Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 23 ഓവര്‍ ബൗള്‍ ചെയ്തതിന് ക്ഷീണമോ? ബുംറയ്ക്കു എന്തിനു ബ്രേക്ക്, ആഞ്ഞടിച്ച് ഗവാസ്‌കര്‍

ഇംഗ്ലണ്ടിനെതിരേ റാഞ്ചിയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയ ഇന്ത്യന്‍ തീരുമാനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ച റാഞ്ചി ടെസ്റ്റില്‍ ബുംറയ്ക്കു പകരം പുതുമുഖ ഫാസ്റ്റ് ബൗളര്‍ ആകാശ്ദീപിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച ധരംശാലയില്‍ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ബുംറ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. പക്ഷെ കഴിഞ്ഞ ടെസ്റ്റില്‍ ബുംറയ്ക്കു വിശ്രമം നല്‍കേണ്ട ആവശ്യമില്ലായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഗവാസ്‌കര്‍. മിഡ്‌ഡേയുടെ കോളത്തിലാണ് ബുംറയ്ക്കു നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ഇന്ത്യയുടെ തീരുമാനത്തെ ഗവാസ്‌കര്‍ ചോദ്യം ചെയ്തത്.

JASPRIT BUMRAH

രാജ്‌കോട്ടിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ വെറും 15 ഓവറുകളും രണ്ടാമിന്നിങ്‌സില്‍ എട്ടോവറുകളും മാത്രം ബൗള്‍ ചെയ്തിട്ടും പരിശീലകന്റെ നിര്‍ദേശ പ്രകാരം റാഞ്ചിയില്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. രണ്ടാമത്തെയും ടെസ്റ്റിനും മൂന്നാമത്തെയും ടെസ്റ്റിനുമിടയില്‍ ഒമ്പതു ദിവസത്തെ ബ്രേക്കുണ്ടായിരുന്നുവെന്നത് മറക്കാന്‍ പാടില്ലെന്നും സുനില്‍ ഗവാസ്‌കര്‍ വിശദീകരിച്ചു.

ഒരു ടെസ്റ്റില്‍ 23 ഓവറുകള്‍ ചെയ്യുകയെന്നത് അത്ര ക്ഷീണമുണ്ടാക്കുന്ന കാര്യമൊന്നുമല്ല. അതുകൊണ്ടു തന്നെ എന്തിനാണ് ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കിയത്? നാലാം ടെസ്റ്റിനു ശേഷം ധരംശാലയില്‍ നടക്കാനിരിക്കുന്ന അവസാനത്തെ ടെസ്റ്റിനു മുമ്പ് എട്ടു ദിവസത്തെ ബ്രേക്കുമുണ്ട്. വളരെയധികം ഫിറ്റായ അത്‌ലറ്റുകള്‍ക്കു പൂര്‍വ്വ സ്ഥിതിയിലേക്കു തിരികെയെത്താനും രാജ്യത്തിനു വേണ്ടി തയ്യാറെടുക്കാനും ഇതു മതിയായ സമയമാണെന്നും സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റും വളരെ പ്രധാനപ്പെട്ടതു തന്നെയായിരുന്നു. ഇംഗ്ലണ്ട് ഈ ടെസ്റ്റില്‍ ജയിച്ചിരുന്നെങ്കില്‍ അവസാനത്തെ മല്‍സരം നിര്‍ണായകമായി മാറുകയും ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ എന്‍സിഎയോ, ബുംറയോ ആ കോളെടുത്തത് (വിശ്രമം) ആരായാലും ഇന്ത്യന്‍ ടീമിന്റെ താല്‍പര്യത്തിനു ചേര്‍ന്നതായിരുന്നില്ല.

ബുംറയുടെ അഭാവം നികത്തുന്നതിനു വേണ്ടി യുവ പേസര്‍ ആകാശ്ദീപ് ഉജ്ജ്വലമായി തന്നെ ബൗള്‍ ചെയ്തു. വലിയ താരങ്ങളില്ലെങ്കില്‍ അതു നികത്താന്‍ യുവതാരങ്ങള്‍ ഇന്ത്യക്കു എല്ലായ്‌പ്പോഴുമുണ്ടാവുമെന്നു ഇതു കാണിച്ചു തന്നിരിക്കുകയാണെന്നും ഗവാസ്‌കര്‍ വിശദമാക്കി.

JASPRIT BUMRAH

റാഞ്ചി ടെസ്റ്റില്‍ മുഹമ്മദ് സിറാജിനോടൊപ്പം 27കാരനായ ആകാശ്ദീപായിരുന്നു ഇന്ത്യക്കു വേണ്ടി ന്യൂബോള്‍ കൈകാര്യം ചെയ്തത്. ന്യൂബോള്‍ കൊണ്ട് താരം കസറുകയും ചെയ്തു. ഒന്നാം ദിനം ആദ്യ സെഷനില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ പിഴുത് അദ്ദേഹം ഇംഗ്ലണ്ടിനെ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. ബെന്‍ ഡക്കെറ്റ്, സാക്ക് ക്രോളി, ഓലി പോപ്പ് എന്നിവരെയാണ് ആകാശ്ദീപ് പുറത്താക്കിയത്.

അവസാന ടെസ്റ്റില്‍ ബുംറ തിരിച്ചെത്തുന്നതോടെ ആകാശ്ദീപിനു സ്ഥാനം നഷ്ടമായേക്കും. കൂടാതെ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായ രജത് പാട്ടിധാറിനു പകരം പുതുമുഖവും മറുനാടന്‍ മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെയും ഇന്ത്യ കളിപ്പിച്ചേക്കും.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാട്ടിധാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Story first published: Monday, March 4, 2024, 18:07 [IST]
Other articles published on Mar 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+