For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: നയിക്കാന്‍ ബുംറ! സഞ്ജു ടീമില്‍; സര്‍പ്രൈസ് വൈസ് ക്യാപ്റ്റന്‍- ടി20 ടീം പ്രഖ്യാപിച്ചു

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. നിലവില്‍ ടി20 ടീമിനെ നയിച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയതിനാലാണ് ബുംറയ്ക്കു ക്യാപ്റ്റനായി നറുക്കുവീണത്. ഇതാദ്യമായാണ് അദ്ദേഹത്തിനു വൈറ്റ് ബോള്‍ ടീമിന്റ നായകസ്ഥാനം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലൂടെയായിരുന്നു ക്യാപ്റ്റനായുള്ള ബുംറയുടെ അരങ്ങേറ്റം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ നേരത്തേ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന സൂര്യകുമാര്‍ യാദവിനു അയര്‍ലാന്‍ഡിനെതിരേ നായകനായി പ്രൊമോഷന്‍ ലഭിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍.

JASPRIT BUMRAH

എന്നാല്‍ ഹാര്‍ദിക്കിനൊപ്പം സൂര്യക്കും ഐറിഷ് പര്യടനത്തില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതാണ് ബുംറയെ നായകസ്ഥാനത്തേക്കു എത്തിച്ചത്. ഈ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ യുവതാരം റുതുരാജ് ഗെയ്ക്വാദാണ്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നതും അദ്ദേഹമാണ്.

ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുന്നവരെയൊന്നും ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയില്ല. ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം നല്‍കിയിട്ടുണ്ട്.

SANJU SAMSON

പരിക്കില്‍ നിന്നും മോചിതരായിക്കൊണ്ടിരിക്കുന്ന കെഎല്‍ രാഹുലും ശ്രേയസ് അയ്യരും ഈ പരമ്പരയിലൂടെ തിരിച്ചെത്തിയേക്കുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും രണ്ടു പേരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ടീം അയര്‍ലാന്‍ഡിലേക്കു പറക്കുക.

സഞ്ജുവിനെക്കൂടാതെ ജിതേഷ് വര്‍മയാണ് ഐറിഷ് പര്യടനത്തിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും ടി20 പരമ്പരയുടെ ഭാഗമാണ്.

ബുംറയോടൊപ്പം പരിക്കില്‍ നിന്നും മുക്തനായ യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണ ഈ പരമ്പരയിലൂടെ തിരിച്ചെത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. ദീര്‍ഘകാലമായി അദ്ദേഹം പരിക്കേറ്റ് ടീമിനു പുറത്തായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് പേസറായിരുന്ന പ്രസിദ്ധിനു കഴിഞ്ഞ ഐപിഎല്ലും നഷ്ടമായിരുന്നു.

ആഗസ്റ്റ് 18നാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യ മല്‍സരം 18നു ഡബ്ലിനില്‍ നടക്കും. രണ്ടാം ടി20 20നും അവസാന മല്‍സരം 23നുമാണ്. ഡബ്ലിന്‍ തന്നെയാണ് ഈ മല്‍സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മൂന്നു കളികളും ആരംഭിക്കുന്നത്.

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം

ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Story first published: Monday, July 31, 2023, 21:56 [IST]
Other articles published on Jul 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+