IND vs IRE: നാണക്കേട്!! ഇന്ത്യന്‍ ദുരന്തം, ലോക ചാംപ്യന്‍മാരെ മലര്‍ത്തിയടിച്ച് ഐറിഷ് ഷോക്ക്
ബെല്‍ഫാസ്റ്റ്: ലോക ചാംപ്യന്‍മാരെന്ന ഹുങ്കുമായെത്തിയ ടീം ഇന്ത്യയെ നാണംകെടുത്തിയിരിക്കുകയാണ് അയര്‍ലാന്‍ഡ്. വളരെ അനായാസം ഐറിഷ് ടീമിനെ തീര്‍ത്തു കളിക്കാമെന്ന മോഹവുമായി കളിച്ച ഇന്ത്യയെ ഐറിഷ് പട അടപടലം മുക്കുകയായിരുന്നു.
ഇത്ര വലിയൊരു ഷോക്ക് യുകെ മണ്ണില്‍ ഇന്ത്യ പ്രതീക്ഷിച്ചു കാണില്ല. ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അയര്‍ലാന്‍ഡിനോടു ഇന്ത്യ തോറ്റതും ഇതാദ്യമാണ്. മുമ്പ് കളിച്ച എട്ടു ടി20കളിലും ജയം ഇന്ത്യക്കായിരുന്നു.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തുടക്കവും ദുരന്തത്തില്‍ കലാശിച്ചിരിക്കുകയാണ്. 34 റണ്‍സിന്റെ ഞെട്ടിക്കുന്ന ജയമാണ് ഐറിഷ് പട സ്വന്തമാക്കിയത്. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-0നു മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അവസാന മല്‍സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ തന്നെ നടക്കും.

ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ശ്രേസിന്റെ കണക്കുകൂട്ടല്‍ ഞെടിച്ച് 182 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ ഐറിഷ് ടീം പടുത്തുയര്‍ത്തി. മറുപടിയില്‍ അഭിഷേക് ശര്‍മ (50) സ്‌ഫോടനാത്മക ഫിഫ്റ്റിയുമയി ഒറ്റയ്ക്കു പൊരുതിയെങ്കിലും മറ്റാരില്‍ നിന്നും പിന്തുണ കിട്ടിയില്ല.
ശിവം ദുബെ (25) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതി നോക്കിയത്. ഇതോടെ ഇന്ത്യയുടെ റണ്‍ചേസ് ഏഴു ബോള്‍ ബാക്കിനില്‍ക്കെ 148 റണ്‍സിന് അവസാനിക്കുകയും ചെയ്തു. വെറും 20 ബോളിലാണ് 250 സ്‌ട്രൈക്ക് റേറ്റില്‍ ഫിഫ്റ്റിയോടെ അഭിഷേക് ടീമിന്റെ അമരക്കാരനായത്.
പക്ഷെ സഞ്ജു സാംസണ്‍ (5), ഇഷാന്‍ കിഷന്‍ (1), ശ്രേയസ് (3), തിലക് വര്‍മ (19), വാഷിങ്ടണ്‍ സുന്ദര്‍ (9). അക്ഷര്‍ പട്ടേല്‍ (15) തുടങ്ങി ആരും തന്നെ ബാറ്റിങില്‍ ക്ലിക്കായില്ല.
റണ്‍ചേസില്‍ ഇന്ത്യ ഓരോ തവണ പിടിമുറുക്കാന്‍ ശ്രമിച്ചപ്പോഴും വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നു. ഒരു 40 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ട് പോലും ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഉണ്ടായില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. ഏഴാം വിക്കറ്റില്‍ ദുബെ- അക്ഷര്‍ ജോടി 24 ബോളില്‍ നേടിയ 35 റണ്‍സാണ ്ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്.
രണ്ടാം വിക്കറ്റില്‍ അഭിഷേക്- ഇഷാന്‍ ജോടി 13 ബോൡ 29 റണ്‍സ് നേടിയിരുന്നു. എന്നാല്‍ അടുത്ത നാലു കൂട്ടുകെട്ടിനും 20നു മുകളില്‍ റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനായില്ല. 12 ഓവറാവുമ്പോഴേക്കും ഇന്ത്യ ആറു വിക്കറ്റിനു 100 റണ്‍സിലേക്കും കൂപ്പുകുത്തി. മൂന്നു വീതം വിക്കറ്റുകളെടുത്ത മാത്യു ഹൊള്ളാര്‍ഡും മാത്യു ഹംഫ്രേസും ചേര്‍ന്നാണ് ഇന്ത്യയടെ കഥ കഴിച്ചത്. ജയ് മൂന്ദ്ര രണ്ടു പേരെയും പുറത്താക്കി.
ഐറിഷ് കരുത്ത്
ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് അയര്‍ലാന്‍ഡ് ടീം കാഴ്ചവച്ചത്. ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് അവര്‍ 182 റണ്‍സെന്വ വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ലോര്‍ക്കന്‍ ടക്കറുമാണ്.
നാലാം നമ്പറില്‍ ഇറങ്ങിയ ശേഷം നായകന്റെ കളി കെട്ടഴിച്ച അദ്ദേഹം 50 റണ്‍സിനു പുറത്താവുകയായിരുന്നു. 49 റണ്‍സെടുത്ത ഗരെത് ഡെലാനിയാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 32 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമുള്‍പ്പെടെയാണിത്.

എട്ടാം ഓവറില്‍ ഐറിഷ് ടീം നാലു വിക്കറ്റിനു 51 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ അടുത്ത വിക്കറ്റില്‍ ഡെലാനി-ടക്കര്‍ ജോടി 44 ബോളില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ അയല്‍ലാന്‍ഡ് മികച്ചൊരു ാേട്ടട്ടലും ഉറപ്പിക്കുകയായിരുന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ പേസര്‍ ഹര്‍ഷിത് റാണ മൂന്നു വിക്കറ്റകളുമാടി മടങ്ങിവരവ് ഗംഭീരമാക്കി മാറ്റി. അര്‍ഷ്ദീപ് സിങും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതവും നേടി.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
അയര്‍ലാന്‍ഡ്- ടിം ടെക്ടര്‍, റോസ് അഡൈര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ബെഞ്ചമിന്‍ കാലിറ്റ്‌സ്, ഗാരെത്ത് ഡെലാനി, ജോര്‍ജ്ജ് ഡോക്രെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജെയ് മൂന്ദ്ര, മാത്യു ഹോളാര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

