Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി ക്യാപ്റ്റന്‍ സഞ്ജു!! ന്യൂലുക്ക് ടീമിനെ നയിക്കും; പക്ഷെ സ്ഥിരം റോള്‍ സൂര്യക്കു തന്നെ

ഇന്ത്യന്‍ ടി20 ടീമിന്റെ അടുത്ത ക്യാപ്റ്റന്‍സി റോളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും കളിഞ്ഞ കുറച്ച് ആഴ്ചകളായി വന്നുകൊണ്ടിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നും നീക്കുമെന്നും പകരം ശ്രേയസ് അയ്യര്‍ ക്യാപ്റ്റനാവുമെന്നുമായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്.

പിന്നീട് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പേരും ഈ സ്ഥാനത്തേക്കു ഉയര്‍ന്നു വന്നു. എന്നാല്‍ ഇപ്പോഴിതാ പുതിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.

അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍

അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍

സൂര്യയെ തല്‍ക്കാലത്തേക്കു നായകസ്ഥാനത്തു നിന്നും നീക്കാന്‍ ബിസിസിഐയ്ക്കു പ്ലാനില്ലെന്നാണ് വ്യക്തമാവുന്നത്. എന്നാല്‍ സഞ്ജുവിനു താല്‍ക്കാലിക ക്യാപ്റ്റനായി നറുക്കു വീഴൂമെന്നും പ്രശസ്ത സ്‌പോര്‍ട്‌സ് പോര്‍ട്ടലായ റെവ് സ്‌പോര്‍ടസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

SANJU SAMSON

നയിക്കാന്‍ സഞ്ജു

ഐപിഎല്ലിനു ശേഷം അടുത്ത മാസം അവസാനത്തോടെ അയര്‍ലാന്‍ഡില്‍ ഇന്ത്യ ടി20 പരമ്പരയില്‍ കളിക്കുന്നുണ്ട്. 26, 28 തിയ്യതികളിലായി രണ്ടു ടി20കളാണ് ഐറിഷ് മണ്ണില്‍ ഇന്ത്യ കളിക്കുക. ഈ പരമ്പരയില്‍ സഞ്ജു സാംസണിനു കീഴിലായിരിക്കും ഇന്ത്യ ഇറങ്ങുകയെന്നാണ് റെവ്സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍നിര കളിക്കാര്‍ക്ക് വിശ്രമം നല്‍കി ഒരു പരീക്ഷണ ടീമിനെയാവും ഇന്ത്യ ഈ പരമ്പരയില്‍ ഇറക്കുന്നത്. എന്നാല്‍ ഈ പരമ്പരയിലേക്കു മാത്രമായി താല്‍ക്കാലികമായി മാത്രമേ സഞ്ജു ക്യാപറ്റന്‍സി പ്ലാനുകളിലുള്ളൂ. അതിനു ശേഷം ജൂലൈ ഒന്നു മുതല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് സ്ഥിരം നായകനായി തിരിച്ചെത്തുമെന്നാണ് വിവരം.

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

2024ലെ ഐസിസി ടി20 ലോകകപ്പില്‍ ജേതാക്കളായതിനു പിന്നാലെയുള്ള സിംബാബ്‌വെ പര്യടനത്തിലും പുതിയ ക്യാപ്റ്റനെയും വ്യത്യസ്ത ലുക്കിലുള്ള ടീമിനെയും വച്ച് ഇന്ത്യ പരീക്ഷണം നടത്തിയിരുന്നു. അന്നു ശുഭ്മന്‍ ഗില്ലായിരുന്നു ഇന്ത്യയെ നയിച്ചത്. വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ അരങ്ങേറ്റവും ഇതേ പരമ്പരയിലൂടെയായിരുന്നു.

സമാനമായി ഇത്തവണ അയര്‍ലാന്‍ഡിലേക്കു സഞ്ജുവിനു കീഴില്‍ ഒരു പരീക്ഷണ ടീമിനെ അയക്കാനാണ് സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. ഇതു സംഭവിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയായിരിക്കും ഇത്. രണ്ടു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരാനായാല്‍ സഞ്ജുവിനെ സംബന്ധിച്ച് അതു വലിയ നേട്ടം തന്നെയായിരിക്കും.

ഭാവിയില്‍ സൂര്യയെ നായകസ്ഥാനത്തു നിന്നു മാറ്റിയാല്‍ പകരക്കാരന്റെ റോളിലേക്കു സഞ്ജുവിനെ പരിഗണിക്കാനും ഇതു വഴിയൊരുക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും അയര്‍ലാന്‍ഡ് പര്യടനത്തില്‍ കണ്ടേക്കില്ല. അവര്‍ക്കെല്ലാം വിശ്രമം നല്‍കി ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിത്തുള്ള യുവതാരങ്ങളെയാലും പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചേക്കുക.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കം പലരും കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ വിശ്രമമില്ലാതെ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുകയാണ്. ഇതു ഇവരെ മാനസികവും ശാരീരികവുമായി തളര്‍ത്തുകയും ചെയ്തിട്ടുണ്ട്.

SANJU SURYA

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ബുംറ ഈ സീസണില്‍ ഫ്‌ളോപ്പാവാനുള്ള പ്രധാന കാരണവും ഇതാണ്. 11 മാച്ചില്‍ വെറും മൂന്നു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. സഞ്ജു, അഭിഷേക്, ഇഷാന്‍ കിഷന്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ലോകകപ്പ് സ്‌ക്വാഡിലെ മറ്റുള്ളവരെല്ലാം ഐപിഎല്ലില്‍ വന്‍ പരാജയമായിരുന്നു.

IND vs AFG: സഞ്ജു റിട്ടേണ്‍സ്!! കംബോജിനും കോള്‍? ബുംറയില്ല; ഏകദിനത്തില്‍ ടീമിങ്ങനെ

IND vs AFG: സഞ്ജു റിട്ടേണ്‍സ്!! കംബോജിനും കോള്‍? ബുംറയില്ല; ഏകദിനത്തില്‍ ടീമിങ്ങനെ

അതിനിടെ കൈകുഴയിലെ പരിക്ക് കുറച്ചു കാലമായി സൂര്യയെ അലട്ടുന്നുണ്ടെന്നും ഇതു വകവയ്ക്കാതെയാണ് അദ്ദേഹം കളിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂര്യയുടെ ഫോമില്‍ സംഭവിച്ച ഇടിവിനുള്ള പ്രധാന കാരണവും ഇതാണ്.

ഇതേ തുടര്‍ന്നാണ് ഐറിഷ് ടൂറില്‍ അദ്ദേഹത്തിനു ബ്രേക്ക് നല്‍കി പകരം സഞ്ജുവിനെ ക്യാപ്റ്റന്‍സി ദൗത്യം ഏല്‍പ്പിക്കുന്നത്. ഇംഗ്ലണ്ട് ടൂറിനു മുമ്പ് സ്‌കൈ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

Story first published: Thursday, May 14, 2026, 12:10 [IST]
Other articles published on May 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+