IND vs IRE: ബ്രെവിസിന് മാത്രമല്ല, സഞ്ജുവിനും പറ്റും!! പുതിയ വജ്രായുധം റെഡി, വൈറലായി വീഡിയോ
ടീം ഇന്ത്യയില്‍ ഓപ്പണിങ് റോളില്‍ എതിരാളികള്‍ കൂടിക്കൊണ്ടിരിക്കവെ ലഭിക്കുന്ന ഓരോ അവസരം മുതലെടുക്കാനുള്ള കഠിനാധ്വാനത്തിലാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഈ മാസം അവസാനത്തോടെ തുടങ്ങാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലാണ് അദ്ദേഹം അടുത്തതായി കളിക്കാനിറങ്ങുക.
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള സഞ്ജുവിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഇത്. ന്യസിലാന്‍ഡുമായുള്ള ഐസിസി ടി20 ലോകകപ്പിലെ കലാശപ്പോരാട്ടത്തിനു ശേഷം അദ്ദേഹം ഐപിഎല്‍ തിരക്കുകളിലേക്കു കടന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്തിയ ശേഷം ഇനി ഇന്ത്യന്‍ കുപ്പായത്തിലും മിന്നിക്കാനൊരുങ്ങുകയാണ് സഞ്ജു.

photocredit/X
ഐറിഷ് പര്യടനത്തിനു മുന്നോടിയായി അദ്ദേഹം തനിച്ചുതന്നെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. നെറ്റ്‌സില്‍ അഗ്രസീവായി ഷോട്ടുകള്‍ പാടിക്കുന്ന സഞ്ജുവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. ഇതിനൊരു കാരണവും കൂടിയുണ്ട്. അതു എന്താണെന്നറിയാം.
നോ ലുക്ക് സിക്‌സുകളും
അയര്‍ലാന്‍ഡിലേക്കു പറക്കും മുമ്പുള്ള പരിശീലനത്തിന്റെ വീഡിയോ പരിശോധിച്ചാല്‍ ചില നോ ലുക്ക് സിക്‌സറുകളും സഞ്ജു സാംസണ്‍ പായിക്കുന്നതായി കാണാം. ഈ തരത്തിലുള്ള ഷോട്ടുകള്‍ അദ്ദേഹം കളിക്കുന്നത് ഇതാദ്യമായിട്ടല്ല. നേരത്തേ കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) കഴിഞ്ഞ സീസണില്‍ കളിക്കവെ സഞ്ജു ഈ തരത്തിലുള്ള ചില സിക്‌സറുകള്‍ പറത്തിയിരുന്നു.
ഇത്തരം നോ ലുക്ക് സിക്‌സറുകളിലേക്കു അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കുന്നതായും അവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നു നെറ്റ്‌സില്‍ നിന്നുള്ള പുതിയ പരിശീലന വീഡിയോ സൂചന നല്‍കിയിരിക്കുകയാണ്. ഈ തരത്തിലുള്ള നോ ലുക്ക് സിക്‌സുകളെ സഞ്ജു വജ്രായുധമാക്കിയാല്‍ അയര്‍ലാന്‍ഡ് ബൗളര്‍മാര്‍ വെള്ളം കുതിക്കുമെന്നുറപ്പാണ്.
നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട സഞ്ജു. വീഡിയോ കാണാം
കഴിഞ്ഞ ടി20 ലോകകപ്പിലെ മാജിക്കല്‍ പ്രകടനവും തുടര്‍ന്നു ലഭിച്ച പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമെല്ലാം സഞ്ജുവിനെ ആത്മവിശ്വാസ കൊടുമുടിയില്‍ എത്തിച്ചിരുന്നു. സ്ഥിരതയില്ലാത്തവനെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നുമെല്ലാമുള്ള ചീത്തപ്പേരുകളും ലോകകപ്പോടെ അദ്ദേഹം മായ്ച്ചു കളയുകയും ചെയ്തു.
ക്രിക്കറ്ററെന്ന നിലയില്‍ സഞ്ജുവിനു ഇതു രണ്ടാം ജന്‍മമാണെന്നു പറയാം. ടി20 ലോകകപ്പിനു ശേഷം അദ്ദഹേത്തിന്റെ കരിയര്‍ പാടെ മാറിക്കഴിഞ്ഞു. മാത്രമല്ല, നേരത്തേ സഞ്ജുവിനെ വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ നിശബ്ധരുമായിട്ടുണ്ട്. ലോകകപ്പിലേത് വെറുമൊരു വണ്‍ ടൂര്‍ണമെന്റ് വണ്ടറല്ലെന്നതു ഇനി തെളിയിക്കേണ്ടത് അദ്ദേഹമാണ്. അതിനുള്ള ആദ്യത്തെ അവസരമായിരിക്കും ഐറിഷ് ടൂര്‍.

കൗമാര ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ വൈഭവ് സൂര്യവംശിയും ഇത്തവണ ആദ്യമായി സീനിയര്‍ ടീമിന്റെ ഭാഗമായിരിക്കുകയാണ്. എങ്കിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാല്‍ വൈഭവിനെ ഐറിഷ് പര്യടനത്തില്‍ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ അദ്ദേഹത്തിനു ഓപ്പണിങില്‍ നിന്നും മാറിക്കൊടുക്കേണ്ടിയും വരും. ഈ മാസം 26, 28 തിയ്യതികളിലായിട്ടാണ് അയര്‍ലാന്‍ഡുമായി രണ്ടു ടി20കളില്‍ ഇന്ത്യ ഏറ്റുമുട്ടുക.
ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടീമില്‍ നിന്നു പോലും പുറത്താക്കപ്പെട്ടപ്പോള്‍ പുതിയ നായകന്‍ ശ്രേയസ് അയ്യരിനു കീഴിലാവും ഇന്ത്യ കളിക്കുന്നത്. സൂര്യയില്‍ നിന്നും ലഭിച്ചതു പോലെയൊരു പിന്തുണ ഇനി ശ്രേയസില്‍ നിന്നും സഞ്ജുവിനു ലഭിക്കുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


