Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജുവും ഇഷാനുമല്ല!! പരമ്പരയില്‍ റണ്‍വേട്ടക്കാരനാവുക ഈ താരം, എഐ പ്രവചനം

ബെല്‍ഫാസ്റ്റ്: ഐസിസി ടി20 ലോകകപ്പിലെ കിരീട വിജയത്തിനു ശേഷം നാളെ (വെള്ളി) ടീം ഇന്ത്യ വീണ്ടും ടി20 ലഹരിയിലേക്കു കടക്കുകയാണ്. യുകെയില്‍ തുടര്‍ച്ചയായി രണ്ടും ടി20 പരമ്പരകളാണ് രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.

ആദ്യം അയര്‍ലാന്‍ഡുമായി ഏറ്റുമുട്ടുന്ന ഇന്ത്യ അതിനു പിന്നാലെ കരുത്തരായ ഇംഗ്ലണ്ടുമായി അഞ്ചു ടി20കളിലും കൊമ്പുകോര്‍ക്കും. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഇന്ത്യയുടെ കന്നി പരമ്പര കൂടിയാണ് അയര്‍ലാന്‍ഡിലേത്. 2-0ന് ഒരു തൂത്തുവാരല്‍ തന്നെയാവും ശ്രേയസും സംഘവും ആഗ്രഹിക്കുക.

ABHISHEK SHARMA

ടി20 സ്‌പെഷ്യലിസ്റ്റുകളായ ഒരുപിടിതാരങ്ങള്‍ക്കൊപ്പം കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ഈ പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്ക്റ്റില്‍ അരങ്ങേറുകയാണ്.

ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മ, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്. രണ്ടു ടി20കളുടെ ഈ പരമ്പരയില്‍ ആരാവും ടോപ്‌സ്‌കോററാവുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് അറിയാം.

ആരടിക്കും കൂടുതല്‍ റണ്‍സ്?

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള രണ്ടു ടി20കളുടെ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടുക വെടിക്കെട്ട് ്ഓപ്പണര്‍ അഭിഷേക് ശര്‍മയായിരിക്കുമെന്നാണ് ഗ്രോക്കിന്റെ വമ്പന്‍ പ്രവചനം.

വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ മിന്നുന്ന ഫോമിലുള്ളവരെയെല്ലാം തഴഞ്ഞാണ് അഭിഷേകിനെ ഗ്രോക്ക് തിരഞ്ഞെടുത്തത്. ഇതിനുള്ള ചില കാരണങ്ങളും വിശദീകരിച്ചിരിക്കുകയാണ്.

എന്തുകൊണ്ട് അഭിഷേക്?

ടി20ല്‍ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററെന്നു തന്നെ അഭിഷേക് ശര്‍മയെ വിശേഷിപ്പിക്കാം. വളരെ മികച്ച സ്‌ട്രൈക്ക് റേറ്റും (180-190) സ്ഥിരതയുമെല്ലാം അദ്ദേഹത്തെ ഈ ഫോര്‍മാറ്റിലെ തുറുപ്പുചീട്ടായി മാറ്റുന്നു.

ദുര്‍ബലമായ ബൗളിങ് ആക്രമണമുള്ള ബൗളിങ് നിരയ്‌ക്കെതിരേ അഭിഷേക് എല്ലായ്‌പ്പോഴും തകര്‍ത്തടിക്കാറുമുണ്ട്. ഇതു തീര്‍ച്ചയായും അയര്‍ലാന്‍ഡിനെ ഭയപ്പെടത്തുത്തുകതന്നെ ചെയ്യുമെന്നുറപ്പാണ്.

അയര്‍ലാന്‍ഡിന്റെ ഇപ്പോഴത്തെ ബൗളിങ് നിര ഒട്ടും മൂര്‍ച്ചയുള്ളതല്ല. പ്രധാന സീമര്‍മാരായ ജോഷ് ലിറ്റില്‍, മാര്‍ക്ക് അഡെയര്‍ എന്നിവരൊന്നും പരമ്പരയുടെ ഭാഗമല്ല. ഇതു പവര്‍പ്ലേയിലും മധ്യ ഓവറുകളിലുമെല്ലാം ഇന്ത്യക്കു ഗുണവും ചെയ്യും.

വളരെ മികച്ച ഫോമിലാണ് അഭിഷേക് ഈ പരമ്പരയ്‌ക്കെത്തുന്നത്. ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ഐസിസി ടി20 ലോകകപ്പില്‍ പ്രതീക്ഷ കാത്തില്ലെങ്കിലും അതിനു ശേഷം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം അഭിഷേക് യഥാര്‍ഥഫോമിലേക്കു തിരികെ എത്തിയിരുന്നു. ഇതു തീര്‍ച്ചയായും അയര്‍ലാന്‍ഡിനെതിരേ അദ്ദേഹത്തെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

VAIBHAV SOORYAVANSHI

അഭിഷേകല്ലെങ്കില്‍ പിന്നെയാര്?

അഭിഷേക് ശര്‍മയല്ലെങ്കില്‍ പിന്നെ ടി20 പരമ്പരയിലെ റണ്‍വേട്ടക്കാരനായി മാറിയേക്കാവുന്ന ചില താരങ്ങളെയും എഐ പ്രവചിച്ചിരിക്കുകയാണ്. ഇതിലൊരാള്‍ 15കാരനായ വൈഭവ് സൂര്യവംശിയാണ്. ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് കൗമാര താരം.

ഐപിഎല്ലില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച്ക്യാപ്പ് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് വൈഭവിന്റെ വരവ്. 220 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം ലോക ക്രിക്കറ്റിലെ മുന്‍നിര ബൗളര്‍മാരെയടക്കം എല്ലാവരെയും പഞ്ഞിക്കിട്ടു. ഇനി ഇന്ത്യന്‍ കുപ്പായത്തിലും ഇതു ആവര്‍ത്തിക്കുകയാവും വൈഭവിന്റെ ലക്ഷ്യം.

വൈഭവിനെ കൂടാതെ ടി20 പരമ്പരയിലെ ടോപ്‌സ്‌കോറര്‍ ആയേക്കാവുന്ന താരങ്ങളായി എഐ ചൂണ്ടിക്കാട്ടിയ മറ്റുള്ളവര്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷന്‍ എന്നിവരാണ്.

Story first published: Thursday, June 25, 2026, 7:05 [IST]
Other articles published on Jun 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+