Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ടീം ഇന്ത്യ 'തവിടുപൊടി', ശ്രേയസിന്റെ ക്യാപ്റ്റന്‍സി അബദ്ധമോ? സൂര്യയുടെ പ്രതികരണം വൈറല്‍!!

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനേറ്റ അപ്രതീക്ഷിത പരാജയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിരുന്നില്ല. കൂടാതെ ഏഷ്യാ കപ്പും (ടി20) ഐസിസി ടി20 ലോകകപ്പുമെല്ലാം ടീമിനു നേടിത്തരികയും ചെയ്തു.

എന്നാല്‍ സൂര്യക്കു പകരമെത്തിയ പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നത്. നായകനായ ആദ്യ പരമ്പരയില്‍ തന്നെ അയര്‍ലാന്‍ഡ് പോലെയൊരു കുഞ്ഞന്‍ ടീമിനോടു ശ്രേയസും സംഘവും നാണം കെട്ടിരിക്കുകയാണ്.

SURYAKUMAR YADAV

പ്രതികരിച്ച് സൂര്യ

സ്‌പോര്‍ട്‌സ് തക്കിന്റെ (Sports Tak) മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനായ വിക്രാന്ത് ഗുപ്തയോടു സംസാരിക്കവെയാണ് അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനേറ്റ കനത്ത പ്രഹരത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ് സംസാരിച്ചത്. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കപ്പുയര്‍ത്തിയതിനു പിറകെയാണ് അദ്ദേഹത്തിന്റെ നായകസ്ഥാനം തെറിച്ചത്. ടീമില്‍ നിന്നും സ്‌കൈ ഒഴിവാക്കപ്പെടുകയും ചെയ്തു.

സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്

സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്

ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും അതിന്റെ പേരില്‍ പരിഭ്രാന്തി വേണ്ടെന്നും ടീം ശക്തമായി തിരിച്ചുവരുമെന്നുമാണ് സൂര്യയുടെ പ്രതികരണം. ലൈവ് ഷോയില്‍ ഗുപ്തയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിഷമിക്കേണ്ട കാര്യമില്ല, ഇന്ത്യന്‍ ടീം വളരെ നല്ല പ്രകടനം പുറത്തെടുക്കും. നമുക്ക് അവരില്‍ പൂര്‍ണ വിശ്വാസമുണ്ട്. അവര്‍ ശക്തമായി തിരിച്ചുവരികയും ഇന്ത്യയുടെ അഭിമാനമുയര്‍ത്തുകയും ചെയ്യും. പുതിയ സംസ്‌കാരവുമായും ഐഡിയകളുമായെല്ലാം പൊരുത്തപ്പെടാന്‍ കുറച്ചു മല്‍സരങ്ങള്‍ വേണ്ടി വരുമെന്നാണ് ഞാന്‍ കരുതുന്നത്'- സൂര്യ വ്യക്തമാക്കി.

ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ള നായകനും കൂടിയായിരുന്നു അദ്ദേഹം. 2024ലെ ടി20 ലോകകപ്പിനു പിറകെ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി വന്ന സൂര്യക്കു കീഴില്‍ 52 ടി20കളിലാണ് ടീം കളിച്ചിട്ടുള്ളത്. ഇതില്‍ 42ലും വിജയവും കൊയ്തു.

82.6 ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം. ഇത്രയും മികച്ചൊരു വിജയ ശതമാനമുള്ള മറ്റൊരു ക്യാപ്റ്റനും ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലുമുണ്ടായിട്ടില്ല. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷവും ഒന്നോ, രണ്ടോ വര്‍ഷം കൂടി നായകസ്ഥാനത്തു സൂര്യയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

സഞ്ജുവിനെ ഉടന്‍ പുറത്താക്കും!! ടീം മാനേജ്‌മെന്റിന്റെ മനസ്സിലിരിപ്പ് പുറത്തായി? സംഭവമിങ്ങനെ

സഞ്ജുവിനെ ഉടന്‍ പുറത്താക്കും!! ടീം മാനേജ്‌മെന്റിന്റെ മനസ്സിലിരിപ്പ് പുറത്തായി? സംഭവമിങ്ങനെ

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലടക്കം ഇന്ത്യയെ നയിക്കാന്‍ അവസരം കിട്ടുമെന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു. പക്ഷെ വ്യക്തിഗത ഫോമിലുണ്ടായ വലിയ ഇടിവ് സൂര്യയുടെ നായകസ്ഥാനത്തിനൊപ്പം ടീമിലെ സ്ഥാനവും തെറിപ്പിക്കുകയായിരുന്നു.

ഫോം വീണ്ടെടുത്ത് സെലക്ഷന്‍ കമ്മിറ്റിയുടെ വിശ്വാസം പിടിച്ചുപറ്റാന്‍ സൂര്യക്കു ലഭിച്ച അവസാനത്തെ അവസരമായിരുന്നു കഴിഞ്ഞ ഐപിഎല്‍. പക്ഷെ മുംബൈ ഇന്ത്യന്‍സിനൊപ്പം അവിടെയും അദ്ദേഹം നനഞ്ഞ പടക്കമായി. ഇതോടെയാണ് ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും സൂര്യക്കു ഒരുമിച്ച് നഷ്ടമായത്.

SHREYAS INDIAN TEAM

ഇന്ത്യയുടെ അടുത്ത ദൗത്യം

അയര്‍ലാന്‍ഡ് പര്യടനം അപ്രതീക്ഷിത ദുരന്തത്തില്‍ കലാശിച്ചതോടെ ഇനി ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ്. അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളുമാണ് അവിടെ ഇന്ത്യ കളിക്കുക. ജൂലൈ ഒന്ന് (ബുധന്‍) മുതലാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.

ഐറിഷ് പര്യടനം പാളിയ അതേ ടീമിനെയാണ് ഇംഗ്ലണ്ടുമായുള്ള ടി20 ചാലഞ്ചിനും ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. പരിക്കു കാരണം ഐറിഷ് പര്യടനം നഷ്ടമായ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഇംഗ്ലണ്ടിനെതിരേ തിരിച്ചെത്തുമോയെന്നു ഇനിയും ഉറപ്പായിട്ടില്ല.

Story first published: Monday, June 29, 2026, 14:02 [IST]
Other articles published on Jun 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+