IND vs IRE: ലോകകപ്പ് ടീമിലെത്താന്‍ അവസാന 'പരീക്ഷ', കസറിയാല്‍ ടീമിലേക്ക്
ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. ഈയാഴ്ചയോടെ ടി20 പരമ്പരയ്ക്കു സമാപനമാവും. അതിനു ശേഷം ഇന്ത്യന്‍ സംഘം പറക്കുന്നത് അയര്‍ലാന്‍ഡിലേക്കാണ്. ഈ മാസം 18 മുതല്‍ അയര്‍ലാന്‍ഡില്‍ മൂന്നു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ മാറ്റുരയ്ക്കുക. വിന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലുള്ള പലരെയും അയര്‍ലാന്‍ഡില്‍ കാണില്ല.
മുന്‍നിര താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി യുവനിരയെയാണ് അയര്‍ലാന്‍ഡില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. പരിക്കില്‍ നിന്നും മോചിതനായി നീണ്ട ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ ഈ പരമ്പരയില്‍ നയിക്കുന്നത്. ടീമിലെ ഭൂരിഭാഗം പേരും അടുത്ത മാസം ഏഷ്യാഡില്‍ മല്‍സരിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി മികച്ചൊരു തയ്യാറെടുപ്പ് കൂടിയായിരിക്കും ഇത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ പ്രകടനവും ലോകകപ്പ് സെലക്ഷന് മുമ്പ് സെലക്ടര്‍മാര്‍ പരിഗണിക്കും. അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ടീമിലേക്കു വിളിയെത്താനുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.
ജസ്പ്രീത് ബുംറയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പുള്ളയാളാണ് അദ്ദേഹമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ബുംറയുടെ ഫോമും ഫിറ്റ്‌നസും ഇപ്പോഴും ചോദ്യചിഹ്നമാണ്. ഇതു തെളിയിക്കാന്‍ ബുംറയ്ക്കു ലഭിക്കുന്ന അവസരമായിരിക്കും അയര്‍ലാന്‍ഡ് പര്യടനം. കഴിഞ്ഞ വര്‍ഷം സപ്തംബറിനു ശേഷം ഒരു മല്‍സരത്തില്‍പ്പോലും 29 കാരനായ പേസര്‍ കളിച്ചിച്ചിട്ടില്ല.
മാച്ച് ഫിറ്റ്‌നസ് നേടിയെടുക്കുന്നതിനു വേണ്ടിയാണ് ബുംറയെ സെലക്ടര്‍മാര്‍ അയര്‍ലാന്‍ഡിലേക്കു അയക്കുന്നത്. ലോകകപ്പില്‍ കളിക്കാനുള്ള ഫിറ്റ്‌നസ് അദ്ദേഹത്തിനുണ്ടോയെന്നു ഐറിഷ് പര്യടനം കാണിച്ചുതരും. കഴിഞ്ഞ ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയിലൊന്നും ബുംറയ്ക്കു കളിക്കാനായിട്ടില്ല. ഈ വര്‍ഷമാദ്യമാണ് ന്യൂസിലാന്‍ഡില്‍ വച്ച് അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനായത്.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം. ദീര്‍ഘകാലമായി പരിക്ക് വേട്ടയാടിക്കൊണ്ടിരിക്കുന്ന അദ്ദേഹം മൂന്നു ഫോര്‍മാറ്റകളിലും ഇന്ത്യക്കായി കളിക്കുകയും ചെയ്തിട്ടുണ്ട്. 55 മല്‍സരങ്ങളില്‍ വാഷിങ്ടണ്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.

നിലവില്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ടെങ്കിലും വാഷിങ്ടണ്‍ നല്ലൊരു ഓപ്ഷനാണ്. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി നാലു ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നു നേടിയത് 21 റണ്‍സും രണ്ടു വിക്കറ്റുകളുമാണ്. അയര്‍ലാന്‍ഡുമായുള്ള പര്യടനം വാഷിങ്ടണിനു ഫോം വീണ്ടെടുക്കാനുള്ള നല്ലൊരു അവസരമായിരിക്കും.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും സഞ്ജുവിന് ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ശേഷിച്ച രണ്ടു ടി20കളിലും അതിനു ശേഷം അയര്‍ലാന്‍ഡിനെതിരേയും കസറിയാല്‍ അദ്ദേഹത്തിനു ലോകകപ്പ് പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.
വിന്‍ഡീസിനെിരേ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്നാമത്ത മല്‍സരത്തില്‍ സഞ്ജു ഫിഫ്റ്റിയോടെ കസറിയിരുന്നു. 41 ബോളില്‍ 51 റണ്‍സാണ് അദ്ദേഹം നേടിയത്. 39 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ലോകകപ്പില്‍ കെഎല്‍ രാഹുലായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പ് സ്ഥാനത്തേക്കു സഞ്ജുവും ഇഷാന്‍ കിഷനുമാണ് പോരടിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications