For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE 2022: അട്ടിമറി മോഹവുമായി ഐറിഷ് പട, ടീം പ്രഖ്യാപിച്ചു- ബാല്‍ബിര്‍ണി ക്യാപ്റ്റന്‍

രണ്ടു ടി20കളുടേതാണ് പരമ്പര

balbirnie

ഇന്ത്യക്കെതിരേ ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള അയര്‍ലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ സംഘത്തെയാണ് അയര്‍ലാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിനെ നയിക്കുന്നത് ആന്‍ഡ്രു ബാല്‍ബിര്‍ണിയാണ്. രണ്ടു പേരാണ് ഐറിഷ് ടീമിലെ പുതുമുഖങ്ങള്‍. ഒരാള്‍ മുന്‍നിര ബാറ്റര്‍ സ്റ്റീഫന്‍ ഡൊഹേനിയാണെങ്കില്‍ മറ്റൊരാള്‍ പേസ് ബൗളര്‍ കോണര്‍ ഓല്‍ഫേര്‍ട്ടുമാണ്. അടുത്തിടെയാണ് ക്രിക്കറ്റ് അയര്‍ലാന്‍ഡ് രണ്ടു പേര്‍ക്കും റിട്ടെയിനര്‍ കരാര്‍ നല്‍കിയത്.

23 കാരനായ ഡൊഹേനി മെറിയനു വേണ്ടി ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ ടി20 ചാംപ്യന്‍ഷിപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയാണ് താരം. 52.67 ശരാശരിയില്‍ 158 റണ്‍സാണ് ഡൊഹേനി സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 74 റണ്‍സാണ്. കൂടാതെ ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ ഏകദിന ടൂര്‍ണമെന്റിലും ഡൊഹേനി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 36.50 ശരാശരിയില്‍ താരം സ്‌കോര്‍ ചെയ്തത് 146 റണ്‍സാണ്. 97 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, 25 കാരനായ ഫാസ്റ്റ് ബൗളര്‍ ഓല്‍ഫേര്‍ട്ട് ക്ലബ്ബ് തലത്തില്‍ ബ്രീഡി ടീമിന്റെ താരമാണ്. 2020ലായിരുന്നു താരത്തിന്റെ ലിസ്റ്റ് എ അരങ്ങേറ്റം. ഈ സീസണിലാണ് ഓല്‍ഫേര്‍ട്ട് ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാദ്യം അയര്‍ലാന്‍ഡ് ടീം യുഎഇ പര്യടനം നടത്തിയപ്പോള്‍ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ ടി20 ചാംപ്യന്‍ഷിപ്പില്‍ 19.17 ശരാശരിയില്‍ ഓല്‍ഫേര്‍ട്ട് ആറു വിക്കറ്റുകളെടുത്തിരുന്നു. കൂടാതെ 50 ഓവര്‍ ചാംപ്യഷിപ്പിലും പേസര്‍ ആറു വിക്കറ്റുകളെടുത്തിരുന്നു.

ireland team

ജൂണ്‍ 26നാണ് മലാഹെയ്ഡില്‍ വച്ച് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം. രണ്ടു ദിവസങ്ങള്‍ക്കു ശേഷം 28ന് ഇതേ വേദിയില്‍ വച്ച് പരമ്പരയിലെ അവസാനത്തെ മല്‍സരവു നടക്കും. അതേസമയം, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ഇതാദ്യമായിട്ടാണ് അദ്ദേഹം ദേശീയ ടീമിന്റെ ക്യാപ്റ്റനാവുന്നത്. പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തിട്ടുണ്ട്.

ടി20 പരമ്പരയ്ക്കുള്ള അയര്‍ലാന്‍ഡ് ടീം

ആന്‍ഡ്രു ബാല്‍ബിര്‍ണി (ക്യാപ്റ്റന്‍), മാര്‍ക്ക് അഡെയര്‍, കര്‍ട്ടിസ് കാംപെര്‍, ഗരെത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, സ്റ്റീഫന്‍ ഡൊഹേനി, ജോഷ് ലിറ്റില്‍, ആന്‍ഡ്രു മക്‌ബ്രൈന്‍, ബാരി മക്കാര്‍ത്തി, കോണര്‍ ഓല്‍ഫേര്‍ട്ട്, പോള്‍ സ്റ്റിര്‍ലിങ്, ഹാരി ടെക്റ്റര്‍, ലോര്‍ക്കാന്‍ ടക്കര്‍, ക്രെയ്ഗ് യങ്.

ഇന്ത്യന്‍ ടി20 ടീം

ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

Story first published: Wednesday, June 15, 2022, 21:45 [IST]
Other articles published on Jun 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+