
ഏകദിനത്തില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അവരുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. ഈ ഫോര്‍മാറ്റില്‍ വലിയ ഷോട്ടുകള്‍ക്കു ശ്രമിക്കുന്നതിനും എല്ലാ സമയത്തും ആക്രമണോത്സുകതയോടെ ബാറ്റ് ചെയ്യുന്നതിനും വലിയ വില നല്‍കേണ്ടി വരും. പകരം ഇന്നിങ്‌സിന്റെ അവസാനം വരെ അവര്‍ ബാറ്റ് ചെയ്യേണ്ടതുണ്ട്.

ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുകയെന്നത് വാലറ്റക്കാരെ സംബന്ധിച്ച് എളുപ്പമുള്ള കാര്യവുമല്ല. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരില്‍ ആയിരിക്കുമെന്നും ആര്‍പി സിങ് അഭിപ്രായപ്പെട്ടു.
ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ സ്ഥിരതയില്ലാത്ത പ്രകടനത്തെക്കുറിച്ച് ഇതേ ഷോയില്‍ പങ്കെടുത്ത പ്രഗ്യാന്‍ ഓജയും നിരീക്ഷണം നടത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സെന രാജ്യങ്ങളില്‍ ഇന്ത്യക്കു ഏകദിന പരമ്പര നേടാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണെന്നും അദ്ദേഹം പറയുന്നു.

ഓപ്പണര്‍മാരും മുന്‍നിരയിലെ മറ്റുള്ളവരും പെര്‍ഫോം ചെയ്യാതെ വരുമ്പോള്‍ അതു ടീമിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ പരമ്പരയിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിനും സംഭവിച്ചത് ഇതു തന്നെയായിരുന്നു. രണ്ടാം ഏകദിനത്തിലെ വിജയലക്ഷ്യം അത്ര വലിയതായിരുന്നില്ല. പക്ഷെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ഈ വെല്ലുവിളി ഏറ്റെടുക്കാനായില്ലെന്നും ഓജ വിലയിരുത്തി.
IND vs WI: ഇന്ത്യക്ക് ശേഷിക്കുന്നത് 13 മത്സരം, എന്നിട്ടും മണ്ടത്തരം തുടരുന്നു!, വിമര്‍ശനം ശക്തം

സമീപകാലത്തൊന്നും സെന രാജ്യങ്ങളില്‍ ഇന്ത്യക്കു ഏകദിന പരമ്പരകളില്‍ വിജയിക്കാന്‍ സാധിക്കാത്തതും ഇതേ കാരണം കൊണ്ടു തന്നെയാണ്. ബാറ്റിങില്‍ സ്ഥിരതയുടെ അഭാവം ഇവയിലെല്ലാം നമുക്ക് കാണാന്‍ സാധിക്കുമെന്നും പ്രഗ്യാന്‍ ഓജ അഭിപ്രായപ്പെട്ടു.
സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) എന്നീ നാലു രാജ്യങ്ങളിലും അവസാനമായി കളിച്ച ഏകദിന പരമ്പരകളില്‍ ഇന്ത്യ വിജയിച്ചിട്ടില്ല. 2018ലെ അവസാനത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നെങ്കിലും ഏകദിന പരമ്പര ഇന്ത്യ കൈവിടുകയായിരുന്നു.

ഫോം കണ്ടെത്താവാന്‍ വലയുന്ന മുന്‍ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി കൊണ്ടിരിക്കുകയാണന്നു ആര്‍പി സിങ് നിരീക്ഷിച്ചു. വിരാട് കോലിക്കു രണ്ടാം ഏകദിനത്തിലെ പ്രകടനത്തില്‍ തീര്‍ച്ചയായും നിരാശയുണ്ടാവും. മൂന്നു ബൗണ്ടറികളടിച്ചപ്പോള്‍ അദ്ദേഹം പഴയ താളം വീണ്ടെടുക്കുകയാണെന്നായിരുന്നു തോന്നിയത്. എന്നാല്‍ ഓഫ് സ്റ്റംപിനു പുറത്ത് കൂടെ പോവുന്ന ബോളുകളില്‍ ഷോട്ടിനു മുതിരുന്നത് പല തവണ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നും സിങ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











