For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: അത് ദ്രാവിഡിന്റെയും രോഹിത്തിന്റേയും കാര്യം! വലിയ പ്രതീക്ഷ വേണ്ട! ബുംറ പറയുന്നു

ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും ജസ്പ്രീത് ബുംറയിലേക്കാണ്. പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷം തിരിച്ചുവരവ് നടത്തുമ്പോള്‍ ബുംറക്ക് പഴയ മികവ് കാട്ടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ബുംറ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബുംറയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടുന്നത്.

നായകസ്ഥാനം നല്‍കി ബുംറയുടെ തിരിച്ചുവരവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുമ്പോള്‍ ബുംറ പറയുന്നത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. വലിയ പ്രതീക്ഷ വേണ്ടെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെ ആരെങ്കിലും പ്രതീക്ഷവെക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം കാര്യമാണെന്നാണ് ബുംറ പറയുന്നത്. 'എല്ലാവരുടേയും അഭിപ്രായങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ആരുടെയും അഭിപ്രായങ്ങളെ ഞാന്‍ ഗൗരവമായി എടുക്കാറില്ല.

sanju samson

എന്നെ സ്വയം സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നില്‍ അനാവശ്യമായ പ്രതീക്ഷ ആരും വെക്കേണ്ടതായില്ല. വലിയ ഇടവേളക്ക് ശേഷമാണ് ഇപ്പോള്‍ തിരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ മത്സരം ആഘോഷിക്കുകയെന്നതാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ വലിയൊരു സംഭാവന നല്‍കാമെന്നും എല്ലാത്തിനേയും മാറ്റിമറിക്കാമെന്നും കരുതുന്നില്ല. ചെറിയ പ്രതീക്ഷകളോടെയാണ് ഞാന്‍ ഇറങ്ങുന്നത്.

മറ്റുള്ളവര്‍ എന്നില്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കില്‍ അത് എന്റെ പ്രശ്‌നമല്ല. മറ്റുള്ളവരുടേതാണ്'- ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ ബുംറ പറഞ്ഞു. ബുംറയുടെ ശക്തമായ തിരിച്ചുവരവിനായി ആരാധകരെപ്പോലെ തന്നെ ഇന്ത്യന്‍ ടീമും കാത്തിരിക്കുകയാണ്. ബുംറയുടെ തിരിച്ചുവരില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യന്‍ ടീമിനുള്ളതെന്ന് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ബുംറയുടെ തുറന്ന് പറച്ചില്‍.

അയര്‍ലന്‍ഡ് പരമ്പരയില്‍ ബുംറ മികവ് കാട്ടിയാലേ ഏഷ്യാ കപ്പിലേക്കെത്താനാവൂ. ഏഷ്യാ കപ്പില്‍ ബുംറയില്ലാതെ ഇറങ്ങിയാല്‍ ഇന്ത്യക്ക് കിരീടം തിരിച്ചുപിടിക്കുക പ്രയാസമായി മാറും. അതിവേഗത്തില്‍ പന്തെറിയാനും യോര്‍ക്കറുകളിലൂടെ സ്റ്റംപിളക്കാനും ബുംറക്കുള്ള മികവ് മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. ഏറെ നാളുകളായി ഈ മികവിന്റെ അഭാവം ഇന്ത്യയെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ബുംറ തിരിച്ചെത്തുമ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം രണ്ടാം തീയ്യതി നടക്കാന്‍ പോവുകയാണ്. കരുത്തുറ്റ ബൗളിങ് നിരയുമായി ഇറങ്ങുന്ന പാകിസ്താന് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്കും ശക്തമായ ബൗളിങ് നിര വേണം. ബുംറയില്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്. എന്നാല്‍ പരിക്കേറ്റ ബുംറ ശസ്ത്രക്രിയയടക്കം നേരിട്ടാണ് തിരിച്ചുവരുന്നത്. അതുകൊണ്ടുതന്നെ പഴയ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബുംറയെ വീണ്ടും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുകയോ ഫോം അലട്ടുകയോ ചെയ്താല്‍ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറുമെന്ന കാര്യം ഉറപ്പാണ്. ബുംറയുടെ മാത്രമല്ല പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനവും ഇന്ത്യ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പേസറായ പ്രസിദ്ധും പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. ഇന്ത്യയുടെ ഏഷ്യാ കപ്പ് ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് പ്രസിദ്ധ്. അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനവും നിര്‍ണ്ണായകം.

അയര്‍ലന്‍ഡ് ദുര്‍ബലരാണെങ്കിലും ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുണ്ട്. സഞ്ജു സാംസണ്‍, ബുംറ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ വലിയ അനുഭവസമ്പത്തില്ലാത്ത നിരയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ അട്ടിമറി നേരിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തോറ്റാണ് ഇന്ത്യ അയര്‍ലന്‍ഡിനെതിരേ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ പരമ്പര പിടിക്കേണ്ടത് അഭിമാന പ്രശ്‌നമായിരിക്കുകയാണ്. പക്ഷെ ആതിഥേയരായ അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Story first published: Friday, August 18, 2023, 9:23 [IST]
Other articles published on Aug 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+