IND vs IRE: ഇവര്‍ യോഗ്യര്‍, പക്ഷെ ഇന്ത്യന്‍ ടീമില്‍ സീറ്റില്ല! തഴയപ്പെട്ട നിര്‍ഭാഗ്യവാന്മാരിതാ
മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ ജസ്പ്രീത് ബുംറയാണ് നയിക്കുന്നത്. സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരേ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം അര്‍ഹിച്ചിരുന്ന ചില താരങ്ങള്‍ക്ക് ടീമില്‍ ഇടം ലഭിക്കാതെ പോയിട്ടുണ്ട്. ഇത്തരത്തില്‍ അയര്‍ലന്‍ഡ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ദീപക് ഹൂഡയാണ്. അവസാന അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയ താരമാണ് ഹൂഡ. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല. ഹൂഡയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്.
അവസാന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹൂഡ കാഴ്ചവെച്ചത്. അതുകൊണ്ടാണ് ഇത്തവണ തഴയപ്പെട്ടത്. എങ്കിലും അയര്‍ലന്‍ഡിലെ പ്രകടനം വിലയിരുത്തി അദ്ദേഹം സ്ഥാനം അര്‍ഹിച്ചിരുന്നു. രണ്ടാമത്തെ താരം വരുണ്‍ ചക്രവര്‍ത്തിയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന സ്പിന്നറാണ് വരുണ്‍ ചക്രവര്‍ത്തി. ഇന്ത്യക്കായി ടി20 ലോകകപ്പടക്കം കളിച്ച താരം ഇപ്പോള്‍ ടീമിന് പുറത്താണ്.
എന്നാല്‍ അത്തരത്തില്‍ തഴയപ്പെടേണ്ട താരമല്ല വരുണെന്ന് പറയാം. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരാവുന്ന സ്പിന്നറാണ് വരുണ്‍ ചക്രവര്‍ത്തി. പക്ഷെ അദ്ദേഹത്തിന് അയര്‍ലന്‍ഡ് പരമ്പരയില്‍ അവസരം നല്‍കിയിട്ടില്ല. ഷഹബാസ് അഹമ്മദിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ആ സ്ഥാനത്ത് കളിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത് വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു.

മൂന്നാമത്തെ താരം നിധീഷ് റാണയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിധീഷ് റാണക്ക് ഇടം ലഭിച്ചിരുന്നില്ല. ഇതില്‍ അതൃപ്തി താരം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ അയര്‍ലന്‍ഡ് പരമ്പരയിലും നിധീഷ് റാണക്ക് ഇടമില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ്. അവസാന സീസണില്‍ ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് കെകെആറിനെ നീധീഷ് നയിച്ചത് .
ഭേദപ്പെട്ട ടി20 കണക്കുകള്‍ നിധീഷിന് അവകാശപ്പെടാനാവുമെങ്കിലും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. നാലാമത്തെ താരം രാഹുല്‍ ത്രിപാഠിയാണ്. ഇന്ത്യക്കായി ഇതിനോടകം 5 മത്സരം കളിച്ച താരം 97 റണ്‍സാണ് നേടിയത്. മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന താരം ടീമില്‍ ഇടം അര്‍ഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യ താരത്തെ തഴഞ്ഞിരിക്കുകയാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ത്രിപാഠിയുള്ളത്.
അഞ്ചാമത്തെ താരം പൃഥ്വി ഷായാണ്. വലം കൈയന്‍ വെടിക്കെട്ട് ഓപ്പണറെ ഇന്ത്യ പൂര്‍ണ്ണമായും കൈവിട്ടിരിക്കുകയാണ്. അടുത്ത സെവാഗ് എന്ന നിലയിലേക്ക് ഇന്ത്യ പരിഗണിച്ചിരുന്ന താരമാണ് പൃഥ്വി. എന്നാല്‍ ഫിറ്റ്‌നസ് നഷ്ടമായതോടെ പൃഥ്വിക്ക് പഴയ മികവ് ആവര്‍ത്തിക്കാനാവാതെ പോയി. ഇതോടെ ഇന്ത്യ ടീമില്‍ നിന്നും പൃഥ്വിയെ തഴഞ്ഞിരിക്കുകയാണ്. അയര്‍ലന്‍ഡ് പരമ്പരയില്‍ തീര്‍ച്ചയായും അവസരം അര്‍ഹിച്ചിരുന്ന താരമാണ് പൃഥ്വി ഷായെന്ന് പറയാം.
എന്നാല്‍ പൃഥ്വിയെ തഴഞ്ഞ് യശ്വസി ജയ്‌സ്വാളിനെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റുതുരാജ് ഗെയ്ക്‌വാദും ഓപ്പണര്‍ റോളിലുണ്ട്. ഇതോടെയാണ് പൃഥ്വിയുടെ ചീട്ടു കീറിയത്. 23കാരനായ പൃഥ്വിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തുടര്‍ച്ചയായി മികവു കാട്ടേണ്ടതായുണ്ട്.
ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications