Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഡികെ കീപ്പര്‍, റിഷഭ് കരുതിയിരുന്നോ!, ലോകകപ്പില്‍ പണി കിട്ടിയേക്കുമെന്ന് ആകാശ്

1

മുംബൈ: അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയത് ദിനേഷ് കാര്‍ത്തികായിരുന്നു. ഇഷാന്‍ കിഷന്‍ പ്ലേയിങ് 11 ഉണ്ടായിരുന്നിട്ടും ഇന്ത്യ കാര്‍ത്തികിനെയാണ് കീപ്പറാക്കിയത്. സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നിട്ടും സീനിയര്‍ താരമായ കാര്‍ത്തികിനെ കീപ്പറാക്കിയത് വ്യക്തമായ പദ്ധതികളോടെ തന്നെയാണ്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കാര്‍ത്തികിന് കീപ്പറായി അവസരം നല്‍കാതെ ഇപ്പോള്‍ കീപ്പറാക്കിയതാണ് കൗതുമുണ്ടാക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കെ കാര്‍ത്തികിനെ ഇന്ത്യ കീപ്പറായി പരിഗണിച്ചത് റിഷഭ് പന്തിനിട്ടുള്ള പണിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

1

ഇഷാനെയും സഞ്ജുവിനെയും പരിഗണിക്കാതെ കാര്‍ത്തികിനെ വിക്കറ്റ് കീപ്പറാക്കിയത് ടി20 ലോകകപ്പില്‍ കീപ്പറായി പരിഗണിക്കാനാണോയെന്ന സംശയമാണ് ആകാശ് ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പമുള്ള റിഷഭിന്റെ പ്രകടനം മോശമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ റിഷഭിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ റിഷഭിന്റെ പ്രകടനം അദ്ദേഹത്തിന് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

2

'ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറായി എന്നത് ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് അവസരമില്ലെന്ന് കൂടിയാണ് വ്യക്തമാക്കുന്നത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ കീപ്പറാവാന്‍ കാര്‍ത്തിക് ഉണ്ടെന്ന വലിയ സൂചനകൂടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇഷാന്‍ കിഷന്‍ ചെറിയ സ്‌കോറാണ് നേടിയതെങ്കിലും അവന്റെ ആ സ്‌കോര്‍ മറ്റുള്ളവരേക്കാളൊക്കെ മുകളിലായിരുന്നു. തുടക്കം മുതലേ ആക്രമിക്കാനാവും. വെടിക്കെട്ട് ഓപ്പണറെയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ അവനാണ് ബെസ്റ്റ്'- ആകാശ് പറഞ്ഞു.

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

3

11 പന്തില്‍ 26 റണ്‍സാണ് കിഷന്‍ നേടിയത്. ഇതില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും. ടി20 ലോകകപ്പില്‍ കെ എല്‍ രാഹുലിന്റെ ഓപ്പണിങ് സ്ഥാനത്തിന് ഇഷാന്‍ ഭീഷണിയാണെന്ന് പറയാതിരിക്കാനാവണില്ല. 2021ലെ ടി20 ലോകകപ്പില്‍ രോഹിത് -രാഹുല്‍ ഓപ്പണിങ് ക്ലിക്കായിരുന്നില്ല. പ്രധാന മത്സരങ്ങളില്‍ ഇരുവരും നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ മാറ്റത്തിന് ഇന്ത്യ തയ്യാറായാലും അത്ഭുതപ്പെടാനാവില്ല.

റിഷഭ് പന്തിന്റെ മധ്യനിരയിലെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനാവുന്നില്ല. ഈ സാഹചര്യത്തില്‍ ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ ലോകകപ്പിലെ പ്ലേയിങ് 11 വിക്കറ്റ് കീപ്പറായി പരിഗണിച്ചാലും തെറ്റ് പറയാനാവില്ല. കാര്‍ത്തികിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മികച്ചതാണ്.

4

വലിയ ഷോട്ടുകള്‍ കളിക്കാനും വ്യത്യസ്തമായ ഷോട്ട് കളിക്കാനുമുള്ള കഴിവ് കാര്‍ത്തികിനുണ്ട്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാനുള്ള കാര്‍ത്തികിന്റെ മികവാണ് എടുത്തു പറയേണ്ടത്. റിഷഭിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയാല്‍ കാര്‍ത്തികിനെ ഇന്ത്യക്ക് പരിഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ ആരെ പരിഗണിക്കണമെന്നത് ടീം മാനേജ്‌മെന്റിന് മുന്നിലുള്ള വലിയ ചോദ്യമാണ്.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

5

അയര്‍ലന്‍ഡിനെതിരേ കാര്‍ത്തിക് മികച്ച കീപ്പിങ് തന്നെയാണ് കാഴ്ചവെച്ചത്. സെലക്ടര്‍മാരും ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം കാണാനുണ്ട്. തിളങ്ങുന്ന താരങ്ങളെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാനാണ് സാധ്യത. രണ്ടാം ടി20യില്‍ മികച്ചൊരു ബാറ്റിങ് കാഴ്ചവെക്കാനായാല്‍ ഡികെ ലോകകപ്പില്‍ റിഷഭിനെയും മറികടന്ന് പ്ലേയിങ് 11 എത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ റിഷഭിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും നിര്‍ണ്ണായക തീരുമാനം ടീം മാനേജ്‌മെന്റ് എടുക്കുക.

Story first published: Monday, June 27, 2022, 14:42 [IST]
Other articles published on Jun 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+