Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വിക്കറ്റില്ല, ബുംറ എറിഞ്ഞത് 13 നോബോള്‍, എന്തുകൊണ്ട് ഇങ്ങനെ? സഹീര്‍ ഖാന്‍ പറയുന്നു

ലോര്‍ഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 364 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 391 റണ്‍സടിച്ചെടുത്തു. 27 റണ്‍സിന്റെ ലീഡും ആതിഥേയര്‍ സ്വന്തമാക്കി. ജോ റൂട്ടിന്റെ (180*) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം അടിച്ചു തെറിപ്പിച്ചത്.

ഇന്ത്യക്കായി മുഹമ്മജ് സിറാജ് നാലും ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി രണ്ട് വിക്കറ്റും സ്വന്തം പേരിലാക്കി. എന്നാല്‍ ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റുമായി തിളങ്ങിയ ജസ്പ്രീത് ബുംറക്ക് രണ്ടാം മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല. എന്നാല്‍ 13 നോബോളുകളാണ് അദ്ദേഹം മൂന്നാം ദിനം എറിഞ്ഞത്. നോബോളിന്റെ പേരില്‍ ചീത്തപ്പേരുള്ള ബുംറ ഇത്രയധികം നോബോളുകള്‍ മൂന്നാം ദിനം എറിഞ്ഞത് എന്തുകൊണ്ടാവുമെന്ന ചര്‍ച്ച സജീവമാണ്. ഇപ്പോഴിതാ ഇതിന്റെ കാരണം വിശദീകരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.

'അതിന്റെ കാരണമെന്തെന്ന് വിശദീകരിക്കുക പ്രയാസമാണ്. കാരണം റണ്‍ അപ്പിനെയും താളത്തെയും ആശ്രയിച്ചാണ് ബൗളിങ്ങിലെ കാര്യങ്ങള്‍. റണ്‍ അപ്പിന് ശേഷം പന്തെറിയുന്നതിന് മുമ്പ് കാല് കുത്തുന്ന സ്ഥലത്തെ നേരിയ വ്യത്യാസവും ഇതിന് കാരണമാവാം. മറ്റൊരു കാരണം ബുംറക്ക് വിക്കറ്റ് ലഭിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അതിന്റെ സമ്മര്‍ദ്ദവുമുണ്ടായിരിക്കാം. പന്തിന്റെ വേഗം കൂട്ടണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇത്തരമൊരു പിഴവ് സംഭവിക്കുന്നത്. ആന്‍ഡേഴ്‌സനും ബുംറയും ഒരേ എന്‍ഡില്‍ നിന്നാണ് പന്തെറിയുന്നത്. എന്നാല്‍ ആന്‍ഡേഴ്‌സന്‍ അതിനെ ഫലപ്രദമായി ഉപയോഗിക്കുന്നു എന്നത് കൗതുകമുള്ള കാര്യമാണ്'- സഹീര്‍ പറഞ്ഞു.

zaheerkhan-bhumra

26 ഓവറുകളില്‍ ആറ് മെയ്ഡനടക്കം 79 റണ്‍സ് ബുംറ വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. ബുംറയുടെ 13 നോബോളുകള്‍ക്ക് വലിയ വില തന്നെയുണ്ട്. കാരണം നിര്‍ണ്ണായകമായ ലീഡിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചതില്‍ ഈ നോബോളുകള്‍ക്കും പങ്കുണ്ട്. ഇന്ത്യയുടെ പ്രമുഖ ബൗളറായതിനാല്‍ത്തന്നെ ബുംറയില്‍ എല്ലാവരും വളരെ പ്രതീക്ഷവെക്കുന്നുണ്ട്. അതിനൊത്ത് സ്ഥിരത കാട്ടാനാവാതെ വന്നതിന്റെ സമ്മര്‍ദ്ദം ബുംറയെ ബാധിച്ചിരിക്കാനാണ് സാധ്യത. എന്തായാലും രണ്ടാം ഇന്നിങ്‌സില്‍ ബുംറക്ക് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ നാണക്കേടായി ഈ പ്രകടനം മാറിയേക്കും.

നാലാം ദിനം ഇന്ത്യ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ സീനിയര്‍ താരങ്ങളുടെ പ്രകടനത്തിലാണ് എല്ലാ പ്രതീക്ഷകളും. രോഹിത് ശര്‍മ - കെഎല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിനൊപ്പം വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ ഫോമിലേക്കെത്തേണ്ടത് നിര്‍ണ്ണായക കാര്യമാണ്. നാലാം ദിനം മുഴുവന്‍ ബാറ്റ് ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചില്ലെങ്കില്‍ മത്സരം കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്.

Story first published: Sunday, August 15, 2021, 9:48 [IST]
Other articles published on Aug 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+