Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഐറിഷ് മണ്ണില്‍ വെടിക്കെട്ടിന് സഞ്ജു റെഡി!! തയ്യാറെടുപ്പ് ഇങ്ങനെ, വൈറലായി വീഡിയോ

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തിലെ ഹീറോയിസത്തിനു ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അടുത്ത അഴിഞ്ഞാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതിനു ശേഷം പിന്നീട് അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ കളിച്ചതിനു ശേഷം ഈ മാസം വീണ്ടും ടീം ഇന്ത്യക്കൊപ്പം കളിക്കളത്തില്‍ മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് സഞ്ജു. ഈ മാസമവസാനത്തോടെ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലാണ് അദ്ദേഹം ഇനിയിറങ്ങുക. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ രണ്ടു ടി20കളണ് ഐറിഷ് മണ്ണില്‍ ഇന്ത്യക്കുള്ളത്.

SANJU SAMSON

photocredit/ ibrar_ahmad_dawar

ഈ മാസം 26, 28 തിയ്യതികളിലായിട്ടാണ് മല്‍സരങ്ങള്‍. ഇപ്പോള്‍ മല്‍സരങ്ങളൊന്നുമില്ലാതെ ബ്രേക്കിലാണെങ്കിലും അയര്‍ലാന്‍ഡ് പര്യടനത്തില്‍ കസറാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

സഞ്ജുവിന്റെ പടയൊരുക്കം

ടി20 ലോകകപ്പുള്‍പ്പെടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും പരമ്പകളുമെല്ലാം ആരംഭിക്കുന്നതിനു മുമ്പ് യുഎഇയിലാണ് സഞ്ജു സാംസണ്‍ പലപ്പോഴും ബാറ്റിങ് പരിശീലനം നടത്താറുള്ളത്. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം നേരത്തേ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ വരാനിരിക്കവെ സഞ്ജു വീണ്ടും യുഎഇയില്‍ ബാറ്റിങ് പരിശീലനം തുടങ്ങിക്കഴിഞ്ഞുവെന്നാണ് വ്യക്തമാവുന്നത്. യുഎഇയിലെ പ്രൊഫഷണല്‍ ക്രിക്കറ്ററും ഫാസ്റ്റ് ബൗളറുമായ ഇബ്രാര്‍ അഹമ്മദ് ദവാറിനെതിരേ സഞ്ജു ബാറ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വന്നത്. ഇതു പങ്കുവച്ചതും ദവാര്‍ തന്നെയാണ്.

സഞ്്ജു സാംസണിനു വേണ്ടി വീണ്ടും തന്നെ ക്ഷണിച്ചിരിക്കുകയാണ് എന്നായിരുന്നു ഗ്രൗണ്ടില്‍ വച്ച് മലയാളി താരത്തിനൊപ്പമുള്ള വീഡിയോയില്‍ യുഎഇ ക്രിക്കറ്റര്‍ കുറിച്ചത്. കൂടാതെ നെറ്റ്‌സില്‍ ദവാറിനെതിരേ സഞ്ജു ബാറ്റ് ചെയ്യുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

യുഎഇയുടെ ഇബ്രാര്‍ അഹമ്മദ് ദവാറിനൊപ്പം സഞ്ജു. വീഡിയോ കാണാം

ഐപിഎല്ലിനു ശേഷമുള്ള ചെറിയൊരു ബ്രേക്ക് തന്റെ ഫോമിനെയും പ്രകടനത്തെയുമൊന്നും ബാധിക്കാതെ നോക്കുന്നതിനായാണ് ഇത്രയും നേരത്തേ തന്നെ സഞ്ജു സ്വന്തമായി പരിശീലനം ആരംഭിച്ചിരിക്കുന്നത്.

ലോകകപ്പിലെ പ്രകടനം ദേശീയ ടീമിനായി തുടര്‍ന്നുള്ള പരമ്പരകളിലും ആവര്‍ത്തിക്കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം. അതൊടൊപ്പം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയെന്ന സ്വപ്‌നവും സഞ്ജുവിനുണ്ടാവും.

SANJU ABHISHEK

ഓപ്പണിങില്‍ തുടരുമോ?

അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലും ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ തന്നെ സഞ്ജു സാംസണിനു തുടര്‍ന്നു കളിക്കാന്‍ കഴിയുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. കാരണം മൂന്ന് ഓപ്പണര്‍മാര്‍ ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമാണ്. സഞ്ജു, അഭിഷേക് ശര്‍മ എന്നിവര്‍ക്കൊപ്പം കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ് ഓപ്പണറായി ടീമിലെത്തിയ മൂന്നാമന്‍.

15 കാരനായ താരം ദേശീയ ടീമിലേക്കു വിളിക്കപ്പെട്ടതും ഇതാദ്യമായാണ്. ഐപിഎല്ലിലെ മാജിക്കല്‍ പ്രകടനമാണ് വൈഭവിനെ ഇതിനു സഹായിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമിനായി താരം അരങ്ങേറിയാല്‍ സഞ്ജുവിനോ, അഭിഷേകിനോ സ്ഥാനം വിട്ടുകൊടുക്കേണ്ടതായും വരും. അഭിഷേക് ഓപ്പണിങിലെ സ്‌പെഷ്യലിസ്റ്റായതിനാല്‍ തന്നെ സഞ്ജുവിനായിരിക്കും സ്ഥാനം നഷ്ടമായേക്കുക.

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീം

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്,

Story first published: Monday, June 15, 2026, 13:33 [IST]
Other articles published on Jun 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+