IND vs IRE: രണ്ടാമങ്കവും ഇന്ത്യ പൊട്ടും? ഐറിഷ് പട തൂത്തുവാരും!! ഈ കാരണങ്ങള്‍
ബെല്‍ഫാസ്റ്റ്: ടി20 ലോക ചാംപ്യന്‍മാരായ ശേഷം യുകെ പര്യടനത്തിനെത്തിയ ടീം ഇന്ത്യക്കു തുടക്കം തന്നെ പാളിയിരിക്കുകയാണ്. അയര്‍ലാന്‍ഡ് മണ്ണിലെ ആദ്യ ടി20യില്‍ 34 റണ്‍സിന്റെ അപ്രതീക്ഷിത പരാജയമാണ് പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഇന്ത്യക്കു നേരിട്ടത്.
ഇനി ഞായറഴ്ച നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടി20യില്‍ ജയിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ വേറെ ഓപ്ഷനുകളില്ല. എന്തു വില കൊടുത്തും ഈ കളി ജയിച്ച് പരമ്പര 1-1നു അവസാനിപ്പിക്കണ്ടതുണ്ട്.

എങ്കില്‍ മാത്രമേ ജൂലൈ ഒന്നു മുതല്‍ ഇംഗ്ലണ്ടുമായി തുടങ്ങാനിരിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇന്ത്യക്കു സാധിക്കുകയുള്ള. പക്ഷെ ഇന്ത്യക്കു അതിനു സാധിച്ചേക്കില്ല. രണ്ടാം ടി20യിലും ജയിച്ച് ഐറിഷ് പട പരമ്പര തൂത്തുവാരിയേക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ബൗളിങില്‍ പിച്ചുകളില്‍ വിറയ്ക്കുന്നു
ബാറ്റിങ് പിച്ചുകളില്‍ തകര്‍ത്തടിക്കുകയും എന്നാല്‍ ബൗളിങ് പിച്ചുകളില്‍ മുട്ടിടിക്കുകയും ചെയ്യുന്ന പതിവ് അയര്‍ലാന്‍ഡിലും ഇന്ത്യ ആവര്‍ത്തിക്കുകയാണ്. നാട്ടിലെയും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലെയും ഫ്‌ളാറ്റും സ്ലോയുമായ പിച്ചുകളില്‍ അഴിഞ്ഞാടാറുള്ള ബാറ്റര്‍മാര്‍ പക്ഷെ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ പതറുന്നത് സ്ഥിരം കാഴ്ചയാണ്.
കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഒരു മല്‍സരം മാത്രമേ ഇന്ത്യ തോറ്റിരുന്നുള്ളൂ. സൗത്താഫ്രിക്കയോടു അഹമ്മദാബാദില്‍ നടന്ന സൂപ്പര്‍ എട്ടിലെ ആദ്യ കളിയിലാണിത്. അന്നു ബാക്ക് ഓഫ് ലെങ്ത്ത്, പേസ് കുറഞ്ഞ ബോളുകളെറിഞ്ഞ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ ശരിക്കും വെള്ളം കുടിപ്പിച്ചു.
സമാനമായ പിച്ചായിരുന്നു കഴിഞ്ഞ ദിവസം ബെല്‍ഫാസ്റ്റില്‍ നടന്ന ആദ്യ ടി20യിലേത്. റണ്ണൊഴുകുന്ന ഒരു പിച്ചായിരുന്നില്ല അവിടുത്തേത്. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെല്ലാം പിച്ചില്‍ നിന്നും സഹായം ലഭിച്ചു.
നല്ല ബൗണ്‍സും കൂടി പിച്ചില്‍ നിന്നും വന്നതോടെ ഇന്ത്യയുടെ ബാറ്റര്‍മാര്‍ ബൗണ്ടറികളടിക്കാന്‍ വിഷമിച്ചു. ഭൂരിഭാഗം ഏരിയല്‍ സ്‌ട്രോക്കുകളും ഫീല്‍ഡര്‍മാരുടെ കൈകളിലേക്കാണ് വന്നത്.
ഇതേ പിച്ചില്‍ തന്നെയാണ് ഞായറാഴ്ച അടുത്ത മല്‍സരവും നടക്കാനിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ വീക്കനെസ് കൃത്യമായി മനസിലായതിനാല്‍ ഐറിഷ് പട വ്യക്തമായ പ്ലാനോടെയാവും എത്തുക, അതിനാല്‍ തന്നെ ഈ പിച്ചിനു അനുസരിച്ച് തങ്ങളുടെ ബാറ്റിങ് സമീപനം മാറ്റിയില്ലെങ്കില്‍ മറ്റൊരു ദുരന്തമായിയിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്.
തിരിച്ചടിക്കാന്‍ സമയക്കുറവ്
അടുത്ത ടി20യിലും ഇന്ത്യന്‍ ടീം തോല്‍വിയിലേക്കു വീണേക്കാനുള്ള രണ്ടാമത്തെ കാരണം സമയക്കുറവാണ്. ആദ്യ ടി20 കഴിഞ്ഞ് ഒറ്റ ദിവസത്തെ ഗ്യാപ്പിലാണ് രണ്ടാമങ്കലും നടക്കാനിരിക്കുന്നത്. ഇതു കാരണം മാനസികവും ശാരീരികവുമായി തയ്യാറെടുക്കാനുള്ള സമയവും കളിക്കാര്‍ക്കു ലഭിക്കില്ല.
രണ്ടാം ടി20ക്കു വേണ്ട രീതിയില്‍ തയ്യാറെടുക്കാന്‍ ഇന്ത്യന്‍ കളിക്കാര്‍ക്കായിട്ടില്ല. അവര്‍ക്കു ഇനി ചെയ്യാവുന്ന ഏക കാര്യം മാനസികമായി ഈ മല്‍സരത്തിന് ഒരുങ്ങുകയെന്നത് മാത്രമാണ്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ പുറത്തായ രീതി പരിശോധിക്കുകയും തെറ്റില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയും വേണം. കാരണം സാഹചര്യ മനസ്സിലാക്കാതെ തീര്‍ത്തും അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ചാണ് ഇവരെല്ലാം വിക്കറ്റ് വലിച്ചെറിഞ്ഞത്.

ഐറിഷ് ആക്രമണം കൊള്ളാം
ആദ്യ ടി20യില്‍ ഇരുടീമുകളുടെയും ബൗളിങ് ആക്രമണം പരിശോധിച്ചാല്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ടത് അയര്‍ലാന്‍ഡിന്റേത് ആണെന്നു കാണാം. സാഹചര്യങ്ങള്‍ മനസ്സിലാക്കി ബൗള്‍ ചെയ്യാന്‍ അവര്‍ക്കു സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
അരങ്ങേറ്റ മല്‍സരം കളിച്ച ഇന്ത്യന്‍ വംശജനായ ഇടംകൈയന്‍ സീമര്‍ ജയ് മൂന്ദ്രയും വലംകൈയന്‍ പേസര്‍ മാത്യു ഹൊള്ളാര്‍ഡും ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ വരിഞ്ഞുമുറുക്കി. സ്പിന്നര്‍ മാത്യു ഹംഫ്രേസും മികച്ച ബൗളിങ് കാഴ്ചവച്ചു.
ഇന്ത്യന്‍ നിരയിലാവട്ടെ ഹര്‍ഷിത് റാണയും അര്‍ഷ്ദിപ് സിങും മാത്രമേ ഭേദപ്പെട്ട ബൗളിങ് കാഴ്ചവച്ചുള്ളൂ. ബൗളിങ് നിരയുടെ അനുഭവ സമ്പത്തില്ലായ്മ കഴിഞ്ഞ മാച്ചില്‍ ഐറിഷ് ടീം മുതലാക്കിയിരുന്നു. അതിനാല്‍ കൂടുതല്‍ മികച്ച പ്ലാനുമായി ഞായറാഴ്ച പന്തെറിഞ്ഞാല്‍ മാത്രമേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


