For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആ 2 പേരും നാലാമങ്കത്തില്‍ പുറത്തിരിക്കില്ല!! തിരിച്ചടിക്കാനുറച്ച് ഇന്ത്യ, പ്ലാന്‍ ഇങ്ങനെ

മാഞ്ചസ്റ്റര്‍: ലോര്‍ഡ്‌സിലേറ്റ ഹൃദയഭേദകമായ പരാജയത്തോടെ ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററില്‍ നടക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. വിജയിക്കാന്‍ സാധിക്കുമായിരുന്ന കഴിഞ്ഞ ടെസ്റ്റില്‍ 22 റണ്‍സിനാണ് ഇന്ത്യക്കു കീഴടങ്ങേണ്ടി വന്നത്.

ഇനി അടുത്ത ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന നാലാമങ്കത്തില്‍ ജയിക്കുകയല്ലാതെ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ മറ്റു ഓപ്ഷനുകളില്ല. അതിലും തോറ്റാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യക്കു കൈവിടേണ്ടതായി വരും.

RISHABH PANT

കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ ചില മാറ്റങ്ങളോടെയാവും ഇന്ത്യ കളിക്കാനിറങ്ങുകയെന്നാണ് സൂചനകള്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംയ്ക്കു വിശ്രമം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഇന്ത്യന്‍ കോമ്പിനേഷനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. ഇതു എന്താണെന്നറിയാം.

രണ്ടു പേരും ടീമിലുണ്ടാവും

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യദിനം വിക്കറ്റ് കീപ്പിങിനിടെ ഇടതു ചൂണ്ടുവിരലിനു പരിക്കുപറ്റിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയും നാലാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ടെസ്റ്റില്‍ ബുംറയുടെ ബൗളിങിനിടെ ഒരു ക്യാച്ചെടുക്കവെയായിരുന്നു റിഷഭിനു പരിക്കേറ്റത്. അതിനു ശേഷം വിരലില്‍ കഠിനമായ വേദനയനുഭവപ്പെട്ടതു കാരണം അദ്ദേഹത്തിനു വിക്കറ്റ് കീപ്പിങില്‍ തുടരാനായില്ല.

വേദന കലശമായതോടെ റിഷഭ് ഗ്രൗണ്ട് വിടുകയും തുടര്‍ന്ന് ബാക്കപ്പ് കീപ്പറായ ധ്രുവ് ജുറേലിനെ ഈ റോള്‍ ഏല്‍പ്പിക്കുകയും ചെയുകയായിരുന്നു. പിന്നീടൊരിക്കലും റിഷഭ് വിക്കറ്റ് കീപ്പിങിനു എത്തിയതുമില്ല. രണ്ടാമിന്നിങ്‌സിലും ജുറേല്‍ തന്നെ കീപ്പിങില്‍ തുടരുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ബാറ്റിങില്‍ മാത്രമാണ് പിന്നീട് റിഷഭിനെ കളിക്കളത്തില്‍ കണ്ടത്.

ഇതോടെ മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റില്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യം സംശയത്തിലാവുകയും ചെയ്തിരുന്നു. ബുംറയുടെ കാര്യമെടുത്താല്‍ മൂന്നു ടെസ്റ്റുകളില്‍ മാത്രമേ താന്‍ ഇംഗ്ലണ്ടില്‍ കളിക്കുകയുള്ളൂവെന്നു നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ജോലിഭാരം കുറയ്ക്കാനും പരിക്കുകളേല്‍ക്കുന്നതിനു തടയാനും വേണ്ടിയായിരുന്നു ഇത്.

ഇതിനകം നടന്ന മൂന്നു ടെസ്റ്റുകളില്‍ രണ്ടെണ്ണെ മാത്രമേ ബുംറ കളിച്ചിട്ടുള്ളൂ. ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ കളിച്ച ശേഷം എജ്ബാസ്റ്റണിലെ രണ്ടാമങ്കത്തില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു. ബ്രേക്കിനു ശേഷം ലോര്‍ഡ്‌സില്‍ ബുംറ മടങ്ങിയെത്തുകയും ചെയ്തു.

ഇനി ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അദ്ദേഹത്തെ കാണാനിടയുള്ളൂ. അടുത്ത ടെസ്റ്റില്‍ നിന്നും ബ്രേക്കെടുത്ത ശേഷം ഓവലിലെ അവസാന മല്‍സരത്തില്‍ ബുംറ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

JASPRIT BUMRAH

എന്നാല്‍ മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റില്‍ റിഷഭിനെയും ബുംറയെയും പുറത്തിരുത്തി ഇന്ത്യന്‍ റിസ്‌കെടുക്കില്ലെന്നാണ് സ്‌കൈ സ്‌പോര്‍ട്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലുള്ളത്. വിജയത്തോടെ പരമ്പരയിലേക്കു മടങ്ങിയെത്താന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ രണ്ടു പേരെയും മാറ്റിനിര്‍ത്താന്‍ ഇന്ത്യ തുനിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ബുംറ കളിക്കുമോയെന്നതിനെ കുറിച്ച് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ കഴിഞ്ഞ മല്‍സരത്തിനു ശേഷം നായകന്‍ ശുഭ്മന്‍ ഗില്‍ തയ്യാറായിരുന്നില്ല. അടുത്ത കളിയില്‍ ബുംറയുടെ സാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കു അതേക്കുറിച്ച് ഉടനെ തന്നെ അറിയാന്‍ സാധിക്കുമെന്നായികുരുന്നു അദ്ദേഹത്തിന്റെ മറുപടി.

റിഷഭിന്റെ കാര്യത്തില്‍ തനിക്കു പ്രതീക്ഷയുണ്ടെന്നായിരുന്നു ഗില്‍ പറഞ്ഞത്. റിഷഭ് സ്‌കാനിങിനായി പോയിരുന്നു. സാരമായ പരിക്കുകളൊന്നുമില്ലെന്നാണ് വ്യക്തമായിട്ടുള്ളത്. മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റില്‍ അദ്ദേഹത്തിനു കളിക്കാന്‍ കഴിഞ്ഞേക്കുമെന്നും ഗില്‍ വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, July 16, 2025, 11:22 [IST]
Other articles published on Jul 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+