Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: വൈഭവിന്റെ കളി ഞങ്ങളോടു നടക്കില്ല!! പൂട്ടാന്‍ പ്ലാനുണ്ട്, ഐറിഷ് മുന്നറിയിപ്പ്

ഇന്ത്യയും അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളുടെ പരമ്പര ഈ മാസം അവസാനത്തോടെ നടക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമാണ്. 15 കാരനായ വെടിക്കെട്ട് താരം ഈ പരമ്പരയിലൂടെ സീനിയര്‍ ടീമിനായി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ അപകടകാരിയായ വൈഭവിനെപൂട്ടാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കി കഴിഞ്ഞുവെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അയര്‍ലാന്‍ഡ്. ഈ മാസം 26നു ബെല്‍ഫാസ്റ്റിലാണ് ആദ്യ ടി20. രണ്ടാമങ്കം 28നും നടക്കും. ഈ വര്‍ഷം ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടി20 പരമ്പര കൂടിയാണിത്.

VAIBHAV SOORYAVANSHI

ഐറിഷ് തന്ത്രം

വൈഭവ് സൂര്യവംശി എത്രത്തോളം അപകടകാരിയായ ബാറ്ററാണെന്നതു അറിയാമെന്നും ഐപിഎല്ലിലെ പ്രകടനങ്ങള്‍ കണ്ടിട്ടുമുണ്ടെനാണ് ക്രിക്കറ്റ് അയര്‍ലാന്‍ഡ് ഹൈ പെര്‍ഫോമന്‍സ് മേധാവിയായ ഗ്രേയം വെസ്റ്റ് തുറന്നു പറഞ്ഞിരിക്കുന്നത്.

കൗമാര താരത്തെ പിടിച്ചുനിര്‍ത്താനുള്ള പ്രത്യേക പ്ലാനകളും തയ്യാറുക്കുന്നുണ്ടെന്നും റെവ്‌സ്‌പോര്‍ട്‌സിനോടു (Revsportz) സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

UK Tour: ഇവര്‍ക്കു 'ലോട്ടറി'!! ഫോമൗട്ടായിട്ടും ഇന്ത്യന്‍ ടി20 ടീമില്‍, ആരൊക്കെ?

'ഞങ്ങള്‍ വളരെ ക്ലോസി തന്നെ ഐപിഎല്‍ വീക്ഷിച്ചിുന്നു. വൈഭവ് സൂര്യവംശി എത്ര നന്നായിട്ടാണ് ടൂര്‍ണമെന്റില്‍ പെര്‍ഫോം ചെയ്തതെന്നും ഞങ്ങള്‍ കണ്ടതാണ്. ഈ പ്രകടനങ്ങള്‍ക്കു ഐറിഷ് ടൂറിനുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വൈഭവ് തിരഞ്ഞെടുക്കപ്പെടുമെന്നും തോന്നിയിരുന്നു. കൗമാരാ താരക്കിന്റ വരവ് പരമ്പരയെ തീര്‍ച്ചയായും ജനശ്രദ്ധയും ആകര്‍ഷിച്ചിട്ടുണ്ട്'- വെസ്റ്റ് വ്യക്തമാക്കി.

'ലോക ചാംപ്യന്‍മാരായ ഇന്ത്യക്കെതിരേ കളിക്കുകയെന്നതു തന്നെ വലിയൊരു ചാലഞ്ചാണ്. ഇത്ര മികച്ച ഫോമിലുള്ള ഒരു യുവതാരം കൂടി അവരുടെ ടീമിലുള്ളപ്പോള്‍ അതു വെല്ലുവിളി വര്‍ധിപ്പിക്കുകയും ചെയ്യും.

ഇതു പൊതുജന താല്‍പ്പര്യവും ഇരട്ടിയാക്കുന്നതിനൊപ്പം മല്‍സരങ്ങള്‍ക്കു കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കാനും വഴിയൊരുക്കും. വൈഭവ് സൂര്യവംശി ബെല്‍ഫാസ്റ്റിലെത്തും മുമ്പ് അദ്ദേഹത്തെ പിടിച്ചുനിര്‍ത്താനുള്ള പ്ലാനുകളൊരുക്കാന്‍ ഞങ്ങളുടെ അനാലിസ്റ്റുകള്‍ കഠിനാധ്വാനത്തിലുമാണ്'- വെസ്റ്റ് കൂട്ടിട്ടേര്‍ത്തു.

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

വൈഭവിന്റെ വരവ്

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി നടത്തിയ മാജിക്കല്‍ പ്രകടനമാണ് വൈഭവ് സൂര്യവംശിക്കു ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വഴിയൊരുക്കിയത്. കരിയറിലെ ആദ്യത്തെ ഫുള്‍ ഐപിഎല്‍ സീസണ്‍ കളിച്ച കൗമാര താരം ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുമായാണ് വരവറിയിച്ചത്.

VAIBHAV SOORYAVANSHI

16 മല്‍സരങ്ങളില്‍ നിന്നും 237.30 എന്ന അവിശ്വസനീയ സ്‌ട്രൈക്ക്‌റേറ്റില്‍ വൈഭവ് വാരിക്കൂട്ടിയത് 776 റണ്‍സാണ്. ടീമിനെ പ്ലേഓഫ് വരെ എത്തിക്കുന്നതിനു ചുക്കാന്‍ പിടിച്ച താരത്തെ തേടി അഞ്ചു പ്രധാനപ്പെട്ട പുരസ്‌കാരങ്ങളുമെത്തിയിരുന്നു. എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡും ഇതിലുള്‍പ്പെടും.

വെറും 15 വയസ്സും 71 ദിവസവും പ്രായമുള്ളപ്പോവാണ് വൈഭവിനു സീനിയര്‍ ടീമിന്റെ വിളിയെത്തിയത്. ഇതോടെ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡും ഇടംകൈയന്‍ ബാറ്ററെ തേടിയെത്തുകയും ചെയ്തു. അയര്‍ലാന്‍ഡ് പര്യടനത്തില്‍ മാത്രമല്ല പിന്നാലെയുള്ള ഇംഗ്ലണ്ട് പര്യടനം, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് എന്നിവയ്ക്കുള്ള സ്‌ക്വാഡുകളിലും വൈഭവ് ഉള്‍പ്പെട്ടിട്ടുണ്ട്.

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീം

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്.

Story first published: Friday, June 12, 2026, 16:04 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+