Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബുംറ കളിച്ചാല്‍ സിറാജ് 'ഉഴപ്പും'? ഇല്ലെങ്കില്‍ തീ!! ഇതാ വീണ്ടും; ഫാന്‍സ് രംഗത്ത്

ബെര്‍മിങ്ഹാം: ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റിലെയും രണ്ടാം ടെസ്റ്റിലെയും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ തികച്ചും വൈരുദ്ധ്യമുള്ള ബൗളിങ് പ്രകടനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ഫാന്‍സ്. ഒന്നാമങ്കത്തില്‍ തല്ലുകൊള്ളിയായ, വിക്കറ്റെടുക്കാന്‍ പാടുപെട്ട സിറാജിനെയാണ് കണ്ടത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു രണ്ടിന്നിങ്‌സുകളിലും വേണ്ടത്ര പിന്തുണ നല്‍കാനും അദ്ദേഹത്തിനായില്ല.

എഡ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയപ്പോള്‍ തീപ്പൊരി ബൗളിങുമായി കത്തിക്കയറിയിരിക്കുകയാണ് സിറാജ്. ബുംറയുടെ അഭാവത്തില്‍ ബൗളിങില്‍ ഹീറോയായി മാറുകയും അല്ലാത്തപ്പോള്‍ സീറോയാവുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉന്നയിക്കുന്നത്.

MOHAMMED SIRAJ

സിറാജിന്റെ പ്രകടനം

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചുനിന്നത് മുഹമ്മദ് സിറാജായിരുന്നു. നേരത്തേ രണ്ടാദിനം ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രോളിയെ (19) മടക്കിയത് അദ്ദേഹമാണ്. സ്ലിപ്പില്‍ കരുണ്‍ നായരാണ് ക്യാച്ചെടുത്തത്. മൂന്നാം ദിനം ആദ്യ സെഷനിലും ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ സിറാജ് നാശം വിതച്ചു.

തന്റെ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനു ഇരട്ട പ്രഹരമാണ് സിറാജ്് നല്‍കിയത്. സൂപ്പര്‍ താരം ജോ റൂട്ടിനെയും (22), നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെയും (0) അടുത്തടുത്ത ബോളുകളില്‍ അദ്ദേഹം മടക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 22ാം ഓവറിലെ മൂന്നാം ബോളിലാണ് റൂട്ടിന്റെ മടക്കം.

ലെഗ് സൈഡിലേക്കു പോയ ബോളിനെ ഫൈന്‍ ലെഗ് ഏരിയയിലേക്കു ഫ്‌ളിക്ക് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ എഡ്ജായ ബോള്‍ റിഷഭ് പന്ത് തന്റെ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് കൈക്കുള്ളിലാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്‌റ്റോക്‌സിനു എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവും മുമ്പ് തന്നെ ക്രീസ് വിടേണ്ടിയും വന്നു.

റൂട്ടിനെ വീഴ്ത്തിയത് ലെഗ് സൈഡിലേക്കെറിഞ്ഞ ബോളിലാണെങ്കില്‍ ഇത്തവണ സിറാജ് ഒരു അപ്രതീക്ഷിത ബൗണ്‍സറായിരുന്നു. ഒഴിവാക്കാമായിരുന്ന ബോളിനെതിരേ സ്‌റ്റോക്‌സ് എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോള്‍ ബാറ്റിലുരസിയ ബോള്‍ നേരെ റിഷഭിന്റെ കൈകളിലെത്തുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു 88 റണ്‍സിലേക്കും കൂപ്പുകുത്തി.

മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ സിറാജ് 12 ഓവറുകളാണ് ബൗള്‍ ചെയ്തത്. രണ്ടു മെയ്ഡനുകളുള്‍പ്പെടെ 4.10 ഇക്കോണമി റേറ്റില്‍ 49 റണ്‍സ് വിട്ടുകൊുത്ത് മൂന്നു വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കി.

ബുംറയുള്ളപ്പോള്‍ ഫ്‌ളോപ്പാവുന്നതെന്ത്?

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ ഉജ്ജ്വല ബൗളിങ് പ്രകടനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുഹമ്മദ് സിറാജിനെതിരേ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ജസ്പ്രീത് ബുംറ ടീമിലുണ്ടെങ്കില്‍ ബൗളിങില്‍ ഉഴപ്പുന്നതും അല്ലാത്തപ്പോള്‍ ഹീറോയാവുന്നതും എന്തുകൊണ്ടാണ് പലരുടെയും ചോദ്യം.

MOHAMMED SIRAJ

'മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനത്തിനു രണ്ടു തലങ്ങളുണ്ട്. ജസ്പ്രീത് ബുംറ കളിക്കുമ്പോള്‍ താഴേക്കു പോവുകയും തനിക്കു ബൗളിങ് ചുമതല ലഭിക്കുമ്പോള്‍ കസറുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. എഡ്ബാസ്റ്റണ്‍ ടെസ്റ്റിലും ഇതു തന്നെയാണ് സംഭവിച്ചത്. നേരത്തേയും ബുംറയില്ലാത്തപ്പോള്‍ ഓസ്‌ട്രേലിയയിലടക്കം സിറാജ് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്'.

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കാഴ്ചവച്ചതു പോലെയൊരു ഉശിരന്‍ പ്രകടനം ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ മുഹമ്മദ് സിറാജ് കാഴ്ചവച്ചിരുന്നെങ്കില്‍ ഇന്ത്യ വിജയം നേടിയേനെ. അന്നു ജസ്പ്രീത് ബുംറയ്ക്കു ഒരാളില്‍ നിന്നു പോലും ബൗളിങില്‍ പിന്തുണ ലഭിച്ചില്ല. സിറാജിന്റെ പ്രകടനം വളരെ പരിതാപകരവുമായിരുന്നു. പക്ഷെ ഈ ടെസ്റ്റില്‍ മറ്റൊരു സിറാജിനെയാണ് കാണുന്നത്. എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Story first published: Friday, July 4, 2025, 18:07 [IST]
Other articles published on Jul 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+