Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

രണ്ടു മാസത്തിലേറെ നീണ്ട ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ അടുത്തയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു കടക്കുകയാണ്. ജൂണ്‍ ആറു മുതല്‍ അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഏക ടെസ്റ്റ് തുടങ്ങാനിരിക്കുകയാണ്. അതിനു ശേഷം 13 മുതല്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും ആരംഭിക്കും.

നാട്ടിലെ ഈ മല്‍സരങ്ങള്‍ക്കു ശേഷം ജൂണ്‍ അവസാനം ഇന്ത്യ അയര്‍ലാന്‍ഡിലേക്കു പറക്കും. ജൂണ്‍ 26, 28 തിയ്യതികളിലായി രണ്ടു ടി20കളാണ് ഐറിഷ് മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ വര്‍ഷം ടി20 ലോകകപ്പില്‍ ജേതാക്കളായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടി20 പരമ്പരയും കൂടിയാണിത്.

SANJU SAMSON

ഐപിഎല്ലില്‍ മിന്നിച്ച ചില യുവതാരങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു പരീക്ഷണ ടീമിനെയാണ് അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയച്ചേക്കുകയെന്നാണ് വിവരം. അടുത്ത മാസം പകുതിയോടെ ഐറിഷ് ടൂറിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചേക്കും. പുറത്തുവരുന്ന സൂചനകള്‍ പ്രകാരം ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ആരെല്ലാം ടീമിലെത്തും

ഐപിഎല്ലില്‍ കളിച്ചു തളര്‍ന്ന ചില പ്രധാനപ്പെട്ട സീനിയര്‍ താരങ്ങള്‍ക്കു അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ വിശ്രമം നല്‍കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ തരത്തില്‍ വിശ്രമം ലഭിച്ചേക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കായാരിക്കും.

കൂടാതെ നായകന്‍ സൂര്യകുമാര്‍ യാദവും ഈ പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. മോശം ഫോമിലുള്ള അദ്ദേഹത്തിനു ഒരു ബ്രേക്ക് തീര്‍ച്ചയായും ആവശ്യമാണ്. നാലു താരങ്ങളായിരിക്കും ഈ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറിയേക്കുക.

ഇതില്‍ എല്ലാവരും കാത്തിരിക്തുന്നത് ലോക ക്രിക്കറ്റിലെ തന്നെ വണ്ടര്‍ കിഡായി മാറിയ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിക്കൊണ്ടിരിക്കുന്ന മാജിക്കല്‍ പ്രകടനത്തോടെ 15 കാരന്റെ സീനിയര്‍ അരങ്ങേറ്റം ഉറപ്പായിരിക്കുകയാണ്. അയര്‍ലാഡിനെതിരേ ഇതു നമുക്കു പ്രതീക്ഷിക്കാം.

IPL 2026: മാത്രെ 11ല്‍ ഇല്ല!! വൈഭവ്- ആര്യ ഓപ്പണിങ്, നായകനെ 'കിട്ടിയില്ല'; അണ്‍ക്യാപ്ഡ് ഇന്ത്യന്‍ 11

IPL 2026: മാത്രെ 11ല്‍ ഇല്ല!! വൈഭവ്- ആര്യ ഓപ്പണിങ്, നായകനെ 'കിട്ടിയില്ല'; അണ്‍ക്യാപ്ഡ് ഇന്ത്യന്‍ 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനും അഗ്രസീവ് ബാറ്ററുമായ രജത് പാട്ടിദാറാണ് അയര്‍ലാന്‍ഡിനെതിരേ അരങ്ങേറിയേക്കാവുന്ന രണ്ടാമത്തെയാള്‍. മധ്യനിരയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന അദ്ദേഹത്തെ ഇനിയും കണ്ടില്ലെന്നു നയിക്കാന്‍ കഴിയില്ല. സൂര്യക്കു വിശ്രമം നല്‍കിയാല്‍ പകരം ആ റോളില്‍ ബാറ്റ് ചെയ്‌തേക്കുക പാട്ടിദാറായിരിക്കും.

ബൗളിങിലായിരിക്കും പിന്നീട് രണ്ടു പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമിലെത്തുക. പേസര്‍മാരായ മൊഹ്‌സിന്‍ ഖാനും പ്രിന്‍സ് യാദവുമായിരിക്കും ഇത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി പ്രിന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മൊഹസിനും കസറിയിരുന്നു. ഒരു മാച്ചില്‍ ഫൈഫറടക്കം ഇടംകൈയന്‍ പേസറായ മൊഹ്‌സിന്‍ സ്വന്തമാക്കുകയും ചെയ്തു.

BHUVNESHWAR KUMAR

ആര്‍സിബിക്കായി വന്‍ റണ്‍വേട്ട നടത്തി പഴകുംതോറും വീര്യം കൂടുന്ന വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ മടങ്ങിവരവും അയര്‍ലാന്‍ഡില്‍ പ്രതീക്ഷിക്കാം. നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞത്. അന്നു ന്യൂബോളില്‍ കസറുകയും ഡെത്തില്‍ പതറുകയും ചെയ്തിരുന്ന ബൗളറായിരുന്നു ഭുവി. ഇപ്പോള്‍ ആ വീക്ക്‌നെസ് അദ്ദേഹം മാറ്റിയെടുത്തിരിക്കുകയാണ്.

പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ മിസ്റ്റററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ടീമിലുണ്ടായേക്കില്ല. ക്യാപ്റ്റന്‍ സ്ഥാനത്തായിരിക്കും വലസിയൊരു സര്‍പ്രൈസുണ്ടായേക്കുക. സൂര്യ ടീമിന്റെ ഭാഗമല്ലെങ്കില്‍ പകരം നയിക്കുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും. നായകനായുള്ള 31 കാരന്റെ അരങ്ങേറ്റം കൂടിയാവും ഈ പരമ്പര. വൈസ് ക്യാപ്റ്റനായി പാട്ടിദാറിനെയും പ്രതീക്ഷിക്കാം.

അയര്‍ലാന്‍ഡിനെതിരേ ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രജത് പാട്ടീദാര്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ശിവം ദുബെ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, തിലക് വര്‍മ്മ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മൊഹ്‌സിന്‍ ഖാന്‍, ഭുവനേശ്വര്‍ കുമാര്‍.

Story first published: Friday, May 29, 2026, 15:51 [IST]
Other articles published on May 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+