Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ബുംറയെ കാത്ത് വമ്പന്‍ റെക്കോര്‍ഡ്! ചരിത്രത്തിലെ ആദ്യ ബൗളറാവും

ദൈര്‍ഘ്യമേറിയ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ടീം ഇന്ത്യ ഇനി അയര്‍ലാന്‍ഡ് ദൗത്യത്തിനു ഇറങ്ങുകയാണ്. ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു വെള്ളിയാഴ്ച (ആഗസ്റ്റ് 18) തുടക്കമാവും. മുതിര്‍ന്ന താരങ്ങളില്ലാതെ അനുഭവസമ്പത്ത് കുറഞ്ഞ യുവനിരയെയാണ് പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിയവരൊന്നും ഈ പരമ്പരയില്‍ കളിക്കില്ല.

ഏഷ്യാ കപ്പും ലോകകപ്പും വരാനിരിക്കുന്നതിനാല്‍ സീനിയര്‍ കളിക്കാര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ടി20 പരമ്പരയില്‍ ടീം ഇന്ത്യയെ നയിക്കുന്നത്. പരിക്കു കാരണം പുറത്തായിരുന്ന അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തുന്ന പരമ്പര കൂടിയാണിത്. 11 മാസങ്ങള്‍ക്കു ശേഷമാണ് ബുംറ ദേശീയ ടീമില്‍ തിരികെയെത്തിയിരിക്കുന്നത്.

JASPRIT BUMRAH

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പും ഐസിസി ടി20 ലോകകപ്പും ഈ വര്‍ഷം ഡബ്ല്യുടിസി ഫൈനലും ഐപിഎല്ലുമെല്ലാം അദ്ദേഹത്തിനു നഷ്ടമായിരുന്നു. ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതോടെ ഒരു വമ്പന്‍ റെക്കോര്‍ഡും ബുംറയെ തേടിയെത്തും. ഇന്ത്യയുടെ മറ്റൊരു ബൗളര്‍ക്കുമില്ലാത്ത നാഴികക്കല്ലാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ച ആദ്യത്തെ ബൗളറായി ബുംറ മാറും. ടി20 ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ ഇതുവരെ 10 ക്യാപ്റ്റന്‍മാരാണ് ഇന്ത്യക്കുണ്ടായിട്ടുള്ളത്. ഇവരില്‍ എട്ടു പേരും മുന്‍നിര ബാറ്റര്‍മാരായിരുന്നു. സുരേഷ് റെയ്‌നയും ഹാര്‍ദിക് പാണ്ഡ്യയുമാണ് ലിസ്റ്റിലെ ഓള്‍റൗണ്ടര്‍മാര്‍.

ടി20യില്‍ ഇന്ത്യയെ ആദ്യമായി നയിച്ച ക്യാപ്റ്റന്‍ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. പക്ഷെ ദീര്‍ഘകാലം അദ്ദേഹത്തിനു ഈ റോളില്‍ തുടരാനായില്ല. 2007ല്‍ സൗത്താഫ്രിക്ക വേദിയായ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു ക്യാപ്റ്റനായി നറുക്കുവീണു. ഇന്ത്യക്കു ലോക കിരീടം സമ്മാനിച്ചതോടെ നായകസ്ഥാനം ഭദ്രമാക്കിയ അദ്ദേഹം 2016ലെ ഈ റോളില്‍ തുടരുകയും ചെയ്തു.

ഇതിനിടെ ധോണിയുടെ അഭാവത്തില്‍ ചില ടി20കളില്‍ അജിങ്ക്യ രഹാനെയ്ക്കും സുരേഷ് റെയ്‌നയ്ക്കും ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. 2017ല്‍ ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ വിരാട് കോലി സ്ഥിരം നായകനായി മാറി. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും ഇടയ്ക്കു ചില മല്‍സരങ്ങളില്‍ താല്‍ക്കാലിക നായകനായി അവസരവും ലഭിച്ചു. 2022ല്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കും ടി20യില്‍ ടീമിനെ നയിക്കാന്‍ അവസരം കിട്ടിയിരുന്നു.

JASPRIT BUMRAH

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ ബുംറ ഇതുവരെ നയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയാണ് അദ്ദേഹം ക്യാപ്റ്റനായി അരങ്ങേറിയത്. ഇതോടെ മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ആദ്യ ഫാസ്റ്റ് ബൗളറായും ബുംറ മാറിയിരുന്നു. ഈയൊരു ടെസ്റ്റില്‍ മാത്രമേ അദ്ദേഹം ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞിട്ടുള്ളൂ. കപില്‍, ബുംറ എന്നിവരെക്കൂടാതെ ടെസ്റ്റില്‍ ഇന്ത്യന്‍ നായകനായ ഏക ബൗളര്‍ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ്.

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ബുംറയുടെ അസിസ്റ്റന്റ് യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദാണ്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്നതും അദ്ദേഹമാണ്. ഐറിഷ് പര്യടനത്തില്‍ ഇന്ത്യന്‍ സംഘത്തിലെ പുതുമുഖം റിങ്കു സിങാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുണ്ടായിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഈ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

Story first published: Wednesday, August 16, 2023, 9:18 [IST]
Other articles published on Aug 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+