IND vs IRE: വിക്കറ്റെടുത്തു, അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഹര്‍ദിക്, മറ്റൊരു ഇന്ത്യന്‍ നായകനുമില്ല

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ്ങിനെ പുറത്താക്കിയതോടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ. ടി20യില്‍ ഇന്ത്യക്കായി വിക്കറ്റ് നേടുന്ന ആദ്യ നായകനെന്ന റെക്കോഡാണ് ഹര്‍ദിക് സ്വന്തമാക്കിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഹര്‍ദിക് 13 റണ്‍സ് വഴങ്ങിയെങ്കിലും അപകടകാരിയായ സ്റ്റിര്‍ലിങ്ങിനെ പുറത്താക്കി. വലിയ ഷോട്ടിന് ശ്രമിച്ച സ്റ്റിര്‍ലിങ്ങിനെ ദീപക് ഹൂഡ അനായാസ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
ഇന്ത്യയുടെ ഇതുവരെയുള്ള ഒരു ടി20 നായകനും ഈ നേട്ടത്തിലെത്താനായിട്ടില്ല. വിരാട് കോലി ഇന്ത്യക്കായി വിക്കറ്റ് നേടിയെങ്കിലും അന്ന് നായകസ്ഥാനത്ത് എംഎസ് ധോണിയായിരുന്നു. അതുകൊണ്ട് തന്നെ ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ നായകനായി മാറാന്‍ ഹര്‍ദിക്കിന് സാധിച്ചു. ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തിനായി പോയതിനാലാണ് മറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ അയര്‍ലന്‍ഡ് പര്യടനത്തിന് പോയത്.

ഇതില്‍ കളിക്കുന്ന പല താരങ്ങളും ഇംഗ്ലണ്ടില്‍ നടക്കുന്ന പരിമിത ഓവറില്‍ ഉള്‍പ്പെടുന്നവരാണ്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യ ലക്ഷ്യമിടുന്നത് മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിച്ചെടുക്കാനാണ്. അതിന്റെ ഭാഗമായി പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കി ഇന്ത്യ മികവ് കാട്ടാന്‍ അവസരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഹര്‍ദിക് അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്.
IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

ഇന്ത്യക്കായി ആദ്യ ടി20 റണ്‍സ് നേടിയ നായകന്‍ വീരേന്ദര്‍ സെവാഗാണ്. പ്രഥമ ടി20യില്‍ ഇന്ത്യയെ നയിച്ചത് സെവാഗായിരുന്നു. അതിന് ശേഷം ടി20 കളിച്ചെങ്കിലും നായകസ്ഥാനം സെവാഗിന് ലഭിച്ചിട്ടില്ല. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടുമ്പോള്‍ ടീമിന്റെ ഭാഗമായി സെവാഗുണ്ടായിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ അധികം വളരാനായില്ല.

അയര്‍ലന്‍ഡിനെതിരായ ഒന്നാം മത്സരത്തില്‍ മഴ വില്ലനായിരുന്നു. മത്സരം വളരെ വൈകിയാണ് തുടങ്ങിയത്. കൂടാതെ 12 ഓവറാക്കി മത്സരം വെട്ടിക്കുറക്കുകയും ചെയ്തു. ടോസ് നേടി ആദ്യം പന്തെറിഞ്ഞ ഇന്ത്യക്കായി ആദ്യ ഓവറില്‍ത്തന്നെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് നേടി. അയര്‍ലന്‍ഡ് നായകന്‍ ആന്‍ഡി ബാല്‍ബിര്‍ണിയെ പൂജ്യത്തിന് ക്ലീന്‍ബൗള്‍ഡ് ചെയ്താണ് ഭുവി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ പവര്‍പ്ലേ വിക്കറ്റ് നേടിയ ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍.
ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ സെലക്ടര്‍മാരും അയര്‍ലന്‍ഡ് പര്യടനത്തിലുണ്ട്. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമില്‍ ഇടം മോഹിക്കുന്നവരെല്ലാം ഈ പരമ്പരയില്‍ തിളങ്ങേണ്ടതായുണ്ട്. ഹര്‍ദിക് പാണ്ഡ്യക്ക് പന്തുകൊണ്ട് പഴയമികവിലേക്കെത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications