Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: രോഹിത്തോ, സൂര്യയോ, സഞ്ജുവോയല്ല!! അയര്‍ലാന്‍ഡിനെതിരേ നൂറടിച്ച ഏക ഇന്ത്യന്‍ താരമാര്?

ബെല്‍ഫാസ്റ്റ്: 2023നു ശേഷം വീണ്ടുമൊരു അയര്‍ലാന്‍ഡ് പര്യടത്തിനായി തിരിച്ചിരിക്കുകയാണ് ടീം ഇന്ത്യ. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്. മാത്രമല്ല കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമിലുമെത്തിയിരിക്കുകയാണ്.

വെള്ളി, ഞായര്‍ ദിവസങ്ങളിലായി ഐറിഷ് ടീമുമായി രണ്ടു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ശേഷം ആദ്യമായി കളിക്കുന്ന പരമ്പര ആയതിനാല്‍ തന്നെ 2-0ന് തൂത്തുവാരന്‍ തന്നെയാവും ശ്രേയസും ടീമും ആഗ്രഹിക്കുക.

DEEPAK HOODA

അതേസമയം, ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ഇതുവരെയുള്ള ടി20 മല്‍സരങ്ങളെടുത്താല്‍ ഒരേയൊരു താരം മാത്രമേ ഇന്ത്യക്കായി സെഞ്ച്വറി കുറിച്ചിട്ടുള്ളൂ. ഇതു ആരാണെന്നു നോക്കാം.

IND vs IRE: ഇറങ്ങിയത് 4ല്‍!! ഐറിഷ് ടീമിനെതിരേ സഞ്ജുവിന്റെ അവസാന മാച്ചില്‍ സംഭവിച്ചതെന്ത്? വീഡിയോ

IND vs IRE: ഇറങ്ങിയത് 4ല്‍!! ഐറിഷ് ടീമിനെതിരേ സഞ്ജുവിന്റെ അവസാന മാച്ചില്‍ സംഭവിച്ചതെന്ത്? വീഡിയോ

സെഞ്ച്വറി വീരനാര്?

മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയോ, 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവോ, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണോയല്ല ഇന്ത്യയുടെ ഈ സെഞ്ച്വറി വീരന്‍. മറിച്ച് ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഏഴയലത്തു പോലുമില്ലാത്ത ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് അയര്‍ലാന്‍ഡിനെതിരേ സെഞ്ച്വറിയുള്ള ഏക ഇന്ത്യന്‍ താരം.

പല ഇന്ത്യന്‍ താരങ്ങളും ഐറിഷ് ടീമിനെതിരേ അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും മൂന്നക്കമെന്ന മാന്ത്രിക സംഖ്യ കുറിച്ചത് ഹൂഡ മാത്രമാണ്. 2022ലെ ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു അദ്ദേഹം സര്‍പ്രൈസ് ഹീറോയായത്.

ജൂണ്‍ 28ന് മലാഗഹൈഡിലെ ദി വില്ലേജ് ഗ്രൗണ്ടില്‍ നടന്ന മാച്ചിലാണ് വണ്‍ഡൗണായി ക്രീസിലെത്തിയ ശേഷം ഹൂഡയുടെ അഴിഞ്ഞാട്ടം. 57 ബോളില്‍ അദ്ദേഹം അന്നു അടിച്ചെടുത്തത് 104 റണ്‍സാണ്. 55 ബോളിലായിരുന്നു ഹൂഡ കരിയറിലെ ആദ്യത്തെ ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

IND vs IRE: രണ്ടിലൊന്നുറപ്പ്!! ഇന്ത്യ ഇറക്കുക ഇതിലൊരു 11, സഞ്ജു ഒന്നില്‍ മാത്രം, ബെസ്റ്റേത്?

IND vs IRE: രണ്ടിലൊന്നുറപ്പ്!! ഇന്ത്യ ഇറക്കുക ഇതിലൊരു 11, സഞ്ജു ഒന്നില്‍ മാത്രം, ബെസ്റ്റേത്?

അതോടെ ടി20യില്‍ സെഞ്ച്വറിയുള്ള നാലാമത്തെ ഇന്ത്യന്‍ താരമായി എലൈറ്റ് ക്ലബ്ബിലും അദ്ദേഹം ഇടം പിടിക്കുകയായിരുന്നു. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ് അന്നു സെഞ്ച്വറി ക്ലബിലുണ്ടായിരുന്ന ഇന്ത്യക്കാര്‍.

സെഞ്ച്വറി നേട്ടം കൊണ്ടായിരുന്നില്ല അന്നു ഹൂഡയുടെ സെഞ്ച്വറി നേട്ടം ശ്രദ്ധിക്കപ്പെട്ടത്. മറിച്ച് അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹം ഇതു കൈവരിച്ചുവെന്നതാണ് വലിയ ചര്‍ച്ചയായത്.

കരിയറിലെ അഞ്ചാമത്തെ മാത്രം ടിയില്‍, അതും ബാറ്റ് ചെയ്ത വെറും മൂന്നാമത്തെ ഇന്നിങ്‌സിലാണ് ഹൂഡയുടെ നേട്ടം. ഒരു ടെസ്റ്റ് പ്ലെയിങ് രാജ്യത്ത് നിന്നുള്ള താരം ഇത്രയും വേഗത്തില്‍ ടി20 സെഞ്ച്വറി നേടിയതും ഇതാദ്യമായിരുന്നു.

സെഞ്ച്വറിയോ ഹൂഡ ചരിത്രം കുറിച്ച കളിയില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവും കസറിയിരുന്നു. 42 ബോളില്‍ 77 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം മടങ്ങിയത്. പക്ഷെ ഹൂഡയുടെ മിന്നല്‍ സെഞ്ച്വറിയില്‍ സഞ്ജുവിന്റെ പ്രകടനം അക്ഷരാര്‍ഥത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.

DEEPAK HOODA

ഹൂഡ എവിടെ?

ടി20 സെഞ്ച്വറിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമെന്നായിരുന്നു ദീപക് ഹൂഡ വിശേഷിപ്പിക്കപ്പെട്ടത്. പക്ഷെ വളരെ പെട്ടെന്നു തന്നെ അദ്ദേഹം ടീമില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു.

ഹൂഡയ്ക്കു ടോപ് ഓര്‍ഡറായിരുന്നു കൂടുതല്‍ യോജിച്ച പൊസിഷനെങ്കിലും പലപ്പോഴും ഫിനിഷറായി കളിക്കേണ്ടി വന്നതോടെ ഫോമിലും ഇടിവ് സംഭവിക്കുകയും വൈകാതെ പുറത്താവുകയുമായിരുന്നു.

2023ല്‍ ന്യൂസിലാന്‍ഡുമായുള്ള ടി20ക്കു ശേഷം ഹൂഡയെ പിന്നീട് ഇന്ത്യന്‍ ടീമില്‍ കണ്ടിട്ടുമില്ല. ദേശീയ ടീമിനായി 21 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. 17 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത 31 കാരനായ താരം 147.20 സ്‌ട്രൈക്ക് റേറ്റില്‍ 368 റണ്‍സും സ്‌കോര്‍ ചെയ്തു. ആ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും ഹൂഡയ്ക്കു നേടാനായിട്ടില്ല.

Story first published: Tuesday, June 23, 2026, 20:21 [IST]
Other articles published on Jun 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+