Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജുവല്ല, അവന്‍ രണ്ടാം ടി20യില്‍ ബെഞ്ചിലായേക്കും!!! 11നെപ്പറ്റി ശ്രീകാന്ത്

അയര്‍ലാന്‍ഡുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യന്‍ ടീം കോമ്പിനേഷനെ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ കെ ശ്രീകാന്ത്. ബെല്‍ഫാസ്റ്റിലെ മല്‍സരത്തില്‍ ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത താരം ആരായിരിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ആദ്യ കളിയില്‍ ഇന്ത്യക്കേറ്റ 34 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധയ്‌ക്കൊപ്പം വിശലകനം ചെയ്യുകയായിരുന്നു ശ്രീകാന്ത്.

WASHINGTON SUNDAR

രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലായതോടെ രണ്ടാമങ്കം ഇന്ത്യക്കു ജീവന്‍ മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. ജയത്തില്‍ കുറഞ്ഞതൊന്നും ഈ മല്‍സരത്തില്‍ ടീം പ്രതീക്ഷിക്കുന്നില്ല.

IND vs IRE: സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്? 3 പേര്‍ ഔട്ട്!! രണ്ടാമങ്കത്തില്‍ ന്യൂലുക്ക് ടീം, സാധ്യതാ 11

IND vs IRE: സഞ്ജുവിന് ലാസ്റ്റ് ചാന്‍സ്? 3 പേര്‍ ഔട്ട്!! രണ്ടാമങ്കത്തില്‍ ന്യൂലുക്ക് ടീം, സാധ്യതാ 11

അവന്‍ കളിച്ചേക്കില്ല

ആദ്യ ടി20യില്‍ ഇന്ത്യന്‍ നിരയിലെ വന്‍ ദുരന്തങ്ങളിലൊരാളായ സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കാര്യത്തിലാണ് കെ ശ്രീകാന്ത് സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. കാര്യമായി പെര്‍ഫോം ചെയ്യാതിരുന്നിട്ടും എല്ലാ ഫോര്‍മാറ്റിലും തുടര്‍ച്ചയായി അവസരം ലഭിച്ചു കൊണ്ടിരിക്കുന്നയാളാണ് വാഷി.

ഒന്നാം ടി20യില്‍ ഒരോവര്‍ മാത്രമേ അദ്ദേഹത്തെക്കൊണ്ട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യിച്ചുള്ളൂ. 19 റണ്‍സ് ഈ ഓവറില്‍ വാരിക്കോരി കൊടുക്കുകയായിരുന്നു. ബാറ്റിങിലേക്കു വന്നാല്‍ അവിടെയും വാഷിങ്ടണ്‍ വന്‍ പരാജയമായിരുന്നു. ബൗളിങില്‍ വഴങ്ങിയ റണ്‍സിന്റെ അത്ര പോലും ബാറ്റിങില്‍ താരമെടുത്തില്ല. വെറും ഒമ്പതു റണ്‍സിനാണ് ക്രീസ് വിട്ടത്.

' എട്ടാം നമ്പറില്‍ ബാറ്റിങ് ചെയ്യുന്നതിനു വേണ്ടി മാത്രമായി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വാഷിങ്ടണ്‍ സുന്ദര്‍ വേണമെന്നില്ല. മാത്രമല്ല ടീമില്‍ സ്വന്തം റോളിന്റെ കാര്യത്തില്‍ അവനു യാതൊരു വ്യക്തതയുമില്ല. ആത്മവിശ്വാസക്കുറവ് കാരണം ബൗളിങില്‍ ഡിപ്പ് ചെയ്യാതെ വെറുതെ ഫ്‌ളാറ്റായി എറിയുകയാണ് വാഷിങ്ടണ്‍ ചെയ്യുന്നത്.

അയ്യയ്യേ സഞ്ജൂ!! ഇന്ത്യയുടെ ആര്‍ക്കുമില്ലാത്ത നാണക്കേട്, സൂക്ഷിച്ചോ വൈഭവ് പിറകിലുണ്ട്

അയ്യയ്യേ സഞ്ജൂ!! ഇന്ത്യയുടെ ആര്‍ക്കുമില്ലാത്ത നാണക്കേട്, സൂക്ഷിച്ചോ വൈഭവ് പിറകിലുണ്ട്

അടുത്ത മല്‍സരത്തില്‍ അവന്‍ കളിക്കുമോയെന്ന കാര്യം സംശയമാണ്. ചിലപ്പോള്‍ വാഷിക്കു പകരം രവി ബിഷ്‌നോയ് ടീമിലേക്കു വന്നേക്കും. പക്ഷെ ഏഴു ബാറ്റര്‍മാരെ മാത്രം ഉള്‍പ്പെടുത്തി തങ്ങള്‍ കളിക്കില്ലെന്ന തീരുമാനത്തില്‍ ടീം മാനേജ്‌മെന്റ് ഉറച്ചു നില്‍ക്കുകയാണ്'- ശ്രീകാന്ത് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ ടി20യില്‍ വാഷിങ്ടണ്‍ പതറുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നായി ആകെ വീഴ്ത്താനായത് വെറും നാലു വിക്കറ്റുകള്‍ മാത്രമാണ്. ഈ വര്‍ഷം ബാറ്റ് ചെയ്തിട്ടുള്ള മൂന്നു ടി20 മല്‍സരങ്ങളെടുത്താല്‍ 85ല്‍ താഴെ സ്‌ട്രൈക്ക് റേറ്റില്‍ 10 ശരാശരിയില്‍ നേടിയതാവട്ടെ വെറും 20 റണ്‍സ് മാത്രവുമാണ്.

VAIBHAV SOORYAVANSHI

വൈഭവിന്റെ റോള്‍

അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമില്‍ ഉണ്ടെന്നിരിക്കെ മറ്റൊരു ഓപ്പണറായ വൈഭവ് സൂര്യവംശിയെ കൂടി കൊണ്ടു വന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നു കെ ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

'വൈഭവ് സൂര്യവംശിയും ടീമിനാി കളിക്കേണ്ടയാളാണ്. പക്ഷെ ആര്‍ക്കു പകരമായിരിക്കും അവനെ കളിപ്പിക്കുകയെന്നത് കടുപ്പമേറിയ തീരുമാനമാണ്. ലോകം മുഴുവന്‍ കഴിഞ്ഞ മല്‍സരത്തില്‍ വൈഭവ് കളിക്കുന്നത് കാണാന്‍ ടിവിയിലും സ്റ്റേഡിയത്തിലുമെല്ലാം കാത്തിരിക്കുകയായിരുന്നു.

IPL 2027: എംഐയിലേക്കു വരാം, പക്ഷെ ക്യാപ്റ്റനാക്കണമന്ന് ജയ്‌സ്വാള്‍!! മുംബൈയുടെ തീരുമാനമിങ്ങനെ?

IPL 2027: എംഐയിലേക്കു വരാം, പക്ഷെ ക്യാപ്റ്റനാക്കണമന്ന് ജയ്‌സ്വാള്‍!! മുംബൈയുടെ തീരുമാനമിങ്ങനെ?

ഇപ്പോള്‍ അവനെ സെലക്ടര്‍മാര്‍ സീനിയര്‍ ടീമിലെടുത്തിരിക്കുകയാണ്. അതൊരു വലിയ പ്രശ്‌നം തന്നെയാണ്. ഇവനില്‍ നിങ്ങള്‍ക്കു വൈഭവിനെ കളിപ്പിക്കേണ്ടതുണ്ട്. പക്ഷെ അതു എങ്ങനെയെന്നു എനിക്കറിയില്ല.

വ്യൂവര്‍ഷിപ്പിനു വേണ്ടി ടിവി ചാനലുകളും വൈഭവ് കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ മല്‍സരത്തില്‍ അവന്‍ 11ല്‍ ഇല്ലെന്ന് അറിഞ്ഞതോടെ എല്ലാവരും ടിവി ഓഫാക്കുകയും ചെയ്തു'-ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

Story first published: Saturday, June 27, 2026, 22:13 [IST]
Other articles published on Jun 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+