Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു എന്തുകൊണ്ട് പ്ലേയിങ് 11 ഇല്ല?, പ്രധാനമായും മൂന്ന് കാരണം, പരിശോധിക്കാം

1

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11 സഞ്ജു സാംസണിന് ഇടമില്ലാത്തതിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റി നേടുകയും സന്നാഹ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിട്ടും സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11 പരിഗണിച്ചില്ല. ആദ്യ ടി20യില്‍ മാത്രമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടമുള്ളത്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ഇല്ലാത്തത് ആരാധകരെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമായിരുന്നു.

1

സഞ്ജുവിനെ പ്ലേയിങ് 11 ലേക്ക് പരിഗണിക്കാതിരുന്നതിനെ ട്വിറ്ററില്‍ ഹാഷ് ടാഗടക്കമാണ് ആരാധകര്‍ പ്രതികരിച്ചത്. ഇന്ത്യ ദീപക് ഹൂഡയെയാണ് മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത്. ഇത് ശരിയാണെന്ന് അദ്ദേഹം പ്രകടനംകൊണ്ട് തെളിയിക്കുകയും ചെയ്തു. പ്രതിഭാശാലിയെന്ന് വാഴ്ത്തപ്പെടുമ്പോഴും സഞ്ജുവിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കുന്നില്ലെന്നതാണ് വസ്തുത. എന്തുകൊണ്ടാവും സഞ്ജുവിനെ ഇന്ത്യ ഒന്നാം ടി20ക്കുള്ള പ്ലേയിങ് 11 നിന്ന് തഴഞ്ഞത്. പ്രധാനമായുമുള്ള കാരണങ്ങള്‍ പരിശോധിക്കാം.

സന്നാഹ മത്സരത്തിലെ പ്രകടനം

സന്നാഹ മത്സരത്തിലെ പ്രകടനം

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കായി 42 പന്തില്‍ 77 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്കും സഞ്ജു പരിഗണിക്കപ്പെട്ടു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സഞ്ജുവിന് മികവിനൊത്ത് ഉയരാനായില്ല. ആദ്യ പന്തില്‍ 30 പന്തില്‍ 38 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു.

രണ്ട് മത്സരത്തിലെ പ്രകടനവും വലിയ ഇംപാക്ട് സൃഷ്ടിക്കുന്നതായിരുന്നില്ല. ഇംഗ്ലണ്ടിനെപ്പോലെയുള്ള ശക്തമായ ടീമിനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 ഇടം പിടിക്കണമെങ്കില്‍ സഞ്ജു സന്നാഹ മത്സരത്തില്‍ മികവ് കാട്ടേണ്ടിയിരുന്നു. സഞ്ജുവിനെക്കാള്‍ നന്നായി ദീപക് ഹൂഡ അവസരം പ്രയോജനപ്പെടുത്തി. ദീപക് ഹൂഡയെ സ്പിന്നറായും ഉപയോഗിക്കാം എന്നതിനാല്‍ സഞ്ജുവിനെക്കാള്‍ പ്ലേയിങ് 11 മുന്‍തൂക്കം ലഭിച്ചു.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

ടീം കോമ്പിനേഷന്‍ പ്രശ്‌നമാവും

ടീം കോമ്പിനേഷന്‍ പ്രശ്‌നമാവും

സഞ്ജു സാംസണെ ഇന്ത്യ പ്ലേയിങ് 11 പരിഗണിച്ചാല്‍ ഇന്ത്യയുടെ ടീം കോമ്പിനേഷന്‍ പ്രശ്‌നമാവും. സഞ്ജുവിനെ കളിപ്പിക്കാന്‍ സാധിക്കുന്നത് ഓപ്പണറായോ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ്. എന്നാല്‍ ഈ പൊസിഷനലുകളിലെല്ലാം ഇന്ത്യക്ക് കൃത്യമായ താരങ്ങളുണ്ട്. ടി20 ലോകകപ്പിന് ഇനി 100 ദിവസം മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ സഞ്ജുവിനുവേണ്ടി പ്രധാന താരങ്ങളെ മാറ്റിനിര്‍ത്താനാവില്ല.

ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷനെ വളര്‍ത്തേണ്ടതായുണ്ട്. ദീപക് ഹൂഡക്ക് കൂടുതല്‍ അവസരം നല്‍കി വളര്‍ത്തേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യ ലോകകപ്പിലേക്കായി പരിഗണിക്കുന്ന താരമാണ് ഹൂഡ. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം ഹൂഡക്ക് നല്‍കേണ്ടതായുണ്ട്. സമീപകാലത്തെ പ്രകടന മികവിലും ഹൂഡക്കാണ് മുന്‍തൂക്കം.

IND vs WI: ഇവരെ എന്തിന് അവഗണിച്ചു?, പടിക്ക് പുറത്ത് തന്നെ!, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

വിക്കറ്റ് കീപ്പര്‍മാരുടെ ധാരാളിത്തം

വിക്കറ്റ് കീപ്പര്‍മാരുടെ ധാരാളിത്തം

കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നീ നാല് പേരാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായുള്ള വിക്കറ്റ് കീപ്പര്‍മാര്‍. അതുകൊണ്ട് തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന്റെ ആവിശ്യം നിലവില്‍ ഇന്ത്യന്‍ ടീമിലില്ല. ബാറ്റിങ്ങുകൊണ്ട് മാത്രം ടീമിലിടം പിടിക്കാവുന്ന തരത്തിലൊരു ഗംഭീര പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ സഞ്ജുവിന് ടീമില്‍ സ്ഥിര സാന്നിധ്യമാവുക എളുപ്പമാവില്ല. സ്ഥിരതയോടെ തിളങ്ങിയാല്‍ മാത്രമെ സഞ്ജുവിന് വെല്ലുവിളികളെയെല്ലാം മറികടന്ന് സഞ്ജുവിന് പ്ലേയിങ് 11ലേക്കെത്താനാവൂ.

Story first published: Friday, July 8, 2022, 12:07 [IST]
Other articles published on Jul 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+