Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒരാഴ്ച ബ്രേക്ക് കിട്ടിയത് പോരേ? എവിടെ ബുംറ, രണ്ടു പേര്‍ കുറ്റക്കാര്‍!! വിമര്‍ശനം

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ താരവും മുഖ്യ കോച്ചുമായ രവി ശാസ്ത്രി. ടോസിനു ശേഷം ടീം ലൈനപ്പിനെക്കുറിച്ച് വിശകലനം ചെയ്യവെയാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയ ടീമില്‍ മൂന്നു മാറ്റങ്ങങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്.

യുവ ഇടംകൈയന്‍ സായ് സുദര്‍ശന്‍, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെ ഒഴിവാക്കിയപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമവും അനുവദിക്കുകയായിരുന്നു. പകരം ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍ ആകാശ്ദീപ് എന്നിവരാണ് കളിച്ചത്.

ഇത്രയും പ്രധാനപ്പെട്ട കളിയില്‍ ബുംറയെ പുറത്തിരുത്താനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയാണ് കമന്ററിക്കിടെ ശാസ്ത്രി ചോദ്യം ചെയ്തിരിക്കുന്നത്. ടോസിനു ശേഷം ഇന്ത്യയെ ബാറ്റിങിന് അയച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്.

BUMRAH GAMBHIR

ബുംറയെ ഉറപ്പായും കളിപ്പിക്കണമായിരുന്നു

ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിനാല്‍ ഈ മല്‍സരം ഇന്ത്യയെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ടതായിരുന്നെന്നും എന്നിട്ടും ജസ്പ്രീത് ബുംറയെ കളിപ്പിക്കാതിരുന്നത് വലിയ പിഴവാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ലൈനപ്പ് കണ്ടപ്പോള്‍ എനിക്കു അല്‍പ്പം ആശ്ചര്യമാണ് തോന്നിയത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇതു വളരെ പ്രധാനപ്പെട്ട മല്‍സരമാണ്. അവര്‍ക്കു ഒരാഴ്ചത്തെ ബ്രേക്കും ഈ ടെസ്റ്റിനു മുമ്പ് ലഭിച്ചിരുന്നു.

ജസ്പ്രീത് ബുംറയെ ഈ ടെസ്റ്റില്‍ കളിപ്പിക്കാതിരുന്നത് എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. കളിയില്‍ സ്വയം ബ്രേക്കെടുക്കാനുള്ള തീരുമാനം താരങ്ങള്‍ക്കു നല്‍കരുത്. ആരൊക്കെ പ്ലെയിങ് ഇലവനില്‍ കളിക്കണമെന്നത് ക്യാപ്റ്റനും കോച്ചിങ് സ്റ്റാഫുമാണ് തീരുമാനിക്കേണ്ടത്.

ഈ പരമ്പരയെ വിലയിരുത്തുമ്പോള്‍ രണ്ടാം ടെസ്റ്റിന്റെ ഫലം വളരെയധികം നിര്‍ണായകമാണ്. ഇത്രയും പ്രധാനപ്പെ മല്‍സരത്തില്‍ ബുംറയെ ഉറപ്പായും കളിപ്പിക്കണമായിരുന്നു. മറ്റെന്തിനേക്കാളും പ്രധാനം അതായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പിന്നീട് വരും. എതിരാളികള്‍ക്കു നിങ്ങള്‍ തിരിച്ചടി നല്‍കേണ്ട മല്‍സരം കൂടിയാണിതെന്നും ശാസ്ത്രി വ്യക്തമാക്കി.

സായി നിര്‍ഭാഗ്യവാന്‍

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി കളിക്കുമെന്നു പ്രതീക്ഷിച്ചതായും പക്ഷെ സായ് സുദര്‍ശന്റെ കാര്യത്തില്‍ നിരാശയുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. മേഘാവൃതമായ ഇവിടുത്തെ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ സാന്നിധ്യം പ്രതീക്ഷിച്ചതു തന്നെയാണ്. എന്നാല്‍ കുല്‍ദീപ് യാദവ്, വാഷി (വാഷിങ്ടണ്‍ സുന്ദര്‍) എന്നിവരില്‍ ആരെന്ന കാര്യത്തിലാണ് സംശയമുണ്ടായിരുന്നത്.

sai sudharsan

സായ് സുദര്‍ശനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതില്‍ എനിക്കു ആശ്ചര്യം തോന്നി. അവന്‍ ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ വളരെ നന്നായി കളിച്ചിരുന്നു. പക്ഷെ സായിക്കു ഇപ്പോള്‍ പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. കുല്‍ദീപിനു തന്റെ ഊഴത്തിനായി ഇനിയും കാത്തിരിക്കേണ്ടതായി വരും. പാവം പയ്യനെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷുഐബ് ബഷീര്‍.

Story first published: Wednesday, July 2, 2025, 17:21 [IST]
Other articles published on Jul 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+