Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജു ഹീറോടാ, ആര്‍പ്പുവിളിച്ച് ഫാന്‍സ്- കണ്ണുതള്ളി ഹാര്‍ദിക്

ഡബ്ലിന്‍: സഞ്ജു സാംസണിന്റെ ആരാധക പിന്തുണ കണ്ട് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പോലും അമ്പരന്നു. അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്ന് നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആദ്യ ടി20യില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയതിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

രണ്ടാം ടി20യില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് സഞ്ജുവിനു അവസരം ലഭിച്ചത്. പരിക്കു കാരണം റുതുരാജിനു ഈ കളിയില്‍ നിന്നും പുറത്തിരിക്കേണ്ടി വന്നതോടെയാണ് അദ്ദേഹത്തിനു ടീമിലേക്കു വഴി തുറന്നത്.

1

ടോസിനിടെയാണ് സഞ്ജു സാംസണിന്റെ ആരാധക പിന്തുണയില്‍ എല്ലാവരും ഒരുപോലെ അമ്പരന്നത്. ടോസിനു ശേഷം ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ടീം ലൈനപ്പിനെക്കുറിച്ച് ഹാര്‍ദിക് പറഞ്ഞപ്പോഴെയായിരുന്നു കാണികള്‍ ആര്‍പ്പുവിളിച്ചത്.
ഇന്ത്യന്‍ ടീം മൂന്നു മാറ്റങ്ങളോടെയാണ് ഇറങ്ങിയതെന്നായിരുന്നു ഹാര്‍ദിക് തുടക്കത്തില്‍ പറഞ്ഞത്. റുതുരാജ് ഗെയ്ക്വാദിനു പകരം സഞ്ജു സാംസണ്‍ ടീമിലെത്തിയതായി അദ്ദേഹം പറഞ്ഞപ്പോഴായിരുന്നു കാണികളുടെ ആര്‍പ്പുവിളി. ഇതോടെ ഹാര്‍ദിക്കിനു സംസാരം നിര്‍ത്തേണ്ടിയും വന്നു.

2

സഞ്ജു സാംസണിന്റെ പേര് പറഞ്ഞപ്പോള്‍ ഫാന്‍സ് ആര്‍പ്പുവിളികളോടെയാണ് തീരുമാനത്തെ വരവേറ്റത്. ഇതു കണ്ട ഹാര്‍ദിക് പാണ്ഡ്യയുടെ മുഖത്തും ചിരിപടര്‍ന്നു. അതു നല്ല തീരുമാനമാണെന്നു ആങ്കര്‍ പറഞ്ഞപ്പോള്‍ ഒരുപാട് പേര്‍ക്ക് ഈ തീരുമാനം ഇഷ്ടമായെന്നു തനിക്കു തോന്നുന്നുവെന്നായിരുന്നു കാണികളുടെ ഈ പ്രതികരണത്തെക്കുറിച്ച് ഹാര്‍ദിക് പറഞ്ഞത്.

3

അതേസമയം, രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മല്‍സരത്തില്‍ ഇന്ത്യ ഇറങ്ങിയത്. മഴയെ തുടര്‍ന്നു വെട്ടിക്കുറച്ച ആദ്യ കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഇന്നത്തെ കളിയില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്ക്വാദിനു പകരം സഞ്ജു സാംസണ്‍ വന്നത് കൂടാതെ ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കു പകരം ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ് എന്നിവര്‍ ഇറങ്ങുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഉമ്രാന്‍ മാലിക്ക്.

അയര്‍ലാന്‍ഡ്- പോള്‍ സ്റ്റിര്‍ലിങ്, ആന്‍ഡ്രു ബാല്‍ബിര്‍ണി (ക്യാപ്റ്റന്‍), ഗരെത് ഡെലാനി, ഹാരി ടെക്റ്റര്‍, ലോര്‍കാന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡയര്‍, ആന്‍ഡി മക്ബ്രയന്‍, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, കോണര്‍ ഓല്‍ഫേര്‍ട്ട്.

Story first published: Tuesday, June 28, 2022, 21:44 [IST]
Other articles published on Jun 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+