി ഒരു റണ്‍സിന്. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയും 2-0നു അവര്‍ കൈക്കലാക്കി.

INDIAN TEAM

വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയൊഴികെ (55) മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയില്ല. 46 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്സ്. ഹര്‍ഷിത് റാണ (21), ശിവം ദുബെ (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. ഐറിഷ് ടീമിനായി ജയ് മൂന്ദ്രയും മാത്യു ഹൊള്ളാര്‍ഡും മൂന്നു വീതം വിക്കറ്റുകള്‍ പിഴുതു.

ടെക്റ്റര്‍ കാത്തു

ഒരിക്കല്‍ക്കൂടി ബാറ്റിങിന് അയക്കപ്പെട്ട അയര്‍ലാന്‍ഡ് എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 154 റണ്‍സെന്നന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അതിനു അവരെ സഹായിച്ചതാവട്ടെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹാരി ടെക്റ്ററുടെ (53) ഫിഫ്റ്റിയാണ്. 47 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അദ്ദേബത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 37 റണ്‍സെടുത്ത ബെഞ്ചമിന്‍ കാലിറ്റ്‌സാണ് ഐറിഷ് പടയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

മറ്റാരെയും 20 റണ്‍സ് പോലുമെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ ഐറിഷ് ടീം പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. എട്ടോവറിലെത്തുമ്പോള്‍ അവര്‍ നാലു വിക്കറ്റിനു 48 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അടുത്ത വിക്കറ്റില്‍ ടെക്റ്റര്‍- കാലിറ്റ്‌സ് ജോടി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

43 ബോളില്‍ 65 റണ്‍സാണ് ഈ ജോടി ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തത്. ഈ സഖ്യം കൂടുതല്‍ അഗ്രസീവായി സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കവെയാണ് ഒരോവറില്‍ തുടരെ രണ്ടു വിക്കറ്റുകള്‍ പിഴുത് ശിവം ദുബെ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. ഒടുവില്‍ 154 റണ്‍സില്‍ അവരെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.

അരങ്ങേറ്റ മല്‍സരം കളിച്ച പ്രിന്‍സ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം മൂന്നു പേരെ മടക്കിയത്. അര്‍ഷ്ദീപ് സിങും ശിവം ദുബെയും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

PRINCE YADAV

ഒരിക്കല്‍ക്കൂടി ടോസ് ലഭിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.

വാഷിങ്ടണ്‍ സുന്ദറിനെയും പ്രസിദ്ധ് കൃഷ്ണയെയും ഒഴിവാക്കിയ ഇന്ത്യ പകരം പുതുമുഖങ്ങളായ സൂര്യാന്‍ഷ് ഷെഡ്‌ഗെയ്ക്കും പ്രിന്‍സ് യാദവിനും അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിക്കു ഇത്തവണയും അവസരം കിട്ടിയില്ല.

ബൗളിങിലും ബാറ്റിങിലും ഒരുപോലെ നിരാശപ്പെടുത്തിയാണ് ഇതേ ഗ്രൗണ്ടിലെ ആദ്യ കളിയില്‍ ഇന്ത്യ 34 റണ്‍സിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയത്. ബൗളിങിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകള്‍ പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു. ബാറ്റിങിലാവട്ടെ അഭിഷേക് ശര്‍മയൊഴികെ (49) ബാക്കിയുള്ളവരെല്ലാം നനഞ്ഞ പടക്കങ്ങളായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ശേഷം 183 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഐറിഷ് പട ഇന്ത്യക്കു മുന്നില്‍ വച്ചത്. പക്ഷെ പൊരുതാന്‍ പോലും ശ്രമിക്കാതെ നിലവിലെ ലോക ചാപ്യന്മാര്‍ മുട്ടുമടക്കി. ഏഴു ബോളുകള്‍ ശേഷിക്കെ വെറും 148ന് അവര്‍ കൂടാരം കയറുകയായിരുന്നു. അന്താരാ്ഷ്ട്ര ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അയര്‍ലാന്‍ഡിനോടു ഇന്ത്യ തോറ്റതും ഇതാദ്യമായിരുന്നു.

പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്ഗെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.

അയര്‍ലന്‍ഡ്- ടിം ടെക്ടര്‍, റോസ് അഡൈര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബെഞ്ചമിന്‍ കാലിറ്റ്‌സ്, ഗാരെത്ത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജെയ് മൂന്ദ്ര, മാത്യു ഹോളാര്‍ഡ്.

Story first published: Sunday, June 28, 2026, 15:29 [IST]
Other articles published on Jun 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+