Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: എന്തൊരു ബാറ്റിങാണിത്? ഹൂഡ വെടിക്കെട്ടിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

1

അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ദീപക് ഹൂഡയുടെ ഇടിവെട്ട് ഇന്നിങ്‌സിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ. കരിയറിലെ മൂന്നാമത്തെ ടി20ിയില്‍ കന്നി സെഞ്ച്വറി കുറിച്ചാണ് ഹൂഡ ഹീറോയായി മാറിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം 104 റണ്‍സ് അടിച്ചെടുത്തു. 57 ബോളില്‍ ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കമായിരുന്നു ഇത്.

ഇതോടെ ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ നാലാമത്തെ താരമായും ഹൂഡ മാറിയിരുന്നു. രോഹിത് ശര്‍മ (നാല്), കെഎല്‍ രാഹുല്‍ (രണ്ട്), സുരേഷ് റെയ്‌ന (ഒന്ന്) എന്നിവരാണ് നേരത്തേ ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി കുറിച്ച മറുള്ളവര്‍. ആദ്യ ടി20യില്‍ ഓപ്പണറായി ഇറങ്ങിയ ഹൂഡ പുറത്താവാതെ 47 റണ്‍സെടുത്തിരുന്നു. ടി20യില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്. എന്നാല്‍ രണ്ടാം ടി20യില്‍ അദ്ദേഹം ഇതു സെഞ്ച്വറിയാക്കി മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയകള്‍ നിരവധി പേരാണ് ഹൂഡയുടെ ഇന്നിങ്‌സിനെ വനോളം പ്രശംസിച്ചിരിക്കുന്നത്.

ആദ്യ സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍ ബ്രദര്‍. ഇനിയുമൊരുപാട് വരാനിരിക്കുന്നുവെന്നാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദ് ട്വീറ്റ് ചെയ്തത്.
ഏതു ഫോര്‍മാറ്റിലും 100 റണ്‍ഡ് നേടുകയെന്നത് എല്ലായ്‌പ്പോഴും സ്‌പെഷ്യലാണ്. പക്ഷെ ഇന്ത്യക്കു വേണ്ടി ടി20 സെഞ്ച്വറിയെന്നത് എക്‌സ്ട്രാ സ്‌പെഷ്യലാണ്. വളരെ നന്നായി കളിച്ചുവെന്ന് ഇന്ത്യയുടെ മുന്‍ താരം എസ് ബദ്രിനാഥ് പ്രശംസിച്ചു.

2

ഐപിഎല്ലിനിടെ സെഞ്ച്വറിയെക്കുറിച്ച് ദീപക് ഹൂഡയുമായി സംസാരിച്ചിരുന്നു. പക്ഷെ ടീം ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയടിച്ച് അവന്‍ കൂടുതല്‍ മെച്ചപ്പെടുത്തി. ഇവനെക്കുറിച്ച് ഒരുപാട് അഭിമാനമെന്നായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ്.

ദീപക് ഹൂഡയുടേത് എന്ത് അവിസ്മരണീമായ വളര്‍ച്ചയാണ്. വമ്പന്‍ ഷോട്ടുകള്‍ക്കായി വ്യത്യസ്തായ അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തു. അവസാന സെക്കന്റില്‍ ക്രീസിനു പുറത്തേക്കു വന്ന് സീം ബൗളര്‍മാരെ ആശ്ചര്യപ്പെടുത്തി. സ്റ്റംപുകളിലേക്കു വന്ന നല്ല ബോളുകളിലും ബൗണ്ടറികളടിച്ചു. ബളര്‍മാര്‍ക്കു പേടിസ്വപ്‌നമെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍ പ്രശംസിച്ചത്.

അത്യുജ്വല ഇന്നിങ്‌സായിരുന്നു ദീപക് ഹൂഡയുടേത്. കന്നി സെഞ്ച്വറി കണ്ടെത്തുകയും ചെയ്തു. സഞ്ഞു സാംസണിന്റെയും കിടിലന്‍ ഇന്നിങ്‌സായിരുന്നു. പക്വതയുള്ള ബാറ്റിങ് പ്രകടനമായിരുന്നു. ഗ്രൗണ്ടിനു കുറുകെ മനോഹരായ ഷോട്ടുകള്‍ പായിച്ചു. നിങ്ങള്‍ക്കു മല്‍കിയ അവസരം പരമാവധി പ്രയോജനപ്പെടുത്തിയതില്‍ അഭിനന്ദനങ്ങള്‍ എന്നായിരുന്നു യുവരാജ് സിങ് ട്വീറ്റ് ചെയ്തത്.

Story first published: Wednesday, June 29, 2022, 1:22 [IST]
Other articles published on Jun 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+