ലോര്‍ഡ്‌സ്; ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ചൊരു ടോട്ടല്‍ ഉറപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ടോസിനു ശേഷം ഇത്തവണ ബാറ്റിങിനിറങ്ങിയ അവര്‍ നാലു വിക്കറ്റിനു 251 റണ്‍സാണ് ആദ്യദിനം നേടിയത്. സ്ഥിരം അഗ്രസീവ് ശൈലിയില്‍ നിന്നു മാറി ഇത്തണ ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ന്നതിലാണ് അവല്‍ ശ്രദ്ധിച്ചത്. അതില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലേയും പോലെ ഈ മല്‍സരത്തിലും വിക്കറ്റിനു പിന്നില്‍ റിഷഭ് പന്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ചില പിഴവുകള്‍ ലോര്‍ഡ്‌സിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചു. ഇതിന്റെ പേരില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്‍ നിന്നും കളിയുടെ തുടക്കത്തില്‍ തന്നെ റിഷഭിനു ചീത്തയും കേള്‍ക്കേണ്ടി വന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ബുംറയെ ക്ഷുഭിതനാക്കിയതെന്ത്?
ലോര്‍ഡ്‌സില്‍ മല്‍സരം തുടങ്ങി നാലാമത്തെ ബോളില്‍ തന്നെ ഇന്ത്യക്കും ജസ്പ്രീത് ബുംറയ്ക്കും ആദ്യത്തെ വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ റിഷഭ് പന്തിന്റെ പിഴവ് കാരണം അതു ലഭിച്ചില്ലെന്നതാണ് നിരാശജനകം. ഇതാണ് സാധാരണയായി എല്ലായ്‌പ്പോഴും കൂളായി കാണാറുള്ള ബുംറയെ പോലും ക്ഷുഭിതനാക്കിയത്.
ഓവറിലെ നാലാമത്തെ ബോളിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലേതു പോലെ ബെന്‍ ഡക്കെറ്റ്- സാക്ക് ക്രോളി ജോടി തന്നെയാണ് ഇംഗ്ലണ്ടിനായി ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ ഇറങ്ങിയത്. സ്‌ട്രൈക്ക് നേരിട്ട ക്രോളിക്കു ആദ്യ രണ്ടു ബോളിലും റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാം ബോളില്‍ ബൈയിലൂടെ ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നു.
തുടര്‍ന്ന് ഇടംകൈയനായ ഡക്കെറ്റ് സ്‌ട്രൈക്കില്‍. ഗുഡ്‌ലെങ്ത്ത്് ബോളാണ് ബുംറയെറിഞ്ഞത്. ബോളിന്റെ മൂവ്‌മെന്റ് താരത്തെ ബുദ്ധിമുട്ടിച്ചു, എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്. പക്ഷെ അതു കൈകളിലൊതുക്കാന്‍ റിഷഭിനായില്ല. അദ്ദേഹത്തിന്റെ തൊട്ടുമുന്നില്‍ ബോള്‍ പിച്ച് ചെയ്യുകയായിരുന്നു. എങ്കിലും അതു ഡൈവ് ചെയ്ത് തടുത്തിടാന്‍ റിഷഭിനു കഴിഞ്ഞു.
ഡക്കെറ്റിന്റെ ക്യാച്ച് പാഴാക്കിയ ശേഷം റിഷഭിനോടു ചൂടാവുന്ന ബുംറ, വീഡിയോ കാണാം
എങ്കിലും അസാധ്യമായ ക്യാച്ചായിരുന്നല്ല അത്. അല്‍പ്പം മുന്നിലേക്കു ഡൈവ് ചെയ്തിരുന്നെങ്കില്‍ ക്യാച്ചെടുക്കാന്‍ റിഷഭിനു സാധിക്കുമായിരുന്നു. ഡക്കെറ്റ്‌ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയും ചെയ്‌തേന. റിഷഭ് ഈ ക്യാച്ച് നഷ്ടപ്പെടുത്തിയതിനു പിന്നാലെയാണ് അസ്വസ്ഥനായ ബുംറ ചൂടായത്. മുന്നോട്ടു വാ..ബോള്‍ ക്യാരി ചെയ്യുന്നില്ല, സോഫ്റ്റാണ് എന്നായിരുന്ന റിഷഭിനു നേരെ ബുംറ വിളിച്ചു പറഞ്ഞത്. ഇതു സ്റ്റംപ് മൈക്കിലൂടെ വ്യക്തമായി കേള്‍ക്കുകയും ചെയ്യാം.

വിക്കറ്റിനു പിന്നില്‍ റിഷഭ് കുറേക്കൂടി ജാഗ്രത കാണിക്കുകയും ആ ക്യാച്ചെടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഇംഗ്ലണ്ട് ഒരു റണ്‍സിനു ഒരു വിക്കറ്റെന്ന നിലയില്‍ പതറുമായിരുന്നു. ആയുസ്സ് നീട്ടിക്കിട്ടിയ ഡക്കെറ്റ് പിന്നീട് 23 റണ്‍സാണ് പുറത്തായത്.
അതിലുമധികം റണ്‍സ് ദാനം ചെയ്യേണ്ടി വന്നില്ല എന്നതില്‍ ഇന്ത്യക്കു അല്‍പ്പം ആശ്വസിക്കാം. 14ാം ഓവറില്‍ നിതീഷ് റെഡ്ഡിയാണ് ടീമിനു ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. 40 ബോളില്‍ മൂന്നു ഫോറടക്കം 23 റണ്‍സെടുത്ത ഡക്കെറ്റിനെ റിഷഭിന്റെ കൈകളിലെത്തിക്കുകയായിരുന്നു നിതീഷ്.
ഇതേ ഓവറിലെ അവസാന ബോളില്‍ ക്രോളിയെയും (18) എഡ്ജായി റിഷഭിനു സമ്മാനിച്ച നിതീഷ് ഇ്ന്ത്യക്കു ഡബിള്‍ ബ്രേക്ക്ത്രൂവാണ് നേടിത്തന്നത്. ഇതോടെ ഇംഗ്ലണ്ട് രണ്ടിനു 44 റണ്‍സിലേക്കും വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റൂട്ട്- ഒല്ലി പോപ്പ് സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു.